റാഗിങ് ചോദ്യം ചെയ്തു, തൃശൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിക്ക് ക്രൂര മർദനം, നട്ടെല്ലിന് പൊട്ടൽ
കൊടുങ്ങല്ലൂർ: തൃശൂരിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിൽ ക്രൂരമായ റാഗിങ് നടന്നതായി പരാതി. രണ്ടാം വർഷ ബി.ടെക് വിദ്യാർഥി സഹൽ അസിനാണ് (19) റാഗിങ്ങിൽ മർദനമേറ്റത്. രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് സഹൽ.
റാഗിങ്ങിനെ തുടർന്നുണ്ടായ മർദനത്തിൽ നട്ടെല്ല് പൊട്ടിയ വിദ്യാർത്ഥി നിലവിൽ എഴുനേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയിലാണ്. സുഹൃത്തിനെ റാഗ് ചെയ്യാൻ ശ്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചതാണ് സഹലിന് മർദനമേൽക്കാൻ കാരണം. റാഗിങ്ങിൽ ഇടപ്പെടതിനെ തുടർന്ന് സീനിയർ വിദ്യാർത്ഥികൾ സഹലിനെ ക്രൂരമർദനത്തിന് ഇരയാക്കുകയായിരുന്നു.

നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളുടെ സംഘമാണ് മർദിച്ചതെന്ന് വിദ്യാർഥി പറഞ്ഞു. മകന്റെ തുടർപഠനം ഓർത്ത് മാതാപിതാക്കളും ആശങ്കയിലാണ് മാതാപിതാക്കൾ. കഴിഞ്ഞ 29നായിരുന്നു സംഭവം നടന്നത്. സഹലിന്റെ സഹപാഠി ലബീബിനോട് ഷർട്ടിന്റെ കോളർ ബട്ടൻ ഇടാൻ സീനിയർ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ഈ വിധമാക്കിയതെന്ന് തൃശൂർ അമല ആശുപത്രിയിലെ ചികിത്സക്ക് ശേഷം മതിലകത്തെ വീട്ടിൽ കഴിയുന്ന വിദ്യാർഥി പറഞ്ഞു. മകന്റെ തുടർപഠനവും ഭാവി ജീവിതവുമോർത്ത് കുടുംബം ആശങ്കയിലാണ്. കഴിഞ്ഞ 29ന് കോളജ് കാമ്പസിൽ വെച്ചായിരുന്നു സംഭവം. ഖത്തറിൽ പ്രവാസിയായ പിതാവ് നജീബ് വിവരമറിഞ്ഞ് കഴിഞ്ഞ ദിവസം അടിയന്തിരമായി നാട്ടിലെത്തി.
കൈയ്യേറ്റത്തിനിരയായ ലബീബിനെ രക്ഷിക്കാനാണ് സഹൽ എത്തിയത്. ഇതോടെ വിദ്യാർത്ഥികൾ സഹലിന് നേരേ തിരിഞ്ഞു. ആക്രമണത്തിൽ നിലത്തുവീണ തന്നെ സംഘം വളഞ്ഞിട്ട് ചവിട്ടുകയായിരുന്നുവെന്ന് സഹൽ പറഞ്ഞു. ഒരാഴ്ച ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് സഹൽ വീട്ടിലേക്ക് മടങ്ങിയത്. മർദിച്ചവർക്കെതിരെ കർശന നടപടി വേണമെന്നാണ് സഹലിന്റെ ആവശ്യം. സംഭവത്തിൽ പേരാമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ കോളേജ് അധികൃതർ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സഹലിന്റെ പിതാവ് പറഞ്ഞു. ഒരാൾക്കും ഇനി ഇത്തരം അവസ്ഥ ഉണ്ടാകരുതെന്നും ഒത്തുതീർപ്പിനില്ലന്നും ഹൽ അസിന്റെ പിതാവ് നജീബ് വ്യക്തമാക്കി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications