Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ അതിശക്തമായ മഴ സാധ്യത; മണ്ണിടിച്ചില്‍ പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കും

തൃശൂർ: ജില്ലയില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം മുന്നില്‍ കണ്ട് മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളില്‍നിന്നും പുഴയോരങ്ങളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. റവന്യൂ മന്ത്രി കെ രാജന്‍, എംഎല്‍എ സനീഷ് കുമാര്‍ ജോസഫ്, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഓണ്‍ലൈനില്‍ നടത്തിയ അടിയന്തര യോഗത്തിലാണ് നിര്‍ദേശം.

2018 ന് സമാനമായ പ്രളയ സാഹചര്യം മുന്നില്‍ കണ്ടു വേണം നമ്മള്‍ ഓരോരുത്തരും പ്രവര്‍ത്തിക്കുവാനെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് അതിവേഗം അലേര്‍ട്ടുകള്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതി ഗൗരവത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മണലി, കുറുമാലി, കരുവന്നൂര്‍ പുഴകളുടെ തീരങ്ങളിലും ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി.

rain

ഇനി അവധിക്കാലം അമേരിക്കയിൽ: അടിപൊളി ചിത്രങ്ങളുമായി പൂജ ഹെഗ്ഡെ

രാത്രിയാവുന്നതിന് മുമ്പ് ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ മണലിപ്പുഴയില്‍ രണ്ടു മണിക്കൂറില്‍ 36 സെന്റീമീറ്റര്‍ വീതം ജലനിരപ്പാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇവിടങ്ങളില്‍ പ്രത്യേകം ജാഗ്രത പാലിക്കണം. ചാലക്കുടി പുഴയുടെ സമീപമുള്ളവരെ ഇന്നലെതന്നെ ഒഴുപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ചാലക്കുടി പ്രദേശങ്ങളില്‍ ശക്തമായ മഴ അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട്, എന്‍ ഡി ആര്‍ എഫ് സംഘങ്ങള്‍ എന്നീ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

പുഴകളിലെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന മരങ്ങള്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അവ എത്രയും പെട്ടെന്ന് മുറിച്ച് മാറ്റുവാനുള്ള നടപടികള്‍ സ്വീകരിക്കണം. ചാലക്കുടി പുഴയുടെ വെട്ടുകടവ് പാലത്തിന് താഴെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയില്‍ ഒഴുകിയെത്തിയ മരങ്ങള്‍ നീക്കം ചെയ്തതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. ഇവിടങ്ങളിലുള്ളവര്‍ ക്യാമ്പുകളില്‍ എത്തിയിട്ടില്ല എന്നത് ഗുരുതര വീഴ്ചയാണെന്ന് ജില്ലാ കലക്ടര്‍ ചൂണ്ടിക്കാട്ടി. ജില്ലയില്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും സജ്ജമായിരിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.

അതേസമയം. ചാലക്കുടി നിയോജകമണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യ സൗകര്യങ്ങള്‍ ഒരുക്കിയതായി സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ അറിയിച്ചു. സെന്റ് ജോര്‍ജ് എച്ച് എസ് പരിയാരം , ജി എല്‍ പി എസ് കൊന്നക്കുഴി, ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ മലയാളം ബ്ലോക്ക് , സെന്റ് ആന്റണീസ് ജി എച്ച് എസ് കോട്ടാറ്റ്, തിരുമാന്ധാംകുന്ന് അമ്പലത്തിലെ ഹാള്‍, യു പി എസ് കാതിക്കുടം എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ ആരംഭിച്ചിരിക്കുന്നത്.

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആവശ്യമനുസരിച്ച് കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുള്ളതായി എം എല്‍ എ അറിയിച്ചു.

പരിയാരം ഗ്രാമപഞ്ചായത്തിലെ കമ്മളം, മേലൂര്‍ ഗ്രാമപഞ്ചായത്തിലെ ഡിവൈന്‍ കോളനി, എരുമപ്പാടം, ചാലക്കുടി നഗരസഭ പരിധിയില്‍ കൂടപ്പുഴ, റെയില്‍വെ അണ്ടര്‍പാസ്, കാടുകുറ്റി പഞ്ചായത്തിലെ ചെറുവാളൂര്‍ എന്നീ പ്രദേശങ്ങളിലെ വീടുകളിലാണ് നിലവില്‍ വെള്ളം കയറിയിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന്റെ ഭാഗമായി കൂടുതല്‍ ബോട്ടുകള്‍ ഉള്‍പ്പടെയുള്ള രക്ഷാദൗത്യ സംവിധാനങ്ങള്‍ തയ്യാറായിട്ടുണ്ട്. എന്‍ ഡി ആര്‍ എഫിന്റെ ഒരു യൂണിറ്റ് ചാലക്കുടിയില്‍ എത്തി ക്യാമ്പ് ചെയ്യുമെന്നും എം എല്‍ എ വ്യക്തമാക്കി.

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ചാലക്കുടി താലൂക്ക് ഓഫീസില്‍ മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. ചാലക്കുടി പുഴയിലെ വെള്ളത്തിന്റെയും ചാലക്കുടിയിലെ വിവിധ പ്രദേശങ്ങളിലായി പെയ്യുന്ന മഴയുടെയും ചാലക്കുടി പുഴയുമായി ബന്ധപ്പെട്ട ഡാമുകളിലെ വെള്ളത്തിന്റെ അളവും സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നതായും എം എല്‍ എ അറിയിച്ചു. വാഴച്ചാല്‍ ആദിവാസി കോളനികളിലുള്ളവര്‍ക്ക് ഏതു സമയവും വാഴച്ചാലിലെ വനംവകുപ്പിന്റെ ഡോര്‍മിറ്ററിയിലേയ്ക്ക് മാറിത്താമസിക്കുവാനുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയായിട്ടുണ്ടെന്നും എം എല്‍ എ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+