തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗ്യാസ് തുറന്ന് വിട്ട് തീപ്പെട്ടിയുമായി യുവാവിന്റെ ആത്മഹത്യാഭീഷണി: യുവാവിനെ രക്ഷിച്ചത് സാഹസികമായി!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: അടച്ചിട്ട ഇരുനില വീട്ടിൽ ഗ്യാസ് തുറന്ന് വിട്ട് തീപ്പെട്ടിയുമായി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ഫയർഫോഴ്സ് സാഹസികമായി കീഴ്പ്പെടുത്തി. ഒരുമണിക്കൂറോളം പൊലീസിനെ വട്ടം ചുറ്റിച്ച് നാട്ടുകാരെ പരിഭാന്ത്രരാക്കിയ യുവാവിനെ നാടകീയരംഗങ്ങൾക്കൊടുവിലാണ് രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. അമ്പലമുക്ക് എൻ.സി.സി നഗർ രാമപുരം ലൈനിൽ ശുഭാനിവാസിൽ അനുമോനാണ് (30)നാടിനെ ഒന്നാകെ വിറപ്പിച്ചത്.

ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തിയ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആത്മഹത്യാശ്രമത്തിന് പേരൂർക്കട പൊലീസ് കേസെടുത്തു. അമ്മ പുറത്ത് പോയതിന് പിന്നാലെ വൈകിട്ടോടെയാണ് അനു ആത്മഹത്യാ ശ്രമം നടത്തിയത്. അമ്മയും മകനും മാത്രമാണ് ഈ വീട്ടിൽ താമസം.ഗ്യാസിന്റെ രൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നാണ് അയൽവാസികൾ പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചത്.നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് അനു വീടിന്റെ രണ്ടാം നിലയിൽ ഗ്യാസ് സിലിണ്ടറുമായി ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

match-box3

ചെങ്കൽ ചൂള ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘം സ്ഥലത്തെത്തി. ഗ്യാസ് നിറഞ്ഞു നിൽക്കുന്ന വീടിന്റെ വാതിലുകളും ജനാലകളും അടച്ചിരിക്കുന്നതിനാൽ തീപ്പെട്ടി ഉരച്ചാലുടൻ വൻ സ്ഫോടനം നടക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. വെള്ളം ചീറ്റുന്ന രണ്ട് യന്ത്രങ്ങൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തന്ത്രപരമായി ഒരേസമയം പ്രവർത്തിപ്പിച്ച് മുറിയുടെ ഇരുവശങ്ങളിലുമുള്ള ജനാലകൾ പൊട്ടിച്ച് വെള്ളം അകത്തേയ്ക്ക് ചീറ്റി.

അനുവിന്റെ കൈയിലിരുന്ന തീപ്പട്ടി നഞ്ഞു കുതിർന്നതോടെ കത്തിക്കാനുള്ള ശ്രമം നടന്നില്ല.ഇതേ സമയം മറ്റ് ജീവനക്കാർ വീടിന്റെ വാതിൽ പൊളിച്ച് അകത്തേയ്ക്ക് കയറി.ആക്രമണകാരിയായ യുവാവ് ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. മിനിട്ടുകൾക്കകം വീടിന് പുറത്തേയ്ക്ക് യുവാവിനെ എത്തിച്ച് പൊലീസിന് കൈമാറി. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടോയെന്ന് സംശയിക്കുന്നതായി പേരൂർക്കട പേരൂർക്കട സി.ഐ സ്റ്റ്യുവർട്ട് കീലർ പറഞ്ഞു.

Thiruvananthapuram
English summary
Thiruvananthapuram Local News suicide threat by man.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X