Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗരസഭ ജീവനക്കാരന് നേരെ മാലിന്യമാഫിയയുടെ ആക്രമണം; വിശദാംശം പങ്കുവെച്ച് മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: നഗരസഭ ജീവനക്കാരന് നേരെ മാലിന്യമാഫിയയുടെ ആക്രമണം . തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ ആണ് ഈ വിവരം പങ്കുവെച്ചത്. ആമയിഴഞ്ചാൻ തോടിൽ മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ച നഗരസഭ ജീവനക്കാരൻ ദീപുവിന് നേരെയാണ് മാലിന്യം വലിച്ചെറിയാൻ വന്ന സമൂഹ്യവിരുദ്ധമാഫിയmaz സംഘത്തിന്റ ആക്രമണം ഉണ്ടായത് എന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു. ദീപുവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓട്ടോറിക്ഷയിലാണ് മാലിന്യം വലിച്ചെറിയാൻ ഈ സംഘം എത്തിയതെന്നും വാഹനം ഇപ്പോൾ പോലീസ് കണ്ടെത്തി കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പരാതി നൽകി നിമിഷങ്ങൾക്കുള്ളിൽ വാഹനം പിടിച്ചെടുത്ത കേരള പോലീസിനെ ഈ ഘട്ടത്തിൽ അഭിനന്ദിക്കുന്നുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മേയർ പറഞ്ഞു.

ഒരു മനുഷ്യജീവൻ പൊലിഞ്ഞിട്ടും വീണ്ടും അതേ തോടിൽ മാലിന്യം വലിച്ചെറിയുകയും അത് തടയാൻ ശ്രമിച്ച ജീവനക്കാരനെ മാരകമായി ആക്രമിക്കുകയും ചെയ്യുന്നത് ജനങ്ങളോടും നിയമവ്യവസ്ഥയോടും നടത്തുന്ന വെല്ലുവിളിയാണ്. ഇത്തരം സാമൂഹ്യവിരുദ്ധർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീക്വരിക്കും, ആര്യ പറഞ്ഞു.

aarya

ആക്രമിക്കപ്പെട്ട നഗരസഭ ജീവനക്കാരൻ ദീപുവിനെ ജനറൽ ആശുപത്രിയിൽ സന്ദർശിച്ചുവെന്നും . KL 01 Y 6096 നമ്പർ ഓട്ടോറിക്ഷയിലാണ് തോടിൽ മാലിന്യം എത്തിച്ച് വലിച്ചെറിഞ്ഞതെന്നും ആര്യ കുറിച്ചു. പോലീസ് ഓട്ടോറിക്ഷയെ നിമിഷനേരംകൊണ്ട് കസ്റ്റഡിയിൽ എടുത്തു. അക്രമികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകി.

ഒരു ജീവൻ നഷ്ടമായിട്ടും അതേ തോടിൽ വീണ്ടും മാലിന്യം തള്ളുകയും, ഇത് തടയാൻ ശ്രമിച്ച നഗരസഭ ജീവനക്കാരനെ ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നത് നാടിനോടും ജനങ്ങളോടും നിയമവ്യവസ്ഥയോടും നടത്തുന്ന വെല്ലുവിളിയാണ്. മനുഷ്യജീവിതത്തേയും പ്രകൃതിയേയും ഉപദ്രവിക്കുന്ന ഇത്തരം പ്രവർത്തികൾ നിയമത്തിന്റെ പരമാവധി ശക്തിയോടെ നേരിടുന്നതാണ്, ആര്യ പറഞ്ഞു.

തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ജോയി എന്ന കരാർ ശുചീകരണ തൊഴിലാളി മരിച്ചിരുന്നു. ഫയർഫോഴ്സിന്റെ സ്കൂബ ഡൈവേഴ്സും എൻ ഡി ആർ എഫ്, നാവിക സേന എന്നിവരൊക്കെ തിരച്ചിൽ നടത്തിയെങ്കിലും ജോയിയെ രക്ഷിക്കാനായില്ല. റെയിൽവേയുടെ താൽക്കാലിക ജീവനക്കാരനായിരുന്നു ജോയി. തോട്ടിലെ മാലിന്യങ്ങൾ വൃത്തിയാക്കുന്നതിനിടയിലാണ് ജോയി ഒഴുക്കിൽപ്പെട്ടത്. മഴ ശക്തമായതോടെ ജോയി ഒഴുക്കിൽപ്പെടുകയായിരുന്നു. ആകെ 12 കിലോ മീറ്റരാണ് ആമയിഴ‍ഞ്ചാൻ തോടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+