തിരുവനന്തപുരത്ത് പ്രസവിച്ചയുടൻ കുഞ്ഞിനെ 3 ലക്ഷത്തിന് വിറ്റു; അന്വേഷണം..
തിരുവനന്തപുരം: പ്രസവിച്ച ഉടനെ നവജാത ശിശുവിനെ വിൽപന നടത്തി. തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ജനിച്ച നവജാത ശിശുവിനെ ആണ് വിൽപന നടത്തിയതായി കണ്ടെത്തിയത്. കരമന സ്വദേശിയായ സ്ത്രീയാണ് കുഞ്ഞിനെ വാങ്ങിയത്. എന്നാൽ വിൽപന നടന്ന വിവരം അറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകൾ ഈ സംഭവം പോലീസിനെ അറിയിച്ചു. മൂന്ന് ലക്ഷം രൂപ കൊടുത്ത് കുഞ്ഞിനെ വാങ്ങിയതായി സ്ത്രീ സമ്മതിച്ചു.
കുഞ്ഞിനെ നിലവിൽ സിഡബ്ല്യുസി തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കൾ ആരാണെന്ന് കണ്ടെത്താനുള്ള നടപടി തുടങ്ങി. കുഞ്ഞിനെ വിറ്റവർക്ക് എതിരേയും വാങ്ങിയവർക്ക് എതിരേയും ജെജെ ആക്ട് പ്രകാരം കേസെടുക്കും.

പതിനൊന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് വിറ്റത്. പൊഴിയൂര്‍ സ്വദേശിയായ സ്ത്രീ ആണ് കുഞ്ഞിനെ വിറ്റതെന്നാണ് സൂചന. തനിക്ക് കുഞ്ഞ് ഇല്ലാത്തതിനാലാണ് കുഞ്ഞിനെ വാങ്ങിയത് എന്നാണ് കുഞ്ഞിനെ വാങ്ങിയ സ്ത്രീ പറയുന്നത്
അതേസമയം കുഞ്ഞിനെ വിറ്റ സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് റിപ്പോർട്ട് തേടി. കുഞ്ഞിനെ വിറ്റതുമായി ബന്ധപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. കുഞ്ഞിന് ആവശ്യമായ സംരക്ഷണം ഒരുക്കാൻ ശിശുവികസന വകുപ്പിനും ആരോഗ്യമന്ത്രി നിർദ്ദേശം നൽകി.












Click it and Unblock the Notifications