പെൺകുട്ടിയുടെ മുഖത്തടിച്ചു; രക്ഷപ്പെടുമ്പോൾ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു, പോലീസ് ജീപ്പിനും ഇടി
പെൺകുട്ടിയെ അടിക്കുന്നത് കണ്ടുനിന്ന നാട്ടുകാർ ഷിനോജിനെ പിടികൂടാൻ ശ്രമിച്ചു. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ഇയാളും സുഹൃത്തും സഞ്ചരിച്ച കാർ വിവിധ വാഹനങ്ങളിൽ ഇടിച്ചത്.

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടന്ന നാടകീയ സംഭവം ചെന്നെത്തിയ അപകടത്തിൽ. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന പെൺകുട്ടിയുടെ മുഖത്ത് ഒരാൾ അടിച്ചതോടെയാണ് സംഭവത്തിന്റെ ആരംഭം. പെൺകുട്ടിയുടെ മുഖത്തടിച്ച ശേഷം രക്ഷപ്പെടാൻ യുവാവ് കാട്ടിക്കൂട്ടിയ ശ്രമത്തിനിടെയാണ് അപകടം. നെയ്യാറ്റിൻകരയിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ആനാവൂർ സ്വദേശിയായ ഷിനോജാണ് പെൺകുട്ടിയുടെ മുഖത്തടിച്ചത്.
പെൺകുട്ടിയെ അടിക്കുന്നത് കണ്ടുനിന്ന നാട്ടുകാർ ഷിനോജിനെ പിടികൂടാൻ ശ്രമിച്ചു. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ഇയാളും സുഹൃത്തും സഞ്ചരിച്ച കാർ വിവിധ വാഹനങ്ങളിൽ ഇടിച്ചത്. ഇവർ സഞ്ചരിച്ച കാർ രണ്ട് ഓട്ടോറിക്ഷകളിലും നാല് ബൈക്കുകളിലും ഇടിച്ചു. അപകടത്തിൽ ഒരു ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. അപകട പരമ്പരയ്ക്കൊടുവിൽ ഇവർ സഞ്ചരിച്ച കാർ
ഇടിച്ചു നിന്നത് പൊലീസ് ജീപ്പിലാണ്.
പെൺകുട്ടിയുടെ സുഹൃത്താണ് ഷിനോജ് എന്നാണ് വിവരം. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ ഷിനോജ് പെൺകുട്ടിയുടെ കൈയിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും മുഖത്തടിക്കുകയും ചെയ്തതായാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്.മർദനമേറ്റ പെൺകുട്ടി പരാതി നൽകാൻ വിസമ്മതിച്ചതിനാൽ, അലക്ഷ്യമായി വാഹനമോടിച്ചതിനാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications