തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഫലം കണ്ടു; വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി

Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ മാസങ്ങളോളം നടക്കുന്ന സമരം ഒത്തുതീര്‍പ്പായി. മുഖ്യമന്ത്രി പിണറായി വിജയനും സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

kerala

വാടക പൂര്‍ണമായും സര്‍ക്കാര്‍ നല്‍കും. 5500 രൂപ മതിയെന്നാണ് സമര സമിതി അറിയിച്ചിരിക്കുന്നത്. അദാനി ഫണ്ടില്‍ നിന്ന് 2500 രൂപ തരാം. എന്ന സര്‍ക്കാര്‍ വാഗ്ദാനം വേണ്ടെന്ന് വച്ചതായും സമരസമിതി വ്യക്തമാക്കി. ജോലിക്ക് പോകാനാകാത്ത ദിവസം നഷ്ട പരിഹാരം സര്‍ക്കാര്‍ നല്‍കുമെന്നാണ് ധാരണയായത്.

തീരശോഷണത്തില്‍ വിദഗ്ദ സമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും. തീരശോഷണം പഠിക്കാന്‍ സമരസമിതിയും വിദ്ഗദ സമിതിയെ നിയോഗിക്കും. കൂടാതെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും. സര്‍ക്കാര്‍ ഉറപ്പ് പാലിക്കുന്നുണ്ടോ എന്ന് മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷിക്കുമെന്നും ലത്തീന്‍ സഭ അറിയിച്ചു.

മത്സ്യതൊഴിലാളി സമരം താല്ക്കാലികമായി നിര്‍ത്തി വക്കുന്നെന്ന് സമര സമിതി അറിയിച്ചു. വൈകിട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങളെ തുടര്‍ന്നാണ് സമരം താല്ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ മല്‍സ്യ തൊഴിലാളി സമര സമിതി തീരുമാനിച്ചതെന്ന് സമര സമിതി കണ്‍വീനര്‍ ഫാ യൂജിന്‍ എച്ച് പെരേര അറിയിച്ചു.

മല്‍സ്യത്തൊഴിലാളികള്‍ അതിജീവനത്തിനും ഉപജീവനത്തിനു മായി നടത്തി വന്ന സമരം 138 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ന്യായമായ ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ആരംഭിച്ച ശേഷമാണ് സിമന്റ ഗോഡൗണുകളിലും സ്‌കുളുകളിലും കഴിയുന്ന കുടുംബങ്ങളെ വാടക നല്‍കി പുനരധിവസിപ്പിക്കാനും , വീടുകള്‍ വച്ചു നല്‍കുന്നതിന് മുട്ടത്തറയില്‍ എട്ട് ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനും തയ്യാറായി സര്‍ക്കാര്‍ മുന്നോട്ടു വന്നത്.

വിഴിഞ്ഞം വാണിജ്യ തുറമുഖ നിര്‍മ്മാണം സൃഷ്ടിക്കുന്ന സാമൂഹ്യ, തൊഴില്‍, കടലിന്റെ ജൈവ ആവാസ വ്യവസ്ഥ, വിഴിഞ്ഞം മല്‍സ്യ ബന്ധന തുറമുഖം എന്നിവക്കുണ്ടാകുന്ന ആഘാതങ്ങള്‍ പഠിച്ച് പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ ഒക്ടോബര്‍ 6 ന് നിയോഗിച്ചെങ്കിലും സമര സമിതി നിര്‍ദ്ദേശിക്കുന്ന ശാസ്ത്രജ്ഞന്മാരെ ഉള്‍ക്കൊള്ളുകയോ പഠനത്തിനുള്ള മാര്‍ഗരേഖ തയ്യാറാക്കുകയോ ചെയ്തിട്ടില്ല. കാലാവസ്ഥ മുന്നറിയിപ്പു കാരണം മല്‍സ്യ ബന്ധന തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിയാത്ത ദിവസങ്ങളില്‍ നഷ്ടപരിഹാരത്തിനുള്ള അനുകൂല നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുണ്ട്.

തിരക്കടലില്‍ മല്‍സ്യ സമ്പത്ത് കുറയുന്നതിനാല്‍ ആഴക്കടലിലേക്ക് പോകേണ്ടി വരുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് നിലവിലുള്ള 25 രുപ സബ്‌സിഡിക്കു പുറമേ മല്‍സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന മണ്ണെണ്ണ എന്‍ജിന്‍ ഡീസല്‍ എന്‍ജിന്‍ ആയി നവികരിക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി ക്കു പുറമേ ഇത്തരം എന്‍ജിനുകളില്‍ ഉപയോഗിക്കുന്ന ഡിസലിനുംസബ്‌സിഡി വാഗ്ദാനം ചെയ്തിട്ടുണ്ട്. വലിയ തോതില്‍ തീര ശോഷണം നേരിടുന്ന തിരുവനന്തപുരം തീരത്തെ സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങളിലും ധാരണയായിട്ടുണ്ട്.

