Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ച്ചനയുടെ ഭര്‍ത്താവ് എത്തിയത് ഡീസലുമായി, ചോദിച്ചപ്പോള്‍ ഉറുമ്പിനെ കൊല്ലാനെന്ന് മറുപടി, ദുരൂഹത

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ വിസ്മയ കൊല്ലത്ത് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കേരളക്കരയാകെ ഞെട്ടിച്ചിരുന്നു. ഭര്‍ത്താവില്‍ നിന്ന് ക്രൂര പീഡനം ഏറ്റിരുന്ന ചിത്രങ്ങള്‍ അടക്കം മരിച്ച വിസ്മയ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു.

സംഭവത്തിന് പിന്നാലെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കിരണ്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ സംഭവത്തിന് പിന്നാലെ തിരുവനന്തപുരത്ത് സമാനമായ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ എന്ത് നിലപാടെടുക്കും? ഗുപ്കാര്‍ സഖ്യ നേതാക്കള്‍ ശ്രീനഗറില്‍ യോഗം ചേരുന്നു; ചിത്രങ്ങള്‍

1

തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുകയാണ്. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന (24) ആണ് ഭര്‍ത്താവിന്റെ വീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

2

സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് സുരേഷ് പൊലീസിന്റെ പിടിയിലായി. വിഴിഞ്ഞം പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഭര്‍ത്താവ് സുരേഷിന്റെ വീട്ടുകാര്‍ പണവും ഓഹരിയും ചോദിച്ചിരുന്നതായി അര്‍ച്ചനയുടെ അമ്മ മോളി പറഞ്ഞു. ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്.

3


സ്വന്തം വീട്ടിലായിരുന്ന അര്‍ച്ചനയെ ഇന്നലെയായിരുന്നു ഭര്‍ത്താവ് സുരേഷ് വിളിച്ചുകൊണ്ടു വന്നതെന്ന് അര്‍ച്ചനയുടെ അച്ഛന്‍ പിതാവ് പറയുന്നു. രാത്രി എട്ടരയ്ക്കാണ് അര്‍ച്ചനയുമായി സുരേഷ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. സുരേഷ് വരുമ്പോള്‍ ഒരു കുപ്പിയില്‍ ഡീസലുമായാണ് വന്നതെന്നും പിതാവ് അശോകന്‍ പറയുന്നു.

4

ഡിസല്‍ എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഉറുമ്പിനെ കൊല്ലാനാണെന്ന് പറഞ്ഞു. 12.30ഓടെയാണ് അര്‍ച്ചന മരിച്ചെന്ന വാര്‍ത്ത അറിഞ്ഞതെന്നും പിതാവ് പറയുന്നുയ. നേരത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ വസ്തു വാങ്ങുന്നതുമായി ബന്ധപ്പെട്ട് അര്‍ച്ചനയുടെ വീട്ടുകാരോട് പണം ആവശ്യപ്പെട്ടിരുന്നു. ഇല്ലാത്തതിനാല്‍ അന്ന് പണം നല്‍കിയില്ല. കൂടാതെ ഓഹരികള്‍ ആവശ്യപ്പെട്ടിരുന്നെന്ന് അമ്മ മോളിയും പറയുന്നു.

5

അതേസമയം, വിഴിഞ്ഞം പൊലീസിന്റെ കസ്റ്റഡിയിലായ ഭര്‍ത്താവ് സുരേഷിനെ പൊലീസ് ഇപ്പോള്‍ ചോദ്യം ചെയ്തുവരുകയാണ്. അര്‍ച്ചനയുടെയും സുരേഷിന്റെയും പ്രണയ വിവാഹമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. അര്‍ച്ചന സുരേഷിനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ ഇടപെട്ട് വിവാഹം കഴിപ്പിക്കുകയായിരുന്നു.

6

വിഴിഞ്ഞത്തെ പയറ്റുവിളയിലാണ് ഇവര്‍ വാടകയ്ക്ക് താമസിച്ചത്. ഇരുവരും തമ്മില്‍ പിന്നീട് വഴക്കുകളുണ്ടാകുകയായിരുന്നു എന്ന്ാ നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ അര്‍ച്ചന തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് സുരേഷിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കാര്യങ്ങളില്‍ വ്യക്തത വരുകയുള്ളൂവെന്ന് പൊലീസ് പറയുന്നു.

ഒരു ചെറു പുഞ്ചിരിയിൽ; സൂപ്പർസ്റ്റാർ നയൻതാരയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

Recommended Video

cmsvideo
    ഇനി ഇൻസ്പെക്ടർക്ക് ഉണ്ട തിന്നാം ..കിരണിന്റെ MVD ഇൻസ്‌പെക്‌ടർ ജോലി തെറിക്കുന്നു..

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+