തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'എന്റെ വയറ്റില്‍ കിടക്കുന്ന കൊച്ചിനും ആരുമില്ലാതാക്കിയില്ലേ....ഇക്കാനോട് എന്തിനാ ഇങ്ങനെ ചെയ്തത്'

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവോണ നാളില്‍ കേരള മനസാക്ഷിയെ ഞെട്ടിച്ച ഇരട്ടക്കൊലപാതകമായിരുന്നു തലസ്ഥാനത്ത് നടന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹക്ക് മുഹമ്മദ് (24), മിഥിലാജ് എന്നിവരാണ് ധാരുണമായി കൊല്ലപ്പെട്ടത്. ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് പ്രസിഡന്റ് കൂടിയായ മുഹമ്മദ് ഹഖിന്റെ ഭാര്യ നാലര മാസം ഗര്‍ഭിണിയാണ്. കൂടാതെ ഒന്നേകാല്‍ വയസുള്ള ഒരു മകന്‍ കൂടി ഹഖിനുണ്ട്. മരണത്തിന് പിന്നാലെ മുഹമ്മദ് ഹഖിന്റെ ഭാര്യ നജീലയുടെ പ്രതികരണം ആരുടെയും ഉള്ളുലയ്ക്കും. ആരെയും ഉപദ്രവിക്കാന്‍ പോകാത്ത ആളാണ്.. എല്ലാരോടും വലിയ സ്‌നേഹമാണ്. എന്തിനാണ് ഇങ്ങനെ ചെയ്തത്. ഹഖിന്റെ വീട്ടിലെത്തിയ കൈരളി ചാനലിനോടായിരുന്നു നജീലയുടെ പ്രതികരണം.

എന്തിനാ ഇങ്ങനെ ചെയ്തത്

എന്തിനാ ഇങ്ങനെ ചെയ്തത്

എന്തിനാ ഇങ്ങനെ ചെയ്തത്.. എന്റെ ഇക്കാനോട് ആരേം ഉപദ്രവിക്കാനോ ദ്രോഹിക്കാനോ ഒന്നും പോവൂല. എല്ലാവരോടും സ്‌നേഹം കാര്യവും ആയിട്ട് നിക്കണ ആളാണ്. എല്ലാവരോടും വലിയ കാര്യമാണ്. പക്ഷേ എന്തിനാണ് ഇങ്ങനെ ചെയ്തത്.- ഹഖിന്റെ ഭാര്യ കൈരളിയോട് പറഞ്ഞു. നാലര മാസം ഗര്‍ഭിണിയായ നജീലയ്ക്ക് ഒന്നേകാല്‍ വയസുള്ള മകനും കൂടിയുണ്ട്. ഇവരുടെ കുടുംബത്തിന്റെ ആകെ ആശ്രയമായിരുന്നു ഹഖ്.

നാടിന് പ്രിയപ്പെട്ടവര്‍

നാടിന് പ്രിയപ്പെട്ടവര്‍

നാടിന് പ്രിയപ്പെട്ട രണ്ട് യുവാക്കളാണ് കൊല്ലപ്പെട്ട ഹഖും മിഥിലാജും. ഇവരുടെ വേര്‍പാടിന്റെ വേദനയിലാണ് വേണ്ടപ്പെട്ടവര്‍. വെഞ്ഞാറമൂട്ടിലെ മീന്‍ കടയിലേക്ക് മീന്‍ എത്തിച്ചുനല്‍കുന്ന ജോലിയായിരുന്നു ഹഖിന്. തിരുവോണത്തിന് വേണ്ടി തൂത്തുക്കുടിയിലേക്ക് പോകാനിരുന്നതായിരുന്നു ഹഖ്. എന്നാല്‍ അര്‍ദ്ധരാത്രിയോടെ മരണ കൊലക്കത്തിയുടെ രൂപത്തില്‍ തേടിയെത്തുകയായിരുന്നു.

Recommended Video

cmsvideo
NIA give clean chit to pinarayi vijayan in gold smuggling case | Oneindia Malayala
ഗള്‍ഫിലേക്ക് പോകണം

ഗള്‍ഫിലേക്ക് പോകണം

നല്ല ഒരു ജോലിക്കായി ഗള്‍ഫിലേക്ക് പോകാന്‍ ഹഖിന് പദ്ധതിയുണ്ടായിരുന്നു. രാഷ്ട്രീയമായ ഭീഷണി ഉണ്ടായിരുന്നെങ്കിലും ഇത്രയും നീചമായ ്‌രതികരം ഹഖോ കുടുംബമോ പ്രതീക്ഷിച്ചിരുന്നില്ല. രണ്ട് കുടുംബങ്ങളുടെ അത്താണികളാണ് ഈ കൊലപാതകത്തില്‍ നഷ്ടമായത്.

