കല്ലമ്പലത്ത് യുവതിയെ കൈകാലുകള്‍ കെട്ടി പീഡിപ്പിച്ചു; സംഭവം കുളിക്കാന്‍ പോയപ്പോള്‍, 4 പേര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: കല്ലമ്പലം മുത്താനയില്‍ യുവതിക്ക് നേരെ ആക്രമണം. ബന്ധുവീട്ടില്‍ കുളിക്കാന്‍ പോയ വേളയിലാണ് സംഭവം. ബോധം നഷ്ടമായ യുവതിയെ പിന്നീട് കണ്ടെത്തിയത് അമ്മ നടത്തിയ തിരച്ചിലില്‍. ഒന്നിലധികം പേരാണ് യുവതിയെ ആക്രമിച്ചതെന്നും അതല്ല ഒരാള്‍ മാത്രമാണ് സംഭവത്തിന് പിന്നിലെന്നുമുള്ള വിവരങ്ങളാണ് വരുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പോലീസ്.
യുവതിയില്‍ നിന്ന് കുറച്ച് വിവരങ്ങള്‍ മാത്രമേ ലഭിച്ചിട്ടൂള്ളൂ. വിശദമായ മൊഴിയെടുക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. ഏറെ നേരത്തിന് ശേഷമാണ് ബോധം തിരിച്ചുകിട്ടിയത്. ശരീരത്തില്‍ പലയിടത്തും മുറിവുകളുണ്ട്. നടുക്കുന്ന ക്രൂരതയാണ് യുവതിക്ക് നേരെയുണ്ടായിരിക്കുന്നത്. ഉന്നത പോലീസ് ഓഫീസര്‍മാര്‍ അന്വേഷണ പുരോഗതി വിലയിരുത്തുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഇന്ന് രാവിലെ ഒമ്പതരയോടെയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. യുവതി പതിവായി ബന്ധുവീട്ടില്‍ അലയ്ക്കാനും കുളിക്കാനുമായി പോകാറുണ്ട്. ഇത് നിരീക്ഷിച്ചവരാണ് ആക്രമണം നടത്തിയത് എന്ന് സംശയിക്കുന്നു. ബന്ധുവീട്ടില്‍ കുളമുണ്ട്. അതുകൊണ്ടാണ് ഇവിടെ അലക്കാന്‍ പോകുന്നതെന്ന് പോലീസിന് വിവരം ലഭിച്ചു. ഈ വേളയില്‍ ഒരാള്‍ വന്നിരുന്നുവെന്നാണ് മൊഴി.

യുവതിയുടെ പിതാവിന്റെ പേര് ചോദിച്ചാണ് ഒരാള്‍ എത്തിയത്. ശേഷമായിരുന്നു ആക്രമണം. കറുത്ത് ശരീരമുള്ള വ്യക്തിയാണ് എന്നാണ് പോലീസിന് ലഭിച്ച വിവരം. ബന്ധുവീട്ടിലുള്ളവര്‍ പുറത്ത് പോയിരുന്നു. ആളില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് അക്രമി എത്തിയതെന്ന് കരുതുന്നു. വീട് തിരക്കി ഒരാള്‍ എത്തുകയും ഇയാള്‍ മടങ്ങിയ ശേഷമാണ് നാലു പേര്‍ എത്തി ആക്രമിച്ചതെന്നും പറയപ്പെടുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.

കൈകാലുകള്‍ കെട്ടിയിട്ട ശേഷമാണ് അതിക്രമം പ്രവര്‍ത്തിച്ചത്. വായില്‍ ഷാള്‍ തിരുകി. പീഡനത്തിനിടയില്‍ യുവതിയുടെ തല ഭിത്തിയില്‍ ഇടിച്ചിട്ടുണ്ട്. തുടര്‍ന്നാണ് ബോധം നഷ്ടമായത്. രക്തം പോയിട്ടുണ്ട്. മണിക്കൂറുകളോളം യുവതി അബോധാവസ്ഥയില്‍ ആയിരുന്നു. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ യുവതിയില്‍ നിന്ന് വിശദമായ മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ല. യുവതി തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അമ്മ അന്വേഷിച്ചെത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്.

ക്രൂരമായ പീഡനം നടന്നുവെന്ന രീതിയില്‍ തന്നെയാണ് പോലീസ് സംഭവത്തെ കാണുന്നത്. യുവതിയെ ആക്രമിച്ചവര്‍ ബാത്ത് റൂമിലേക്ക് വലിച്ചുകൊണ്ടുപോയാണ് ക്രൂരത കാണിച്ചത്. യുവതിയുടെ അച്ഛന്റെ പേര് വന്ന വ്യക്തി ചോദിച്ചിരുന്നു. അതുകൊണ്ടുതന്നെ യുവതിയെയും കുടുംബത്തെയും അറിയുന്നവരാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

35 വയസ് തോന്നിക്കുന്ന വ്യക്തിയാണ് വന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. അക്രമം നടന്ന ശേഷം പ്രതി ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട്. ഇന്ന് നാട്ടില്‍ നിന്ന് കാണാതായ യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മാത്രമല്ല, രാവിലെ സംശയകരമായ സാഹചര്യത്തില്‍ കണ്ടവരെയെല്ലാം കസ്റ്റഡിയിലെടുക്കാനും തീരുമാനിച്ചു. സിസിടിവികള്‍ പരിശോധിക്കാനുള്ള നീക്കവും നടന്നുവരികയാണ്.

അതിനിടെ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന് വ്യക്തമല്ല. അതേസമയം, നിരവധി പേരെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമാണ് ഈ കസ്റ്റഡി എന്നും സൂചനയുണ്ട്. വിശദമായ അന്വേഷണമാണ് നടക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുന്നുണ്ട്.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

സംഭവ സമയം പ്രദേശത്ത് സംശയാസ്പദമായ രീതിയില്‍ കണ്ടവരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. യുവതിയുടെ പ്രാഥമിക മൊഴി അനുസരിച്ച് ഒരാളാണ് അക്രമിച്ചിട്ടുള്ളത്. ഇത് വിശ്വസിച്ചാണ് പോലീസ് അന്വേഷണം. ദക്ഷിണമേഖല ഐജി ഉള്‍പ്പൈടെയുള്ളവര്‍ അന്വേഷണം വേഗത്തിലാക്കാന്‍ ഇടപെട്ടിട്ടുണ്ട്. സര്‍ക്കാര്‍ തലത്തിലും ഇടപെടലുണ്ടായി. വേഗത്തില്‍ പ്രതിയെ പിടികൂടാനാണ് സര്‍ക്കാര്‍ നിര്‍ദേശം.












Click it and Unblock the Notifications