Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനേജ്‌മെന്റ് ക്വാട്ടയിലെ മന്ത്രി; വിഡി സതീശന് മറുപടിയുമായി വി ശിവന്‍കുട്ടി, റിയാസ് ആരെന്നറിയുമോ?

മന്ത്രി റിയാസിനെ ലക്ഷ്യമിടുന്നവര്‍ ബിജെപിയെ പറ്റി ഒരു വാക്ക് മിണ്ടുന്നില്ല പരാതിയും മന്ത്രി ശിവന്‍കുട്ടിക്കുണ്ട്‌

k

തിരുവനന്തപുരം: നിയമസഭയില്‍ സ്ത്രീ സുരക്ഷാ വിഷയത്തിലാണ് ഇന്ന് പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടിയത്. 16കാരിയെ നാല് പേര്‍ ചേര്‍ന്ന പൊതുസ്ഥലത്ത് വച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഭവമാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. അത് വലിയ കാര്യമായി തോന്നാത്ത ഭരണപക്ഷം നിയമസഭയുടെ സുതാര്യമായ നടത്തിപ്പ് ഇല്ലാതാക്കാനാണ് പ്രതിപക്ഷം ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കുന്നത് എന്ന് വിമര്‍ശിച്ചു.

പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു. നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേള്‍ക്കരുത് എന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ കടുത്ത ഭാഷയിലാണ് പ്രതിപക്ഷ നേതാവ് രംഗത്തുവന്നത്. മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ വ്യക്തി ഞങ്ങളെ പഠിപ്പിക്കാന്‍ വരേണ്ട എന്നായി വിഡി സതീശന്‍. ഇതിന് മറുപടിയുമായി റിയാസ് തന്നെ രംഗത്തുവരികയും ചെയ്തു.

തൊട്ടുപിന്നാലെയാണ് റിയാസ് ആരാണെന്ന് വിശദീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

ബഹു. മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവര്‍ക്ക് ഇതൊന്ന് ഓടിച്ചു വായിച്ചു നോക്കാവുന്നതാണ്..
*എസ് എഫ് ഐ പ്രവര്‍ത്തകനായി രാഷ്ട്രീയ രംഗത്ത് തുടക്കം
*എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സെന്റ്.ജോസഫ് സ്‌കൂള്‍ യൂണിറ്റ് പ്രസിഡന്റ്
*പിന്നീട് യൂണിറ്റ് സെക്രട്ടറി
*ഫറൂഖ് കോളേജില്‍ യൂണിറ്റ് സെക്രട്ടറി
*കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹി
*എസ്എഫ്‌ഐ ജില്ലാ ഭാരവാഹി
*ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി മുതല്‍ അഖിലേന്ത്യാ പ്രസിഡന്റ് വരെ
*സിപിഐ എം ബ്രാഞ്ച് സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വരെ
*വിദ്യാര്‍ത്ഥി - യുവജന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച കാലയളവില്‍ കൊടിയ പോലീസ് അതിക്രമത്തിന് ഇരയായി
*വിദ്യാര്‍ത്ഥി യുവജന സമരം നയിച്ചതിന്റെ പേരില്‍ വിവിധ ഘട്ടങ്ങളില്‍ ആയി നൂറോളം ദിവസം ജയില്‍ വാസം
*ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആയിരിക്കെ ദേശീയ തലത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തതിന്റെ പേരില്‍ പോലീസ് അതിക്രമങ്ങള്‍ക്ക് ഇരയായി
ശ്രീ. പി.എ. മുഹമ്മദ് റിയാസിനെ ലക്ഷ്യം വെക്കുന്നവര്‍ ദേശീയ തലത്തിലെ ഫാസിസ്റ്റ് നീക്കങ്ങളെ കുറിച്ച് എന്തെങ്കിലും ഒരു വാക്ക് മിണ്ടിയിട്ട് കാലം എത്രയായി എന്നത് ആലോചിക്കണം!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+