Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം തുറമുഖ സമരം: റോഡ് ഉപരോധവും മുദ്രാവാക്യം വിളിയും നിരോധിച്ച് ഉത്തരവ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം ജംഗ്ഷന്‍, മുല്ലൂര്‍ എന്നിവടങ്ങളില്‍ ഒക്ടോബര്‍ 17ന് മത്സ്യത്തൊഴിലാളികള്‍ നടത്താനിരുന്ന റോഡ് ഉപരോധം നിരോധിച്ച് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടു.

മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്. അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാനപ്രശ്നങ്ങള്‍ക്ക് കാരണമാകും എന്നത് കണക്കിലെടുത്താണ് നിരോധനമെന്നും ഉത്തരവില്‍ പറയുന്നു.

kerala


അതേസമയം, സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് അതിരൂപതയുടെ നീക്കം. അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളില്‍ സര്‍ക്കാരിനെതിരായ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ വായിച്ചു. നാളെ നടത്താന്‍ തീരുമാനിച്ച ഉപരോധ സമരത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കുലര്‍.

അതേസമയം, വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ സമരം നടത്തുന്ന മത്സ്യതൊഴിലാളികളുടെ സമരപന്തല്‍ ഉടന്‍ പൊളിച്ച് നീക്കാന്‍ ഹൈക്കോടതി. അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.സമരപന്തല്‍ കാരണം നിര്‍മ്മാണ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മാണ കരാര്‍ കമ്പനിയായ ഹോവെ എന്‍ജിനീയറിങ് പ്രോജക്ട്‌സ് എന്നിവരായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

സമരപന്തല്‍ കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നുവെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. നേരത്തേ കോടതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും പോലീസ് നിഷ്‌ക്രിയത്വം പാലിക്കുകയാണെന്നും ആരോപിച്ച് കോടതിയലക്ഷ്യ ഹര്‍ജിയായിട്ടായിരുന്നു ഹര്‍ജി.സമരം തുടരാം എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം തീര്‍ക്കരുതെന്നായിരുന്നു നേരത്തേ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+