പ്രശസ്ത സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ വിടവാങ്ങി; അന്ത്യം ഹൃദയാഘാത്തെ തുടര്‍ന്ന്
തൃശൂര്‍: പ്രശസ്ത സംവിധായകന്‍ ആന്റണി ഈസ്റ്റമാന്‍ അന്തരിച്ചു. ഹൃദയാഘാത്തെ തുടര്‍ന്നായിരുന്നു മരണം. 75 വയസായിരുന്നു. സിനിമയില്‍ നിശ്ചല ഛായാഗ്രാഹകനായി അദ്ദേഹം കരിയര്‍ ആരംഭിച്ചത്. പിന്നീടാണ് സംവിധാനം, തിരക്കഥ, നിര്‍മ്മാണം എന്നീ മേഖലകളിലേക്ക് കാലെടുത്തുവച്ചത്. തൃശൂരിലെ കുന്നകുളം ചൊവ്വന്നൂര്‍ സ്വദേശിയാണ്.

എറണാകുളത്ത് ഈസ്റ്റ്മാന്‍ എന്ന പേരില്‍ ഒരു സ്റ്റുഡിയോ ആരംഭിച്ചതോടെയാണ് ആന്റണി ഈസ്റ്റമാന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. 60കളുടെ തുടക്കത്തോടെയാണ് ഫോട്ടോഗ്രാഫറായി ജീവിതം ആരംഭിക്കുന്നത്. പിന്നീട് സിനിമയിലെ നിശ്ചല ഛായഗ്രാഹകനായി മാറി.
സൂപ്പര്‍ താരം സില്‍ക്ക് സ്മിതയെ മലയാള സിനിമയിലേക്ക് കൊണ്ടു വന്ന സംവിധായകനാണ് ആന്റണി ഈസ്റ്റ്മാന്‍. ഇണയെ തേടിയായിരുന്നു ആദ്യ ചിത്രം. സില്‍ക്ക് സ്മിതയുടെ ആദ്യ നായിക വേഷമായിരുന്നു അത്. സ്മിത എന്ന് പേര് നടിക്ക് സമ്മാനിച്ചതും ആന്റണി ഈസ്റ്റ്മാനായിരുന്നു. ഈ ചിത്രത്തിലൂടെയാണ് സംഗീത സംവിധായകനായി ജോണ്‍സണും അരങ്ങേറ്റം കുറിച്ചത്.
വര്‍ണ്ണത്തേര്, മൃദുല, ഐസ്‌ക്രീം, അമ്പട ഞാനേ, വയല്‍ എന്നീ ചി്ത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. രചന, ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍, ഇവിടെ ഈ തീരത്ത്, ഐസ്‌ക്രീം, മൃദുല, മാണിക്യന്‍, തസ്‌ക്കരവീരന്‍, ക്ലൈമാക്സ് എന്നീ ചിത്രങ്ങള്‍ക്ക് കഥയും എഴുതി. ആന്റണി ഈസ്റ്റമാന്റെ മരണത്തില്‍ ഫെഫ്ക അനുശോചനം രേഖപ്പെടുത്തി.
വീണ്ടും ഞെട്ടിച്ച് പൂജ ഹെഗ്‌ഡെ, ഹോട്ടാണെന്ന് ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫോട്ടോഷൂട്ട്












Click it and Unblock the Notifications