തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍ക്കാര്‍ ബോര്‍ഡ് പതിപ്പിച്ച് അതിര്‍ത്തി കടന്നു, ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ക്ക് സംഭവിച്ചത്!!

Google Oneindia Malayalam News

പാറശാല: ലോക്ഡൗണ്‍ കാലത്ത് തട്ടിപ്പുകള്‍ക്കൊന്നും ഒരു പഞ്ഞവുമില്ല. എന്നാല്‍ ലോക്ഡൗണ്‍ ലംഘനത്തിനായി തട്ടിപ്പ് നടത്തിയിരിക്കുകയാണ് ഒരു സംഘം. ഗവ. ഓഫ് കേരള ബോര്‍ഡ് പതിച്ച് ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ അതിര്‍ത്തി കടന്നിരിക്കുകയാണ്. എന്നാല്‍ ഇവരുടെ ടാക്‌സി കാര്‍ ചെക്‌പോസ്റ്റില്‍ വെച്ച് പിടികൂടി. ഇവരെ പോലീസിന് കൈമാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അമരവിളയിലാണ് സംഭവം നടന്നത്. ഇഞ്ചിവിള പോലീസ് ചെക്‌പോസ്റ്റില്‍ കൈകാണിച്ചിട്ടും ഈ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.

1

ഒടുവില്‍ കാറിന്റെ നമ്പര്‍ പരിശോധിച്ചപ്പോഴാണ് ടാക്‌സിയാണെന്ന് തെളിഞ്ഞത്. ഇതോടെ പോലീസ് ഈ കാര്‍ തടയാന്‍ അമരളവിളയില്‍ നിര്‍ദേശം നല്‍കുകയായിരുന്നു. കാര്‍ പിടികൂടി പാറശാല പോലീസിന് കൈമാറി നടത്തിയ പരിശോധനയില്‍ വിദ്യാഭ്യാസ വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തിലോടുന്ന വാഹനമാണെന്ന് കണ്ടെത്തുകയായിരുന്നു. ഓഫീസ് അവധിയായതിനാല്‍ വാഹന ഉടമയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ടെക്‌നോപാര്‍ക്ക് ജീവനക്കാരായ ദമ്പതികളെ അതിര്‍ത്തി കടത്തിയതെന്ന് ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ ഓഫീസുകളില്‍ കരാര്‍ വ്യവസ്ഥയിലോടുന്ന വാഹനങ്ങളില്‍ വകുപ്പിന്റെ പേരിനൊപ്പം ഓണ്‍ കോണ്‍ട്രാക്ട് എന്നിവ രേഖപ്പെടുത്തണമെന്നാണ് ചട്ടം. എന്നാല്‍ ഭൂരിഭാഗം വാഹനങ്ങളും ഓടുന്നത് സര്‍ക്കാര്‍ ബോര്‍ഡ് പതിച്ചാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങളില്‍ മാത്രമേ ഗവ ഓഫ് കേരളം എന്ന ബോര്‍ഡ് സ്ഥാപിക്കാന്‍ അനുവാദമുള്ളൂു. വാഹനങ്ങള്‍ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ നിര്‍ബന്ധപ്രകാരമാണ് സ്റ്റേറ്റ് ബോര്‍ഡുകല്‍ പതിക്കുന്നതെന്നാണ് ഡ്രൈവര്‍മാരുടെ വിശദീകരണം.

അതേസമയം ലോക്ഡൗണ്‍, പെര്‍മിറ്റ് നിബന്ധനകളുടെ ലംഘനത്തിന് വാഹന ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ടാക്‌സി ബോര്‍ഡ് മറച്ച് സ്വകാര്യവാഹനത്തിന്റേതിന് സമാനമായി നമ്പര്‍ പ്ലേറ്റ് പതിച്ചതിന് മോട്ടോര്‍വാഹന വകുപ്പും കാറിന് പിഴയിട്ടിട്ടുണ്ട്. ഒറ്റയടിക്ക് എന്തായാലും രണ്ട് പിഴയാണ് ഇവരുടെ സാഹസത്തിന് നേരിട്ടത്. നിലവില്‍ ജില്ലയില്‍ നിയന്ത്രണം തുടരുന്നുണ്ട്. 511 പേര്‍ കൂടി രോഗ നിരീക്ഷണത്തിലാണ്. 381 പേര്‍ രോഗലക്ഷണങ്ങള്‍ ഒന്നുമില്ലാതെ നിരീക്ഷണ കാലയളവും പൂര്‍ത്തിയാക്കി.

8 കോടി കര്‍ഷകര്‍ക്ക് 2000 രൂപ, 20 കോടി സ്ത്രീകള്‍ക്ക് പണമെത്തി, വിശദീകരിച്ച് ധനമന്ത്രി!!8 കോടി കര്‍ഷകര്‍ക്ക് 2000 രൂപ, 20 കോടി സ്ത്രീകള്‍ക്ക് പണമെത്തി, വിശദീകരിച്ച് ധനമന്ത്രി!!

Thiruvananthapuram
English summary
techno park employees try to cross border caught at checkpost
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X