കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ ആയിരക്കണക്കിന് ദേശാടന പക്ഷികള്‍ ചത്ത നിലയില്‍

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ സാംബാര്‍ തടാകത്തില്‍ ആയിരക്കണക്കിന് ദേശാടന പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ആഴ്ചയാണ് 15 ഇനം ദേശാടന പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇതോടെ പ്രാദേശിക ഭരണകൂടവും വന്യജീവി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചു. എന്നാല്‍ ഇതുവരെ കാരണം കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ചത്ത ക്ഷികളില്‍ നോര്‍ത്തേണ്‍ ഷവല്ലര്‍, ബ്രാഹ്മണി ഡക്ക്, പൈഡ് അവോസെറ്റ്, കെന്റിഷ് പ്ലോവര്‍, ടഫ്റ്റഡ് ഡക്ക് എന്നിവ ഉള്‍പ്പെടുന്നു.

birds-15

കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങള്‍ക്കിടെ ഏകദേശം 15 ഇനങ്ങളില്‍ പെട്ട പക്ഷികള്‍ ചത്തതായി ജയ്പൂര്‍ ചീഫ് കണ്‍സര്‍വേറ്റര്‍ അരുണ്‍ പ്രസാദ് പറഞ്ഞു. ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസിലേക്ക് (എന്‍ഐഎച്ച്എസ്എഡി) അയച്ചതായും കുറച്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷികളുടെ മരണത്തിന് പിന്നില്‍ വൈറസ്സാകാമെന്ന് സംശയിക്കുന്നതിനാല്‍ ചത്ത പക്ഷികളുടെ ശരീരം ശ്രദ്ധാപൂര്‍വ്വം ശേഖരിക്കാനും നീക്കം ചെയ്യാനും പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കയ്യുറകളും മാസ്‌കുകളും ഉള്‍പ്പെടെ ശരിയായ വസ്ത്രം ധരിക്കണമെന്നും അവ വീണ്ടും ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസാദ് പറഞ്ഞു.

എന്നാല്‍ മരണത്തിന് പിന്നില്‍ വൈറസല്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്. സെപ്റ്റംബര്‍ മധ്യത്തില്‍ ഭരത്പൂരില്‍ കണ്ടെത്തിയ ചുവന്ന ചിഹ്നമുള്ള പോച്ചാര്‍ഡ് പോലുള്ള പക്ഷികള്‍ പതിവിലും നേരത്തെ ഇത്തവണ കുടിയേറിയിട്ടുണ്ട്. അവരുടെ പതിവ് കുടിയേറ്റ സമയത്തിന് ഒന്നര മാസം മുമ്പാണ് ഇത്. എന്നിരുന്നാലും, രാജസ്ഥാനിലെ താപനില ഇപ്പോഴും അവയുടെ നിലനില്‍പ്പിന് പറ്റിയതല്ല. ഇതാണ് പക്ഷികള്‍ ചത്തൊടുങ്ങാന്‍ കാരണമെന്നും ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ട മരണങ്ങളാണെന്നും മറ്റൊരു ഉദ്യോഗസ്ഥന്‍ പറയുന്നു.

English summary
Thousands of migratory birds found dead in Rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X