തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇത് തട്ടിപ്പിന്റെ പുതിയരീതി; യുവതിയുടെ ഫോട്ടോ കാണിച്ച് പെണ്ണുകാണാൻ ക്ഷണിക്കും; മർദ്ദിച്ച് പണവും സ്വർണവും കവരും

Google Oneindia Malayalam News

തൃശൂര്‍: പെണ്ണുകാണലിന് യുവാക്കളെ വിളിച്ചുവരുത്തി സ്വര്‍ണവും പണവും തട്ടുന്ന സംഘം തൃശൂരില്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശിയായ മധ്യവയസ്‌കന്‍ നല്‍കിയ പരാതിയിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.

മലപ്പുറം ടു കാശ്മീര്‍; 5000 കി. മീ സൈക്കിളിൽ, സഹ്‌ല ചവിട്ടിക്കയറുന്നത് സ്വപ്‌നത്തിലേക്ക്മലപ്പുറം ടു കാശ്മീര്‍; 5000 കി. മീ സൈക്കിളിൽ, സഹ്‌ല ചവിട്ടിക്കയറുന്നത് സ്വപ്‌നത്തിലേക്ക്

ഈ സംഘം സമാന രീതിയില്‍ നിരവധി പേരെ പണവും സ്വര്‍ണവും തട്ടിയെടുത്തെന്നാണ് വിവരം. പത്രങ്ങളില്‍ വിവാഹ പരസ്യം നല്‍കുന്നവരെ വിളിച്ചുവരുത്തിയാണ് സംഘം തട്ടിപ്പിനിരയാക്കുന്നത്. വിശദാംശങ്ങളിലേക്ക്.

1

പാലക്കാട് കഞ്ചിക്കോട് ഈട്ടുങ്ങപ്പടി ബിനീഷ്, തിരുപ്പൂര്‍ തോന്നാംപാളയം അംബേദ്കര്‍ നഗര്‍ അറുമുഖം എന്ന ശിവ, തേനി ആട്ടിപ്പെട്ടി കുമനന്‍തുളു പ്രകാശ്, തിരുപ്പൂര്‍ മംഗളം റോഡ് കുറുവംപാളയം വിഘ്‌നേഷ്, തിരുപ്പൂര്‍ മംഗളം റോഡ് ലിബ്രോ കോമ്പൌണ്ട് മണികണ്ഠന്‍, തിരുപ്പൂര്‍ മാക്കലിയമ്മന്‍ തെരുവ് ശെന്തില്‍, തിരുപ്പൂര്‍ മംഗളം റോഡ് സഞ്ജയ് എന്നിവരെയാണ് തൃശ്ശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

2

പുനര്‍വിവാഹം കഴിക്കുന്നത് പത്രങ്ങളില്‍ പരസ്യം നല്‍കുന്ന നിരവധിയാണ്. ഇവരെ കണ്ടെത്തിയാണ് സംഘം തട്ടിപ്പില്‍പ്പെടുത്തുന്നത്. പരസ്യത്തില്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ വി്‌ളിച്ച് തന്റെ സഹോദരിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് അന്വേഷിക്കുകയും തുടര്‍ന്ന് സഹോദരിയെന്ന അവകാശവാദത്തോടെ ഏതെങ്കിലും സ്ത്രീയുടെ ചിത്രം അയയ്ക്കുകയും ചെയ്യും.

3

തമിഴ്‌നാട്ടില്‍ താമസിക്കുന്ന മലയാളി കുടുംബം എന്നാണ് ഇവര്‍ പറയാറ്. സഹോദരിയുടെ ഭര്‍ത്താവ് മരിച്ചതാമെന്നും കുട്ടികളില്ല എന്നും ചെറുക്കന്റെ വീട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്തും. പൊള്ളാച്ചിയി്‌ലെ ക്ഷേത്രത്തില്‍ പൂജയ്ക്കായി വരുന്നുണ്ടെന്നും അവിടത്തെ ഫാം ഹൗസില്‍ വച്ച് പെണ്ണുകാണല്‍ ചടങ്ങ് നടത്താമെന്നും സംഘം ചെറുക്കന്റെ വീട്ടുകാരെ വിശ്വസിപ്പിക്കും.

4

ഇതെല്ലാം വിശ്വസിച്ചായിരിക്കും പെണ്ണുകാണല്‍ സംഘം എത്തുക. സ്ഥലത്തെുത്തുന്ന ഇവരെ കെട്ടിയിട്ട് മൊബൈലും സ്വര്‍ണവും പണവും കവരും. കൂടാതെ എടിഎം കാര്‍ഡുണ്ടെങ്കില്‍ അതില്‍ നിന്ന് പണം ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കും. തുടര്‍ന്ന് അര്‍ദ്ധ രാത്രിയോടെ ആളൊഴി#്ഞ സ്ഥലത്ത് ഇവരെ ഉപേക്ഷിക്കുകയാണ് സംഘത്തിന്റെ തട്ടിപ്പ് രീതി.

5

തൃശൂര്‍ സ്വദേശികളുടെ ഏഴായിരം രൂപയും സ്വര്‍ണ മോതിരവും മൊബൈല്‍ ഫോണുകളും ഇവര്‍ കവര്‍ന്നിരുന്നു. കൂടാതെ എടിഎം കാര്‍ഡ് ഉപയോഗിച്ച് നാല് ലക്ഷത്തില്‍ കൂടുതല്‍ രൂപ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. പാലക്കാട്, വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനുകളിലും കൊല്ലം സ്റ്റേഷനിലും ഇവര്‍ക്കെതിരെ സമാന പരാതി നിലവിലുണ്ട്.

6

തട്ടിപ്പിനിരയായ പലരും നാണക്കേട് ഓര്‍ത്ത് പരാതി പറയുന്നതിന് വിമുഖത കാണിക്കുന്നതിനാലാണ് പ്രതികള്‍ ഇത്തരത്തിലുള്ള അക്രമവും കവര്‍ച്ചയും നടത്തുന്നതിന് ഇടവരുത്തിയത്. തൃശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജെ.പ്രസാദും സംഘവുമാണ് കേസിലെ പ്രതികളെ അറസ്റ്റുചെയ്തത്.

ജില്ലയില്‍ ഉറപ്പായും 2 സീറ്റ് യുഡിഎഫിന് കിട്ടിയേനെ: വിനയായത് ആ പോരായ്മയെന്ന് നേതാക്കള്‍ജില്ലയില്‍ ഉറപ്പായും 2 സീറ്റ് യുഡിഎഫിന് കിട്ടിയേനെ: വിനയായത് ആ പോരായ്മയെന്ന് നേതാക്കള്‍

Recommended Video

cmsvideo
Fraud happening through fake accounts in my name says actress Sadhika Venugopal | Oneindia Malayalam

എന്തിനാണ് യുഎന്‍ കുവൈത്തിന് പണം കൊടുക്കുന്നത്? ലോകം നടുങ്ങിയ നിമിഷം!! 5130 കോടി ഡോളര്‍എന്തിനാണ് യുഎന്‍ കുവൈത്തിന് പണം കൊടുക്കുന്നത്? ലോകം നടുങ്ങിയ നിമിഷം!! 5130 കോടി ഡോളര്‍

Thrissur
English summary
A gang has been arrested in Thrissur for stealing gold and money by Fake Marriage Proposal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X