തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹാജർ ബുക്കിൽ പേര് നോക്കി; മാവിൻ തൈയും വച്ചു; 51 വർഷങ്ങൾക്ക് ശേഷം പഴയ ഓർമ്മകളുമായി എം.എ. യൂസഫലി

ഹാജർ ബുക്കിൽ പേര് നോക്കി; മാവിൻ തൈയും വച്ചു; 51 വർഷങ്ങൾക്ക് ശേഷം പഴയ ഓർമ്മകളുമായി എം.എ. യൂസഫലി

Google Oneindia Malayalam News

തൃശൂർ: യുവത്വവും ഓർമ്മകളും വീണ്ടും ഒന്നു പുതുക്കുവാൻ വ്യവസായ പ്രമുഖൻ എം.എ. യൂസഫലി. തന്റെ കളിക്കൂട്ടുകാര്‍ക്കൊപ്പം പഴയ സ്‌കൂളിൽ എത്തിയാണ് യൂസഫലി ചെറുപ്പത്തെ വീണ്ടും മനസ്സിൽ സ്വീകരിക്കുന്നത്.

സ്‌കൂള്‍ മുറ്റത്ത് വൃക്ഷത്തെ നടണം എന്ന് സ്കൂൾ പ്രധാന അധ്യാപകന്‍ യൂസഫലിയോട് പറഞ്ഞിരുന്നു. ഈ ആവശ്യമാണ് 51 വര്‍ഷങ്ങള്‍ക്ക് ശേഷം കൂട്ടുകാരുടെ ഓർമ്മ പുതുക്കലിലേയ്ക്കും ഒത്തു ചേരലിനും ഇടയാക്കിയത്.

കരാഞ്ചിറ സെയ്ന്റ് സേവിയേഴ്‌സ് സ്‌കൂളിലേക്കും പഴയ ക്ലാസ് മുറിയിലേക്കും അദ്ദേഹം നടന്നു നീങ്ങി. പഴയ ഹാജര്‍ ബുക്കില്‍ ഒക്കെ നാടിന്റെ വ്യവസായി മെല്ലെ ഒന്ന് കണ്ണോട്ടിച്ചു. റോള്‍ നമ്പര്‍ 14 ആയിരുന്നു എം.എ. യൂസഫലിയുടം അന്നത്തെ ഹാജർ നമ്പർ.

1

51 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തന്റെ സ്വന്തം കൂട്ടുകാർക്കൊപ്പം പഴയ സ്‌കൂളിലേയ്ക്ക് യൂസഫലി എത്തിയത്. ഈ മുഖ്യവും പ്രിയപ്പെട്ട നിമിഷത്തിലാണ് വ്യവസായിയായി എം.എ. യൂസഫലി പഴയ ഹാജര്‍ ബുക്കിലെ തന്റെ പേര്‍ കാണിച്ച് പഴയ കാലം ഓര്‍ത്ത് എടുത്തത്.
കരാഞ്ചിറ സെയ്ന്റ് സേവിയേഴ്‌സ് ഹൈസ്‌കൂളിൽ 1970 മുതൽ യൂസഫലി പഠനകാലം തുടങ്ങി. എട്ടാം ക്ലാസ് മുതല്‍ എസ്.എസ്.എല്‍.സി. വരെ യൂസഫലി കരാഞ്ചിറ സെയ്ന്റ് സേവിയേഴ്‌സ് ഹൈസ്‌കൂളിൽ പഠിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമോ? തീരുമാനം ഇന്നുണ്ടായേക്കുംകോവിഡ് പശ്ചാത്തലത്തിൽ 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമോ? തീരുമാനം ഇന്നുണ്ടായേക്കും

2

ലോകത്തിന്റെ വ്യാപാരി കരാഞ്ചിറയില്‍ ഒരു സ്വകാര്യ ചടങ്ങിന് എത്തിയപ്പോള്‍ സെയ്ന്റ് സേവിയേഴ്‌സ് സ്‌കൂളിന്റെ ഗ്രൗണ്ടില്‍ യൂസഫലിയുടെ ഹെലികോപ്ടര്‍ ഇറങ്ങി.. സ്‌കൂളിലെ പ്രധാന അധ്യാപകനോടും പഠിപ്പിച്ച ലോനപ്പന്‍ മാഷിനോടും സഹപാഠികളോടും അദ്ദേഹം വിശേഷങ്ങള്‍ പങ്കു വെയച്ചു. ഏവരെയും കണ്ടപ്പോൾ യൂസഫലിക്കും കൂട്ടുകാർക്കും ഇരട്ടി മധുരമായി. ഒരേ ബെഞ്ചിൽ ഇരുന്ന് പഠിച്ച ഉറ്റ കൂട്ടുകാരൻ ആയ പി.എം. സുകുമാരനെ ഒറ്റ നോട്ടത്തില്‍ യൂസഫലി തിരിച്ചറിഞ്ഞു.

