ആരോഗ്യ സര്‍വകലാശാല 16298 പേര്‍ക്ക് ബിരുദം നല്‍കി; ചടങ്ങില്‍ പങ്കെടുത്ത് ഗവര്‍ണര്‍
സ്വന്തം വളര്‍ച്ചയെക്കുറിച്ച് മാത്രം ചിന്തിക്കാനും സമൂഹത്തെ സേവിക്കാനും ഉള്ള സ്വാതന്ത്ര്യം ഒരു മെഡിക്കല്‍ ബിരുദധാരിക്കുണ്ട്.

തൃശൂര്‍: സാങ്കേതികവിദ്യയുടെയോ ധിഷണാശാലികളുടെയോ കുറവല്ല ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധിയെന്നും ഒരേ ലക്ഷ്യത്തിലേക്കുള്ള കൂട്ടായ പരിശ്രമമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും സര്‍വ്വകലാശാലാ ചാന്‍സലറും കേരള ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയുടെ പതിനാറാമത് ബിരുദദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം വളര്‍ച്ചയെക്കുറിച്ച് മാത്രം ചിന്തിക്കാനും സമൂഹത്തെ സേവിക്കാനും ഉള്ള സ്വാതന്ത്ര്യം ഒരു മെഡിക്കല്‍ ബിരുദധാരിക്കുണ്ട്. എന്നാല്‍ പഠിച്ചത് സമൂഹത്തിനുകൂടി ഉപകരിക്കുന്നതരത്തില്‍ ഉപയോഗിക്കുന്നവരെയാണ് നമ്മുടെ രാജ്യത്തിനാവശ്യം. പണമില്ലാത്തതിന്റെയോ സൗകര്യങ്ങളില്ലാത്തതിന്റെയോ പേരില്‍ ഒരു രോഗിക്കുപോലും ചികിത്സ ലഭിക്കാത്ത സാഹചര്യമുണ്ടാകരുത്. മറികടക്കാനാവില്ലെന്ന് കരുതിയ പ്രതിസന്ധികളെ പോലും അതിജീവിച്ച സമൂഹമാണ് നമ്മുടേതെന്നും ഗവര്‍ണ്ണര്‍ ചൂണ്ടിക്കാണിച്ചു.
ഗവ. മെഡിക്കല്‍ കോളേജ് അലൂമ്‌നി അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മെഡിസിന്‍, ആയുര്‍വ്വേദ, ഹോമിയോപ്പതി, ഡെന്റല്‍, നഴ്‌സിംഗ്, ഫാര്‍മസി, പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ 16298 ബിരുദ, ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദദാനം നിര്‍വഹിച്ചു.
കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ് മൈക്രോബയോളജി വകുപ്പ് മേധാവിയായിരുന്ന ഡോ. സി കെ ജയറാം പണിക്കരുടെ സ്മരണാര്‍ത്ഥം എം ബി ബി എസ്സ് പരീക്ഷക്ക് മൈക്രോബയോളജിയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ ഡോ. സി കെ ജയറാം പണിക്കര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് എറണാകുളം ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ അമൃതകൃഷ്ണയ്ക്ക് സമ്മാനിച്ചു. ബിരുദ കോഴ്‌സുകളിലെ ഒന്നാം റാങ്ക് ജേതാക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡും ഫലകവും ചടങ്ങില്‍ വിതരണം ചെയ്തു. പതിനാറാം ബിരുദദാനച്ചടങ്ങോടെ സര്‍വ്വകലാശാലയില്‍ നിന്ന് ആകെ ബിരുദം നേടിയവരുടെ എണ്ണം 1,23,776 ആകും.
സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍സ്വാഗതം പറഞ്ഞു. പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. സി പി വിജയന്‍, രജിസ്ട്രാര്‍ പ്രൊഫ. ഡോ. എ കെ മനോജ് കുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ പ്രൊഫ. ഡോ. എസ് അനില്‍കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ കെ പി രാജേഷ്, സര്‍വ്വകലാശാലാ ഡീന്‍മാരായ ഡോ. ഷാജി കെ എസ്സ്, ഡോ. വി എം ഇക്ബാല്‍, ഡോ ബിനോജ് ആര്‍, വിവിധ ഫാക്കല്‍റ്റി ഡീന്‍മാര്‍, ജസ്റ്റിസ് ഹരിഹരന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications