തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിന് അംബാനിയുടെ സമ്മാനം; 55 കോടി ചെലവില്‍ ഗുരുവായൂരില്‍ ആശുപത്രി, ഉറപ്പ് നല്‍കി ആനന്ദ്

Google Oneindia Malayalam News
amabani

തൃശൂര്‍ : ഗുരുവായൂരില്‍ 55 കോടിയുടെ മള്‍ട്ടിസ്‌പേഷ്യാലിറ്റി ആശുപത്രി നിര്‍മ്മിച്ച് നല്‍കാമെന്ന വാഗ്ദാനവുമായി മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് ആംബാനി. പ്രതിശ്രുത വധു രാധികയുമായി ക്ഷേത്രത്തില്‍ എത്തി തൊഴുത് മടങ്ങിയ ശേഷമായിരുന്നു ആനന്ദ് അംബാനി ഇക്കാര്യം അറിയിച്ചത് . കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ആനന്ദും സംഘവും ക്ഷേത്ര ദര്‍ശനത്തിനായി ശ്രീകൃഷ്ണ കോളേജില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയത് . ബോളിവുഡ് താരം ജാന്‍വി കപൂറും സുഹൃത്തുക്കളും മറ്റൊരു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു .

 ഉറപ്പ് നല്‍കി

ഉറപ്പ് നല്‍കി

കഴിഞ്ഞ സെപ്റ്റംബറില്‍ മുകേഷ് അംബാനി ക്ഷേത്ര ദര്‍ശത്തിന് എത്തിയപ്പോള്‍ ഗുരുവായൂരില്‍ മികച്ച ആശുപത്രിയുടെ അഭാവം ദേവസ്വം ചെയര്‍മാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം എടുത്ത് പറഞ്ഞ ആനന്ദ് അതിന് വേണ്ട നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിന് ശേഷം ആശുപത്രിയുടെ ഡി പി ആര്‍ ആനന്ദ് ദേവസ്വം ചെയര്‍മാന് കൈമാറി.

ആശുപത്രിയുടെ കാര്യം

ആശുപത്രിയുടെ കാര്യം

ഗുരുവായൂരപ്പനെ തൊഴുത ശേഷം സോപാന പടിയില്‍ നെയ്യും കദളിക്കുലയും സമര്‍പ്പിച്ച് ഭണ്ഡാരത്തില്‍ കാണിക്ക അര്‍പ്പിച്ചാണ് അംബാനി ക്ഷേത്രം വിട്ടത്. പഴയത്ത് സുമേഷ് നമ്പൂതിരിയില്‍ നിന്ന് പ്രസാദം സ്വീകരിച്ചു. അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചിലവഴിച്ചശേഷം പുറത്തിറങ്ങി. രണ്ട് തവണ ക്ഷേത്രത്തില്‍നിന്ന് പുറത്തിറങ്ങിയ ശേഷം വീണ്ടും അകത്ത് കയറി തൊഴുതു. തിരികെ അതിഥി മന്ദിരത്തിലേക്ക് നടക്കുന്നതിനിടയിലാണ് ദേവസ്വം ചെയര്‍മാന്‍ മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയുടെ കാര്യം സൂചിപ്പിച്ചത്.

ആനത്താവളം സന്ദര്‍ശിച്ചു

ആനത്താവളം സന്ദര്‍ശിച്ചു

ദേവസ്വം ഉപഹാരമായി മ്യൂറല്‍ പെയിന്റിംഗും ദേവസ്വം ഡയറിയും ഇരുവര്‍ക്കും സമ്മാനിച്ചു. ശ്രീവത്സത്തില്‍ നിന്നും ഇറങ്ങിയ ഇരുവരും പിന്നീട് ആനത്താവളം സന്ദര്‍ശിച്ചിരുന്നു. കൊമ്പന്‍ ഇന്ദ്ര സെന്നിന് രാധികയും ആനന്ദും ചേര്‍ന്ന് പഴം നല്‍കി. അല്‍പശേഷം കാറിലിരുന്ന് ആനത്താവളം ചുറ്റിക്കണ്ടു. ആനകളെ കുളിപ്പിക്കുന്ന കാഴ്ച ആനന്ദ് ഏറെ നേരം കാറിലിരുന്നു കണ്ട്. ശേഷം നാലരയോടെ ഹെലികോപ്റ്ററില്‍ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോയി.

വലിയ സുരക്ഷ

വലിയ സുരക്ഷ

ലോട്ടറി അടിച്ചത് 82 കോടി; ഇപ്പോള്‍ 3 ലക്ഷം മതിയെന്ന് ജേതാവ്! ബാക്കി തുകയോലോട്ടറി അടിച്ചത് 82 കോടി; ഇപ്പോള്‍ 3 ലക്ഷം മതിയെന്ന് ജേതാവ്! ബാക്കി തുകയോ

വലിയ സുരക്ഷയോടെയാണ് ആനന്ദ് അംബാനി കേരളത്തില്‍ എത്തിയത്. ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് എന്നിവയടക്കം 20 ഓളം വാഹനങ്ങളാണ് അകമ്പടിയായി എത്തിയത്. ഗുരുവായൂര്‍ എ സി പി കെ ജി സുരേഷ്, ടെമ്പിള്‍ എസ് എച്ച് ഒ സി പ്രേമാനനദകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും സുരക്ഷയൊരുക്കിയിരുന്നു.

5

ഗുരുവായൂരപ്പനെ കാണാന്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങി ആനന്ദും രാധികയും; വന്‍ സ്വീകരണംഗുരുവായൂരപ്പനെ കാണാന്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങി ആനന്ദും രാധികയും; വന്‍ സ്വീകരണം

അതേസമയം, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തുന്നതിന് മുമ്പ് ഇരുവരും തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലും ദര്‍ശനം നടത്തി. ഇരുവരും പ്രാര്‍ത്ഥനകളിലും പൂജകളിലും പങ്കെടുത്താണ് മടങ്ങിയത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജനുവരി ഒമ്പതിനായിരുന്നു ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്.

6

മാളികപ്പുറം വീണാല്‍ അയ്യപ്പന്‍ തോല്‍ക്കും, അത് സമ്മതിക്കില്ലെന്ന് പറഞ്ഞ് ഉണ്ണി ഇറങ്ങി': സംവിധായകന്‍മാളികപ്പുറം വീണാല്‍ അയ്യപ്പന്‍ തോല്‍ക്കും, അത് സമ്മതിക്കില്ലെന്ന് പറഞ്ഞ് ഉണ്ണി ഇറങ്ങി': സംവിധായകന്‍

വലിയ ആഘോഷത്തോടെ മുംബൈയിലെ വീട് ആന്റീലിയയില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ ബോളിവുഡ് താരങ്ങള്‍ വരെ എത്തിയിരുന്നു. വിവാഹ നിശ്ചയത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Thrissur
English summary
Anand Ambani has promised to build a 55-crore multispecialty hospital in Guruvayur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X