മുരളീധരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ; തൃശൂരില്‍ കെ മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകള്‍
തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃത്തതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമായി ഉയരുകയാണ്. കോണ്‍ഗ്‌സിനകത്തും പുറത്തും നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ വടകര എംപി കെ മുരളീധരനെ അനുകൂലിച്ച് തൃശൂരില്‍ പോസ്റ്ററുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി. മുരളീധരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് പതിച്ച പോസ്റ്ററില്‍ വ്യക്തമാക്കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു കമ്മിറ്റികളുടെ പേരിലാണ് പോസ്റ്റര്‍.
തൃശൂരിനെ കൂടാതെ കൊല്ലത്തും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരനെതിരെയാണ് കൊല്ലത്ത് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ ആര്‍എസ്എസിനെ വിറ്റു തുലച്ചെന്നാണ് പോസ്റ്റര്‍, കോണ്‍ഗ്രസ് വോട്ടുകള്‍ മറിച്ച് നല്‍കി ആറ് ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചതിന് ശൂരനാട് രാജശേഖരന് ബിജെപി നന്ദി അറിയിക്കുന്നതിനായുള്ള ഫ്‌ളക്‌സുകളും സ്ഥാപിച്ചിട്ടുണ്ട്. ഡിസിസി ആര്‍എസ്പി ഓഫീസുകള്‍ക്ക് മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് ഇപ്പോള്‍ ഫ്‌ളക്‌സുകളും പോസ്റ്ററുകളും സ്ഥാപിച്ചിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം കെ സുധാകരനെ അനുകൂലിച്ചും പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കെ സുധാകരന് മാത്രമേ സാധിക്കൂ എന്ന സൂചന നല്‍കിയാണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. കെ സുധാകരനെ വിളിക്കൂ.. കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് ബോര്‍ഡുകളിലെ വാചകം. ഇനിയും ഒരു പരീക്ഷണത്തിന് സമയം ഇല്ലെന്നും ബോര്‍ഡുകളില്‍ എഴുതിയിരിക്കുന്നു. കെപിസിസി ആസ്ഥാനത്തും എംഎല്‍എ ഹോസ്റ്റലിന് മുന്നിലുമാണ് ബോര്‍ഡുകള്‍ വച്ചിരിക്കുന്നത്. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് എന്നിവരുടെ പേരിലാണ് ബോര്‍ഡുകള്‍ ്ഥാപിച്ചിരിക്കുന്നത്.