പതിനാറുകാരനെ പീഡിപ്പിച്ച കേസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ക്ക് ഏഴ് വര്‍ഷം കഠിനതടവ്, കേരളത്തില്‍ ആദ്യം
ചിറിയന്‍കീഴ് ആനത്തലവട്ടം എല്‍ പി എസിന് സമീപം സഞ്ജു സാംസണെയാണ് തിരുവനന്തപുരം പ്രത്യേക അതവേഗ കോടതി ശിക്ഷിച്ചത്.

തിരുവനന്തപുരം: പതിനാറുകാരനെ പീഡിപ്പിച്ച കേസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ക്ക് ഏഴ് വര്‍ഷം കഠിനതടവും 25000 രൂപ പിഴയും. ചിറിയന്‍കീഴ് ആനത്തലവട്ടം എല്‍ പി എസിന് സമീപം സഞ്ജു സാംസണെയാണ് തിരുവനന്തപുരം പ്രത്യേക അതവേഗ കോടതി ശിക്ഷിച്ചത്. കേരളത്തില്‍ അദ്യമായാണ് ഇത്തരമൊരു കേസില്‍ ട്രാന്‍സ്‌ജെന്‍ഡറെ ശിക്ഷിക്കുന്നത്.
2016 ഫെബ്രുവരി 23ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കുട്ടിയെ പരിചയപ്പെട്ട് കംഫര്‍ട്ട് സ്റ്റേഷനില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു പ്രതി. പീഡനത്തില്‍ ഭയന്ന കുട്ടി വീട്ടുകാരോട് സംഭവം തുറന്നുപറയുകയായിരുന്നു.
വീണ്ടും പലതവണ കുട്ടിയെ ഫോണില്‍ വിളിച്ച് കാണണണെന്ന് പറഞ്ഞെങ്കിലും പോകാന്‍ തയ്യാറായില്ല. കുട്ടി പലപ്പോഴും ഫോണില്‍ വിളിച്ച് ഭയപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട അമ്മയാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. കുട്ടി ഫോണ്‍ ബ്ലോക്ക് ചെയ്തപ്പോള്‍ പ്രതി ഫേസ്ബുക്ക് മെസഞ്ചറിലൂടെ മെസേജുകള്‍ അയച്ചു. മേസ്ജുകള്‍ കണ്ട അമ്മ പ്രതിക്ക് മേസേജ് അയച്ചതോടെയാണ് പീഡന വിവരം തിരിച്ചറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് നിര്‍ദ്ദേശ പ്രകാരം പ്രതിയെ തമ്പനൂര്‍ വിളിച്ചുവരുത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സംഭവം നടക്കുന്ന സമയത്ത് പ്രതി ട്രാന്‍സ്‌മെന്‍ ആയിരുന്നു. വിചാരണ വേളയിലാണ് പ്രതി ട്രാന്‍സ് വുമണായി മാറിയത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ,അഭിഭാഷകരായ എം.മുബീന, ആര്‍.വൈ.അഖിലേഷ് ഹാജരായി. പ്രോസിക്യൂഷന്‍ ഏഴ് സാക്ഷികളെ വിസ്തരിച്ചു. പന്ത്രണ്ട് രേഖകള്‍ ഹാജരാക്കി. തമ്പാനൂര്‍ എസ് ഐയായിരുന്ന എസ്.പി.പ്രകാശാണ് കേസ് അന്വേഷിച്ചത്.












Click it and Unblock the Notifications