• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊലീസ് ഹണി ട്രാപ്പ് കേസില്‍ ട്വിസ്റ്റ്; പരാതിക്കാരനെതിരെ യുവതിയുടെ വെളിപ്പെടുത്തല്‍, എസ്‌ഐ നിര്‍ദ്ദേശിച്ചു

Google Oneindia Malayalam News

കൊല്ലം: പൊലീസുകാരെ ഹണി ട്രാപ്പില്‍ കുടുക്കിയ സംഭവത്തില്‍ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ യുവതിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കൊല്ലം റൂറല്‍ പൊലീസിലെ എസ്‌ ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സ്വാതന്ത്യസമരത്തിന്റെ വിപ്ലവ രാജകുമാരനാണ് സവര്‍ക്കര്‍; എതിര്‍ക്കുന്നവര്‍ താലിബാനികള്‍: ബി ഗോപാലകൃഷ്ണന്‍സ്വാതന്ത്യസമരത്തിന്റെ വിപ്ലവ രാജകുമാരനാണ് സവര്‍ക്കര്‍; എതിര്‍ക്കുന്നവര്‍ താലിബാനികള്‍: ബി ഗോപാലകൃഷ്ണന്‍

ഫോണിലൂടെ സൗഹൃദങ്ങള്‍ സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി. നിരവധി പൊലീസുകാര്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായെന്നാണ് വിവരം. എന്നാല്‍ ഇതേ കുറിച്ച് വേറെ പരാതികള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ കേസില്‍ നിര്‍ണായകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യുവതി ഇപ്പോള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്. വിശദാംശങ്ങളിലേക്ക്. . .

1

ഹണി ട്രാപ്പ് പരാതി ഉന്നയിച്ച എസ്‌ഐക്കെതിരെ ഗുരുതര ആരോപണവുമായാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്. ഹണി ട്രാപ്പിന് നിര്‍ദ്ദേശിച്ചത് പരാതിക്കാരനായ എസ്‌ഐ തന്നെയാണെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ഐപിഎസ് ഉദ്യോഗസ്ഥരെ അടക്കം കെണിയില്‍ വീഴ്ത്താന്‍ തന്നോട് ആവശ്യപ്പെട്ടെന്നും യുവതി വ്യക്തമാക്കി. സസ്‌പെന്‍ഡ് ചെയ്തതിലെ വൈരാഗ്യത്തെ തുടര്‍ന്നാണ് പൊലീസുകാരന്‍ ഇക്കാര്യം ആവശ്യപ്പെട്ടതെന്നും യുവതി പറയുന്നു.

2

യുവതിയുടെ പരാതിയില്‍ എസ്‌ഐക്ക് നേരത്തെ അച്ചടക്ക നടപടി നേരിട്ടിരുന്നു. ഈ എസ് ആണ് പരാതി നല്‍കിയത്. എസ്‌ഐയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥരെയും ബന്ദുക്കളെയും യുവതി ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദ രേഖ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതോടെ സ്‌പെഷ്യല്‍ ബ്രാഞ്ചും പൊലീസ് ആസ്ഥാന എഡിജിപിയും രഹസ്യാന്വേഷണം നടത്തിയിരുന്നു.

3

കൊല്ലം സ്വദേശിയായ യുവതി വര്‍ഷങ്ങളോളമായി തിരുവനന്തപുരത്താണ് താമസം. നിരവധി പൊലീസുകാരെ യുവതി ഭീഷണിപ്പെടുത്തുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിയിലൂടെ കാര്യങ്ങള്‍ മാറുകയായിരുന്നു. കൂടാതെ പൊലീസുകാരുടെ വീട്ടില്‍ പോയി ഭീഷണി മുഴക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ശരിക്കും സ്റ്റൈലിഷ്... ഭാവനയുടെ പുതിയ ലുക്കും ഏറ്റെടുത്ത് ആരാധകർ, വൈറൽ ചിത്രങ്ങൾ

4

അതേസമയം, പരാതിക്കാരനായ പൊലീസുകാരനെതിരെ ഇതേ സ്ത്രീ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മ്യൂസിയം പൊലീസിനെതിരെ പരാതി നല്‍കിയിരുന്നു. തന്നെ ബലാത്സഗം ചെയ്തു എന്നായിരുന്നു ആരോപണം. പിന്നീട് അവര്‍ പരാതി പിന്‍വലിക്കുകയായിരുന്നു. ആ പരാതിയെ തുടര്‍ന്നാണ് എസ്‌ഐ അച്ചടക്ക നടപടി നേരിടേണ്ടി വന്നിരുന്നു എന്നാണ് സൂചന. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ശബ്ദ സന്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി പൊലീസുകാര്‍ ട്രാപ്പില്‍ കുടുങ്ങിയെന്നാണ് സൂചന.

5

പ്രാഥമിക അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ കണ്ടെത്തിയെന്നാണ് സൂചന. എന്നാല്‍ ആരും തന്നെ പരാതിയുമായി രംഗത്തെത്താന്‍ തയ്യാറായിരുന്നില്ല. ഒരാള്‍ മാത്രമാണ് ഇപ്പോള്‍ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം നടക്കാനാണ് സാധ്യത. അതേസമയം, ഹണി ട്രാപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൊലീസുകാര്‍ക്കിടയില്‍ കുറേ നാളുകളായി ഉണ്ടായതായാണ് സൂചന. തട്ടിപ്പിന് ഇരയായ ആരും തന്നെ പരാതി നല്‍കാന്‍ തയ്യാറാവാതെ ഇരുന്നതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നത്.

6

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടതിന് ശേഷമാണ്, യുവതി പൊലീസുകാരെ തട്ടിപ്പിന് ഇരയാക്കുന്നത്. ആറ് ലക്ഷം രൂപ വരെ നഷ്ടപ്പെട്ട പൊലീസുകാര്‍ സംസ്ഥാന സര്‍വീസില്‍ ഉണ്ടെന്നാണ് വിവരം. പരിചയപ്പെടുന്നവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ യുവതിയാണ് മുന്‍കയ്യെടുത്തത്. പിന്നീട് ഗര്‍ഭിണിയാണെന്ന് അറിയിക്കുകയും ഗര്‍ഭചിദ്രം നടത്താന്‍ പണം ആവശ്യപ്പെടുകയും ചെയ്യും. ഇചാണ് യുവതിയുടെ തട്ടിപ്പിന്റെ രീതി.

സമ്പൂർണ്ണ വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് യുഎഇയിലേക്ക് മടങ്ങാം: ഇന്ത്യയടക്കം 15 രാജ്യങ്ങളിലുള്ളവർക്ക് അനുമതിസമ്പൂർണ്ണ വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് യുഎഇയിലേക്ക് മടങ്ങാം: ഇന്ത്യയടക്കം 15 രാജ്യങ്ങളിലുള്ളവർക്ക് അനുമതി

Recommended Video

cmsvideo
  നിപ്പ വന്നത് കാട്ടുപന്നി വഴി ? സാമ്പിൾ എടുക്കുന്നു..എങ്ങനെയും പിടിക്കണം
  കെ സി വേണുഗോപാൽ
  Know all about
  കെ സി വേണുഗോപാൽ
  Thiruvananthapuram
  English summary
  Woman made serious allegations against SI who lodged Honeytrap complaint
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X