Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടമ്മയെ ആക്രമിച്ച് മാല കവര്‍ന്നു; കുപ്രസിദ്ധ മോഷ്ടാവ് കൂമന്‍ ജോളി പോലീസ് പിടിയില്‍.

KERALA

തൃശൂര്‍: തിരൂരില്‍ പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന കൂമന്‍ ജോളിയെന്ന് വിളിക്കുന്ന മലയാറ്റൂര്‍ നീലേശ്വരം സ്വദേശി പുതുശേരി വീട്ടില്‍ (44) ജോളി വര്‍ഗ്ഗീസിനെയാണ് വിയ്യൂര്‍ പോലിസും സിറ്റി കമ്മീഷണറുടെ കീഴിലുള്ള സാഗോക് ടീമും ചേര്‍ന്ന് പിടികൂടിയത്.

ഇക്കഴിഞ്ഞ ജനുവരി 24ന് പുലര്‍ച്ചെ 5.45 നാണ് അടുക്കളയില്‍ ജോലിചെയ്യുകയായിരുന്ന വീട്ടമ്മയെ പുറകില്‍ നിന്നും മുഖം പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്തത്. മാല പൊട്ടിക്കുന്നതിനിടെ വീട്ടമ്മയുടെ ഒരു പല്ല് നഷ്ടപ്പെടുകയും ചെയ്തിരുന്നു. പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സമാനമായ നിരവധി കേസുകളില്‍ പ്രതിയായ മോഷ്ടാവിനെ തിരിച്ചറിയുകയും, ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് ഒടുവില്‍ വലയില്‍ കുടുക്കുകയുമായിരുന്നു.

വിയ്യൂര്‍ പോലീസും, സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സിറ്റി കമ്മീഷണറുടെ കീഴിലുള്ള സാഗോക് ടീം അംഗങ്ങളും ചേര്‍ന്ന് സംയുക്തമായി നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് സംഭവം നടന്ന് ദിവസങ്ങള്‍ക്കകം പ്രതിയെ മലയാറ്റൂര്‍ മുണ്ടങ്ങമറ്റത്ത് നിന്നും പിടികൂടിയത്.

വിയ്യൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.ച്ച്. ഒ കെ.സി ബൈജു, സബ് ഇന്‍സ്‌പെക്ടര്‍ കെ.ടി ജോസഫ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പി.വി പ്രദീപ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീജിത്ത് ശ്രീധര്‍, പി.സി അനില്‍ കുമാര്‍ ടി. അനീഷ്, സാഗോക് ടീം സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ജി പ്രദീപ്, കെ. ബി സുനീബ്, പി. ടി സിംസണ്‍, സജി ചന്ദ്രന്‍, ഷിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+