'മദ്യപിച്ച് എന്തും ചെയ്യുന്നതല്ല നൈറ്റ് ലൈഫ്'; കൂടുതൽ നിയന്ത്രണങ്ങളുമായി പോലീസ്
തിരുവനന്തപുരം: തിരുവനന്തപുരത്തെ നൈറ്റ് ലൈഫിൽ നിയന്ത്രണങ്ങളുമായി പോലീസ്, രാത്രി 10 മണി കഴിഞ്ഞ് മൈക്കോ വാദ്യോപകരണങ്ങളോ പാടില്ലെന്നും ഇതല്ലാതെയുള്ള എന്റർടെയ്ൻമെന്റ് ഉപാധികൾ ഉപയോഗിക്കാമെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.
കഴിഞ്ഞ ദിവസം മദ്യപസംഘമാണ് പോലീസിനെ ആക്രമിച്ചത്. ഇത്തരം അക്രമങ്ങൾ ആവർത്തിച്ചാൽ പോലീസിന് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടി വരും ലഹരി ഉപയോഗം കണ്ടെത്താൻ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടിവരും. ലഹരി ഉപയോഗം കണ്ടെത്താൻ കൂടുതൽ നടപടിയുണ്ടാകുമെന്നും കമ്മീഷണർ പറഞ്ഞു.

മാനവീയം വീഥിയിലെ ഇപ്പോഴുണ്ടായ സംഭവങ്ങളെല്ലാം സ്റ്റാർട്ടിംഗ് ട്രബിൽ മാത്രമാണ്. ഇതൊക്കെ ശരിയാകും. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അക്രമങ്ങളിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും ഉണ്ടായാൽ അറസ്റ്റ് അടക്കമുള്ള നടപടിയുണ്ടാവും. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെ മദ്യാപാനത്തെ തുടർന്ന് ബഹളമുണ്ടായിരുന്നു.
ഇത് ആവർത്തിക്കാതിരിക്കാനായി മദ്യപാനികളായ കുറേപ്പേരെ പിടികൂടിയിരുന്നുവെന്ന് കമ്മീഷണർ പറഞ്ഞു. ഇന്നലെ പോലീസിന് നേർക്ക് ഒരു സംഘം കല്ലെറിഞ്ഞു. മദ്യപ സംഘമാണ് പോലീസിനെ ആക്രമിച്ചത്. ഇത്തരം അതിക്രമൾ ഉണ്ടാകാതിരിക്കാനാണ് ആളുകൾ ശ്രദ്ധ പുലർത്തേണ്ടത്. ഇത്തരം അക്രമങ്ങൾ തുടർന്നാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും.
ഡ്രഗ് ഡിറ്റക്ഷൻ കിറ്റ്, ബ്രീത് അനലൈസർ തുടങ്ങിയ നിയന്ത്രണങ്ങൾ കൊണ്ടുവരും. ആളുകൾ അവരവരുടെ ലിമിറ്റിൽ നിന്നാൽ പോലീസ് ഒരു നിയന്ത്രണവും ഏർപ്പെടുത്തില്ല. എന്നാൽ ലിമിറ്റിൽ വിട്ടുപോയാൽ പോലീസിന് കർശനമായി ഇടപെടേണ്ടി വരും. നൈറ്റ് ലൈഫ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഷോപ്പിംഗ്, എന്റർടെയ്ൻമെന്റ്, ഭക്ഷണം തുടങ്ങിയവയാണ്.
ഇതിലേക്ക് സ്ത്രീകളും കുട്ടികളും പ്രായമായവരും യുവാക്കളും അടക്കം എല്ലാവരും വരേണ്ടതുണ്ട്. എല്ലാവർക്കും വിനോദമായി മാറണം. ഒരാൾക്ക് എൻജോയ്മെന്റ് മറ്റുള്ളവർക്ക് ശല്യമാകുന്ന അവസ്ഥയാകരുത്. മാനവീയം വീഥിയിലേക്ക് പരിപൂർണ സ്വാതന്ത്ര്യത്തോടെയുള്ള നൈറ്റ് ലൈഫ് അല്ലെന്ന് ഓർമ വേണമെന്നും പോലീസ് കമ്മീഷണർ പറഞ്ഞു.
നിലവിലെ നിയമപ്രകാകാരം 10 മണി കഴിഞ്ഞ് മൈക്കോ ഡ്രംസ് പോലുള്ള വാദ്യോപകരണങ്ങളോ പാടില്ല. ഇതല്ലാതെയുള്ള എന്റർടെയ്ൻമെന്റ് ഉപയോഗിക്കാം. ഇതിനോട് സമീപം ജനങ്ങൾ പാർക്കുന്ന മേഖല കൂടിയാണ് . അത് കൊണ്ട് തന്നെ ശബ്ദം മൂലമുള്ള എന്റർടെയ്ൻമെന്റ് രാത്രി 10 മുതൽ രാവിലെ ആറ് വരെ ഒഴിവാക്കേണ്ടതാണ്












Click it and Unblock the Notifications