പുതിയ ജീവിതത്തിന്റെ സന്തോഷം

പുതിയ ജീവിതത്തിന്റെ സന്തോഷം

ലോറിയില്‍ പച്ചക്കറി കച്ചവടം നടത്തുന്ന ജോലിയായിരുന്നു മിഥിലാജിന്. പലപ്പോഴും ഹഖും മിഥിലാജിനൊപ്പം കച്ചവടത്തില്‍ ഒപ്പം പോകാറുണ്ടായിരുന്നു. ഹഖിനെ തേമ്പാമൂട് എത്തിക്കുന്നതിനായി മിഥിലാജ് പുറപ്പെട്ടത് അഞ്ച് മാസം മുമ്പ് വാങ്ങിയ പുതിയ വീട്ടില്‍ നിന്നാണ്. ഭാര്യയും ഒന്‍പതും, അഞ്ചും വയസുള്ള രണ്ട് ആണ്‍മക്കള്‍ക്കൊപ്പം പുതിയ വീട്ടിലെ സന്തോഷം ആസ്വദിക്കുന്നതിനിടെയാണ് മരണം തേടിയെത്തിയത്. മിഥിലാജിന്റെ മാതാപിതാക്കള്‍ കുവൈത്തിലാണ്.

അറസ്റ്റ്

അറസ്റ്റ്

അതേസമയം, വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച സ്ത്രീ ഉള്‍പ്പെടെ ഏഴ് പേരാണ് ഇതിനകം കേസില്‍ അറസ്റ്റിലായിട്ടുള്ളത്. പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച തിരുവനന്തപുരം മദപുരം സ്വദേശിനി പ്രീജയാണ് ഏറ്റവും ഒടുവില്‍ അറസ്റ്റിലായിട്ടുള്ളത്.

ആകെ ഏഴ് പേര്‍

ആകെ ഏഴ് പേര്‍

കേസിലെ മുഖ്യപ്രതികളായ സനല്‍ ഷജിത്ത് എന്നിവര്‍ പിടിയിലായത് പ്രീജയുടെ വീട്ടില്‍ വെച്ചായിരുന്നു. പ്രീജയുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തിയതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴിലേക്ക് ഉയര്‍ന്നിട്ടുണ്ട്. അതേ സമയം കേസുമായി ബന്ധപ്പെട്ട് രണ്ട് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്താനുണ്ട്. കേസിലെ പ്രതികളില്‍ നാല് പേരെയാണ് കോടതി ഇന്ന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുള്ളത്. ഷജിത്ത്, അജിത്ത്, നജീബ്, സതിമോന്‍ എന്നിവരെയാണ് റിമാന്‍ഡിലുള്ളത്.

വാമനപുരം വഴി പോകുമ്പോ ചതിയന്റെ നാട്ടിൽ കൂടിയാണെന്ന് തോന്നിയിട്ടുണ്ടോ'; ഐസക്കിനെതിരെ കുമ്മനംവാമനപുരം വഴി പോകുമ്പോ ചതിയന്റെ നാട്ടിൽ കൂടിയാണെന്ന് തോന്നിയിട്ടുണ്ടോ'; ഐസക്കിനെതിരെ കുമ്മനം

ഉറങ്ങിക്കിടന്ന ഭർത്താവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി: ഭർത്താവ് മരിച്ചതോടെ ഭാര്യ അറസ്റ്റിൽഉറങ്ങിക്കിടന്ന ഭർത്താവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി: ഭർത്താവ് മരിച്ചതോടെ ഭാര്യ അറസ്റ്റിൽ

മുട്ടുമടക്കി യോഗി സർക്കാർ..! കഫീൽ ഖാൻ ജയിൽ മോചിതനായി, അന്ത്യം കുറിച്ചത് ഏഴ് മാസത്തെ തടവ് ജീവിതംമുട്ടുമടക്കി യോഗി സർക്കാർ..! കഫീൽ ഖാൻ ജയിൽ മോചിതനായി, അന്ത്യം കുറിച്ചത് ഏഴ് മാസത്തെ തടവ് ജീവിതം

Thiruvananthapuram
English summary
Venjaramoodu twin murder; The reaction of the wife of Haq Muhammad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X