മുതലപ്പൊഴിയില്‍ നിര്‍മ്മിച്ച തുറമുഖത്തിന്റെ സാങ്കേതിക പോരായ്മകള്‍ പഠിച്ച് പരിഹരിക്കുന്നതിന് പുനെ സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസേര്‍ച്ച് സ്റ്റേഷന്‍ (സി ഡബ്‌ളിയു പി ആര്‍ എസ്) നെ ചുമതലപ്പെടുത്താനും തീരദേശ വാസികളുമായി ചര്‍ച്ച ചെയ്യാനും തീരുമാനിച്ചു. മേല്‍പ്പറഞ്ഞ ഏഴ് കാര്യങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ട തുപോലെ തീരുമാനങ്ങള്‍ ഉണ്ടാട്ടില്ലങ്കിലും വിഴിഞ്ഞം വാണിജ്യ തുറമുഖ നിര്‍മ്മാണം സൃഷ്ടിക്കാവുന്ന ആഘാതങ്ങളെക്കുറിച്ച് പഠിച്ച് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ നാം തന്നെ ഒരു ജനകീയ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു.

വാണിജ്യ തുറമുഖ നിര്‍മ്മാണം തീരദേശ വാസികളുടെ നിലനില്പിനും , ഉപജീവനത്തിനും , തീരശോഷണത്തിനും , തൊഴിലിനും കടലിലെ ജൈവ ആവാസ വ്യവസ്ഥകള്‍ക്കും , മല്‍സ്യ സമ്പത്തിനും , പരിസ്ഥിക്കും ഉണ്ടാക്കാവുന്ന ആഘാതങ്ങള്‍ക്ക് പരിഹാരം തേടുകയാണ്. കൂടാതെ 126 മല്‍സ്യത്തൊഴിലാളികള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലൂടെ നിയമ പരിരക്ഷ തേടും.

ഈ സാഹചര്യം കണക്കിലെടുത്തു കൊണ്ട് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ വിഴിഞ്ഞത്ത് നടത്തി വരുന്ന സമരം തല്ക്കാലം അവസാനിപ്പിക്കുകയാണ്. കൂടാതെ ഞങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു ആവശ്യമായ ജനകീയ ജാഗ്രതാ സമതിയും രുപീകരിക്കുന്നതാണ്. സമര രംഗത്തു് സജീവമായി സഹകരിച്ച ഏവരേയും നന്ദി പുര്‍വ്വം അനുസ്മരിക്കുന്നു. പ്രത്യേകിച്ച് സമര രംഗത്തുണ്ടായ അനിഷ്ട സംഭവങ്ങളുടെ നേരത്ത് സമാധാന ശ്രമങ്ങളുമായി മുന്നോട്ടു വന്ന ആത്മിയ നേതാക്കളെ നന്ദിയോടെ അനുസ്മരിക്കുന്നു.

മല്‍സ്യത്തൊഴിലാളികള്‍ ഉന്നയിച്ച ആ വശ്യങ്ങള്‍ സര്‍ക്കാരിന്റെ മുമ്പിലെത്തിച്ച് പരിഹാരം തേടാന്‍ സഹായിച്ചു കൊണ്ടിരിക്കുന്ന ഏവരേയും പ്രത്യേകിച്ച് കെ സി ബി സി , കെ ആര്‍ എല്‍ സി സി, ഇതര മത സാമൂഹ്യ ഐക്യദാര്‍ഡ്യ സമിതികള്‍, പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ , നിയമജ്ഞര്‍, മാധ്യമങ്ങള്‍ എന്നിവര്‍ക്കും നന്ദിയര്‍പ്പിക്കുന്നു. ഏതൊരു ജനകീയ മുന്നേറ്റവും അതിന്റെ ലക്ഷ്യത്തിലെത്തുന്നത് ഭരണ സംവിധാനങ്ങള്‍ ജനങ്ങളുയര്‍ത്തുന്ന ന്യായമായ ആവശ്യങ്ങള്‍ ജനങ്ങള്‍ക്കു കൂടി സ്വീകാര്യമായ രീതിയില്‍ പരിഹരിക്കുമ്പോഴാണ്. ഇക്കാര്യത്തില്‍ നമ്മുടെ ന്യായമായ ആവശ്യങ്ങള്‍ സമയബന്ധിതമായി പരിഹരിക്കും എന്ന പ്രത്യാശ തന്നെയാണ് സമരം ചെയ്ത മല്‍സ്യത്തൊഴിലാളികള്‍ക്കും സമരത്തിന് നേതൃത്വം നല്‍കിയ അതിരൂപതാ നേതൃത്വത്തിനും ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

Thiruvananthapuram
English summary
Vizhinjam port Protest: months-long strike against Vizhinjam port has been settled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X