2

അതേസമയം, പഴയ ഓർമ്മകൾക്കും ഈ സന്തോഷ നിമിഷങ്ങള്‍ക്ക് ഇടയിലാണ് പ്രിയ കൂട്ടുകാരന്റെ വീട് ജപ്തിൽ ആണെന്ന കാര്യം യൂസഫി അറിഞ്ഞത്. തന്റെ കൂട്ടുകാരൻ സുകുമാരന്റെ വീടായിരുന്നു ജപ്തിൽ ആയിരുന്നത്. അതോടെ യൂസഫലി സുകുമാരനെ ആശ്വസിപ്പിച്ചു. തുടർന്ന് ജപ്തി ഒഴിവാക്കാന്‍ സാമ്പത്തിക സഹായം ഉറപ്പാക്കും എന്ന് അറിയിക്കുകയും ചെയ്തു.

പ്രിയങ്കയുടെ റോള്‍ മാറുന്നു, യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സോണിയയുടെ സ്ഥാനം, ഉത്തരവാദിത്തം ഇങ്ങനെപ്രിയങ്കയുടെ റോള്‍ മാറുന്നു, യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സോണിയയുടെ സ്ഥാനം, ഉത്തരവാദിത്തം ഇങ്ങനെ

2

സ്കൂളിൽ കേക്ക് മുറിച്ച് സന്തോഷം പങ്കു വെച്ച് സ്‌കൂള്‍ മുറ്റത്ത് എല്ലാവരോടും ഒപ്പം മാവിന്‍ തൈ നടുകയും ചെയ്തു. എന്നാൽ , പേര് വിളിക്കാന്‍ മടിച്ച് മാറി നിന്ന ഒരാൾ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൂട്ടുകാരൻ ഫിലോമിനയായിരുന്നു അത്. എന്നാൽ, താൻ പഴയ യൂസഫലി തന്നെ ആണെന്നും എന്നെ പേരു വിളിച്ചാല്‍ മതി എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അതിനൊപ്പം കോവിഡ് പ്രശ്‌നങ്ങൾ എല്ലാം മാറിയ ശേഷം സ്‌കൂള്‍ ആനിവേഴ്‌സറിക്ക് കാണാം എന്ന ഉറപ്പും സ്കൂൾ അധികൃതർക്കും കൂട്ടുകാർക്കും യൂസഫലി നല്‍കി. തുടർന്ന്, യൂസഫലി എല്ലാവരോടും യാത്ര പറഞ്ഞ് മടങ്ങി.

Recommended Video

cmsvideo
തൃശ്ശൂര്‍; പഠിച്ച സ്കൂളിൽ പറന്നിറങ്ങി എംഎ യൂസഫലി; കൂട്ടുകാരന്റെ കടം വീട്ടി
2

അതേസമയം, ഒട്ടേറെ സവിശേഷതകളുമായി തിരുവനന്തപുരത്തെ ലുലു മാൾ കഴിഞ്ഞാഴ്ച നാടിന് സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് മാൾ ഉദ്ഘാടനം ചെയ്തത്. 2000 കോടി രൂപ ചെലവിട്ട് 20 ലക്ഷം ചതുരശ്രയടിയിലാണ് ലുലു മാൾ തിരുവനന്തപുരത്ത് നിര്‍മിച്ചിരിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ മാള്‍ ഇന്ത്യയിലെ ഏറ്റവും വലുപ്പമുള്ള മാളുകളിലൊന്നാണെന്ന് എന്നീ സവിശേഷതകൾ ഉണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി അറിയിച്ചിരുന്നു.

Thrissur
English summary
After 51 years, MA. Yusufali returned to his old school in Karanchira St. Xavier's thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X