Get Updates
Get notified of breaking news, exclusive insights, and must-see stories!

'നേരിട്ടത് കൊടിയ സദാചാരം'; 'മദ്യപ സംഘം ബന്ദിയാക്കി'; ' സ്ത്രീകൾക്ക് നേരെയും തിരിഞ്ഞു'

തിരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവിനെതിരെ ദമ്പതികള്‍ രംഗത്ത്. ജഡ്ജികുന്നില്‍ നേരിട്ടത് കൊടിയ സദാചാര ആക്രമണമെന്ന് ദമ്പതികള്‍ ആരോപിക്കുന്നു. സ്ഥലം സന്ദര്‍ശിക്കാൻ എത്തിയതായിരുന്നെന്നും ദമ്പതികള്‍ വ്യക്തമാക്കി.

മരിച്ച യുവാവും സംഘവും തന്നെയും ഭാര്യയെയും സുഹ്യത്തിനെയും ബന്ദിയാക്കി. ഏകദേശം മുക്കാല്‍ മണിക്കൂറോളം മര്‍ദ്ദിച്ചെന്നും ദമ്പതികള്‍ ആരോപിച്ചിക്കുന്നു. സ്ത്രീകളെയും സംഘം ഉപദ്രവിച്ചു. ഫോണ്‍ വിളിക്കാന്‍ പോലും അനുവദിച്ചില്ല. പ്രമുഖ മാധ്യമമായ ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സദാചാര ഗുണ്ടായിസം കാണിച്ചവര്‍ പണത്തിന് വേണ്ടി മര്‍ദ്ദിക്കുകയും സ്ത്രീകളെ ആക്രമിക്കുകയും ചെയ്തുവെന്ന് മര്‍ദ്ദനമേറ്റ നിഖിൽ പറയുന്നു.

1

അതേസമയം, തിരുവല്ലം ജഡ്ജികുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് സുരേഷ് ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്ത 5 അംഗ സംഘത്തിൽ പിടിയിലായ സുരേഷ് ഇന്നലെയാണ് മരിച്ചത്. നെല്ലിയോട് സ്വദേശിയാണ് സുരേഷ്. 40 വയസ്സുണ്ട് ഇയാൾക്ക്. നെഞ്ച് വേദനയെ തുടര്‍ന്ന് ഇയാളെ പൊലീസ് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

2

അതേസമയം, തിരുവല്ലത്ത് ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതിയാണ് സുരേഷ് കുമാര്‍. ഇതിന്റെ ഭാഗമായാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 2 ദിവസം മുൻപ് രാത്രിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കൊപ്പം നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാവിലെ 10 മണി വരെ ഇയാൾ പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നു.

3

സുരേഷ് കുമാറിനെ ഇന്നലെ റിമാന്‍ഡ് ചെയ്യാനിരിക്കെയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിന് ഇടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ഇയാളെ പൂന്തുറ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, സ്ഥിതി ഗുരുതരമായി മാറിയിരുന്നു. തുടർന്ന് ഇയാളെ തിരുവനന്തരപുരം മെഡിക്കൽ കോളോജിലേക്ക് കൊണ്ടു പോകാൻ നിർദ്ദേശിച്ചു.

4

ഉടന്‍തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതമാണോ എന്ന സംശയത്തെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് ഇടയിൽ മരണം സംഭവിക്കുകയായിരുന്നു. നെഞ്ചു വേദനയെ തുടർന്നുളള മരണം എന്നാണ് പോലീസ് ഇന്നലെ ആരോപിച്ചിരുന്നത്.

5

അതേസമയം, സുരേഷ് കുമാറിന് യാതൊരു വിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാൽ, ലോക്കപ്പ് മര്‍ദ്ദനം എന്ന ആരോപണമുയര്‍ന്നതോടെ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഇന്നലെ നാട്ടുകാർ പ്രതിഷേധിച്ച് രംഗത്ത് എത്തിയിരുന്നു.

6

അതേസമയം, പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞിരുന്നു. ഹൃദയാഘാതത്തിന് കാരണം അറിയാൻ ശാസ്ത്രീയ പരിശോധന വേണമെന്നാണ് ഡോക്ടർമാരുടെ ആവിശ്യം. പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക നിഗമനം പോലീസിനെ അറിയിച്ചു. സുരേഷിന്റെ മരണം പൊലീസ് മർദ്ദനം മൂലം എന്നാണ് പരാതി ഉയരുന്നത്.

7

അതേസമയം, കോഴിക്കോട് വാടകവീട്ടിൽ ആക്രമത്തിൽ മൂന്നു പേർക്ക് പരുക്ക്. പുതുപ്പണം കൊക്കഞ്ഞാത്ത് കുനിയിൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വാടക വീട്ടിലാണ് സംഭവം നടന്നത്. ഒരു സംഘം നടത്തിയ ആക്രമണത്തിൽ മൂന്നു പേർക്ക് പരുക്ക് പറ്റുകയായിരുന്നു. സ്ത്രീകൾ വാടകയ്ക്ക് താസിക്കുന്ന വീട്ടിൽ അക്രമം നടത്തുന്നതറിഞ്ഞ് എത്തിയ വീട്ടുടമയ്ക്കും മകനും അയൽവാസിക്കുമാണ് പരുക്കേറ്റ് പറ്റിയത്. അക്രമികളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമി സംഘത്തിൽ ഏഴു പേരുണ്ടായിരുന്നു.

8

വീട്ടുടമ എലിയന്റവിട സുഗുണൻ (54), മകൻ അമൽ (20), അയൽവാസിയും മീൻവ്യാപാരിയുമായ ലക്ഷ്മി നിവാസിൽ ബാബു (58) എന്നിവർക്കാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ അക്രമികൾ, സ്ത്രീകളെ ഭീഷണിപ്പെടുത്തി ബഹളം കൂട്ടിയപ്പോഴാണ് മറ്റുള്ളവർ സ്ഥലത്തെത്തിയത്. തുടർന്ന് പട്ടികയും മരക്കഷ്ണവും മറ്റും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.

Recommended Video

cmsvideo
    KCR May Send Prakash Raj to Rajya Sabha | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+