Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഴൽപ്പണ ആരോപണം നിഷേധിച്ച് ബിജെപി, സിപിഎം ഗൂഢാലോചനയെന്ന് ആരോപണം

തൃശൂര്‍: ബിജെപിക്കെതിരെ ഉയര്‍ന്ന കുഴല്‍പ്പണ ആരോപണം നിഷേധിച്ച് പാര്‍ട്ടി തൃശൂര്‍ ജില്ലാ നേതൃത്വം. തൃശൂരിലെ കൊടകരയില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി എത്തിച്ച കോടികളുടെ കുഴല്‍പ്പണ്ണം മോഷ്ടിക്കപ്പെട്ട സംഭവത്തിലാണ് ബിജെപിയുടെ പ്രതികരണം. ആ ദേശീയ പാര്‍ട്ടി ബിജെപി ആണെന്നാണ് സിപിഎം അടക്കം ആരോപിക്കുന്നത്. എന്നാല്‍ കുഴല്‍പ്പണക്കേസില്‍ ബിജെപിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് കെകെ അനീഷ് കുമാര്‍ പ്രതികരിച്ചു.

Recommended Video

cmsvideo
    തൃശ്ശൂര്‍; കൊടകര പണം കവർച്ച; ബിജെപിയെ അപകീർത്തിപ്പെടുത്താൻ സിപിഎം ഗൂഢാലോചന നടത്തുന്നു

    കുഴല്‍പ്പണക്കേസില്‍ ബിജെപിയെ കൂട്ടിക്കെട്ടുന്നത് സിപിഎമ്മിന്റെ ഗൂഢാലോചന ആണെന്നാണ് ബിജെപി ആരോപിക്കുന്നത്. ബിജെപിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായി അനീഷ് കുമാര്‍ ആരോപിച്ചു. സിപിഎം നടത്തുന്ന പ്രചാരണത്തിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും അനീഷ് കുമാര്‍ പറഞ്ഞു.

    bjp

    ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്നത് അക്കൗണ്ട് വഴിയാണ്. അതിന് കണക്കുളളതാണെന്നും ജില്ലാ പ്രസിഡണ്ട് വ്യക്തമാക്കുന്നു. ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ ആണ് തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്നത് എന്നും അനീഷ് കുമാര്‍ പ്രതികരിച്ചു. പാര്‍ട്ടി ഫണ്ടിന് പുറമേയുളള തുക കണ്ടെത്തുന്നത് പിരിവ് നടത്തിയാണ്. ഈ കണക്കുകള്‍ സുതാര്യമായാണ് ബിജെപി കൈകാര്യം ചെയ്യുന്നത്. മാത്രമല്ല, കൃത്യമായ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടി സമര്‍പ്പിക്കുകയും ചെയ്യുന്നുണ്ടെന്നും തൃശൂര്‍ ജില്ലാ പ്രസിഡണ്ട് പ്രതികരിച്ചു.

    പടനയിച്ച് മോർഗൻ, തലകുനിച്ച രാഹുൽ, കെകെആറിന്റെ തിരിച്ചു വരവ്, ചിത്രങ്ങൾ കാണാം

    കേസില്‍ ഇതുവരെ 9 പേരാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. കണ്ണൂര്‍, തൃശൂര്‍ സ്വദേശികളാണ് പിടിയിലുളളവര്‍. ഇനി രണ്ട് പേരാണ് പിടിയിലാകാനുളളത്. ഇവരെ പിടികൂടിയാല്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയുടേതാണ് പണം എന്ന കാര്യത്തില്‍ വ്യക്തത വരും എന്നാണ് പോലീസ് പറയുന്നത്. 25 ലക്ഷം രൂപയും കാറും മോഷണം പോയി എന്നാണ് കോഴിക്കോട് സ്വദേശി ധര്‍മരാജന്‍ നല്‍കിയ പരാതി.

    തിരമാലകളെ തഴുകി ഷമ്മയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+