ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു; യുവാവിന് 19 വര്‍ഷം കഠിന തടവും പിഴയും
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസില്‍ യുവാവിനു 19 വര്‍ഷം കഠിന തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ബന്ധു വീട്ടില്‍ വിരുന്നു വന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രതിയുടെ വീടിന്റെ അടുക്കളയിലേക്ക് പിടിച്ചുകൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുകയും ഈ കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് യുവാവനെതിരെ കോടതി ശിക്ഷ വിധിച്ചത്.
ഇയ്യാല്‍ വില്ലേജില്‍ ചേര്‍പ്പില്‍ വീട് ജനീഷിനെയാണ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് റീന ദാസ് ടി ആര്‍ കുറ്റക്കാരനാണെന്ന് കണ്ടത്തി വിധി പ്രഖ്യാപിച്ചത്. 2015 മെയ് 16-ആം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഢനത്തിന് ഇരയായ ആണ്‍കുട്ടി വിവരങ്ങള്‍ മാതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്ന് കുട്ടിയും മാതാപിതാക്കളും ചേര്‍ന്ന് എരുമപ്പെട്ടി പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തതിന് തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ) കെ എസ് ബിനോയിയും , പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വ അമൃതയും ഹാജരായി. 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു.
എരുമപ്പെട്ടി പോലിസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന, ഡി ശ്രീജിത്ത് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്, തുടര്‍ന്ന് ഈ കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു അന്വേഷണം പൂര്‍ത്തിയാക്കി പ്രതിയുടെ പേരില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു, തുടര്‍ന്ന് ഈ കേസ്സ് തുടരന്വേഷണം നടത്തി എരുമപ്പെട്ടി ഇന്‍സ്പെക്ടര്‍ ആയ കെ കെ ഭൂപേഷ് ആണ് പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആന്റോയും മധുവും പ്രവര്‍ത്തിച്ചിരുന്നു.
അതേസമയം, കഴിഞ്ഞ മാസം പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് കോടതി 50 വര്‍ഷം കഠിന തടവ് വിധിച്ചിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് ലൈംഗിക അതിക്രമം ചെയ്യുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത കേസ്സിലാണ് പോര്‍ക്കുളം ദേശത്ത് പന്തായില്‍ വീട്ടില്‍ സായൂജ് (23) നെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് ശ്രീമതി. റീന ങ ദാസ്, കുറ്റക്കാരാണെന്ന് കണ്ടത്തി യുവാവിനു 50 വര്‍ഷം കഠിന തടവും 60000 രൂപ പിഴയും ശിക്ഷാ വിധി പ്രഖ്യാപിച്ചത്.
കുന്നംകുളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2018 ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് ഈ കേസ്സിലെ പീഢനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പ്രതി തുടര്‍ച്ചയായി അതിക്രമിച്ചു കയറുകയും പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍ പെണ്‍കുട്ടി കയ്യിലെ ഞരമ്പ് മുറിച്ചു ആത്മഹത്യ ശ്രമം നടത്തിയപ്പോഴാണ് കാര്യങ്ങള്‍ വീട്ടുകാര്‍ അറിയുന്നത് . തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തതിനെ തുടര്‍ന്നാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.












Click it and Unblock the Notifications