ഓട്ടോയില്‍ കയറിയ യാത്രക്കാര്‍ക്ക് ബാക്കി നല്‍കുന്ന പണം വ്യാജന്‍; ഒടുവില്‍ യുവാവിന് പിടിവീണത് ഇങ്ങനെ
തൃശൂര്‍: വ്യാജ കറന്‍സി നോട്ടുകളുമായി ഓട്ടോറിക്ഷാ ഡ്രൈവര്‍ പോലീസ് പിടിയില്‍. വ്യാജമായി കറന്‍സി നോട്ടുകള്‍ നിര്‍മ്മിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ കട്ടിലപ്പൂവം കോട്ടപ്പടി വീട്ടില്‍ ജോര്‍ജ് ( 37 ) നെയാണ് വെസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി.കെ. ഫര്‍ഷാദും സംഘവും അറസ്റ്റുചെയ്തത്.

ഇയാള്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയില്‍ കയറി ഓട്ടോചാര്‍ജ് നല്‍കുന്നവര്‍ക്ക് ബാക്കി തുക നല്‍കുന്നതിനാണ് ഇയാള്‍ കള്ളനോട്ട് ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയില്‍ കയറിയ വയോധികയ്ക്ക് ചില്ലറയായി നല്‍കിയതില്‍ രണ്ട് 200 രൂപയുടെയും 100 രൂപയുടെയും നോട്ടുകള്‍ കള്ളനോട്ടായിരുന്നു.

സാധനങ്ങള്‍ വാങ്ങിക്കാനായി കടയില്‍ കൊടുത്തപ്പോഴായിരുന്നു ഇത് അറിഞ്ഞത്. വ്യാജ നോട്ടാണെന്ന് അറിഞ്ഞതോടെ കത്തിച്ചു കളഞ്ഞു. വിവരമറിഞ്ഞ സ്പെഷല്‍ ബ്രാഞ്ച് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അയ്യന്തോള്‍ ചുങ്കം പരിസരത്തുവച്ചാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്.

ഇയാളില്‍ നിന്നും 50 രൂപയുടെ 48 വ്യാജ കറന്‍സികളും, 100 രൂപ നോട്ടിന്റെ 24 വ്യാജ കറന്‍സികളും കണ്ടെടുത്തു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കളര്‍ ഫോട്ടോസ്റ്റാറ്റ് മെഷീന്‍, പ്രിന്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന പേപ്പര്‍, പ്രിന്റിങ്ങ് മഷി എന്നിവയും കണ്ടെടുത്തു. പ്രായമായവരെയും മദ്യപന്‍മാരെയും അന്യ സ്ഥലങ്ങളില്‍ നിന്നും വരുന്നവരെയും ഇയാള്‍ സ്ഥിരമായി കള്ളനോട്ട് ചില്ലറയായി നല്‍കി പറ്റിച്ചിരുന്നത്.

ചെറിയ തുകയല്ലേ എന്നു കരുതി പറ്റിക്കപ്പെട്ടവര്‍ പരാതി കൊടുക്കാത്തത് ഇയാള്‍ക്ക് പ്രോത്സാഹനമായതാണ് പിടിക്കപ്പെടാതിരുന്നത്. അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ .സി. ബൈജു, കെ. രമേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അഭീഷ് ആന്റണി, സിറില്‍, സുനീപ്, ലിതു എന്നിവരും ഉണ്ടായിരുന്നു.
ബോളിവുഡ് താരങ്ങള്‍ മാറിനില്‍ക്കും; രസ്‌ന....ഇത് പൊളി ലുക്ക്, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications