Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരിലും ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്; കോണ്‍ഗ്രസ് വിമതന്‍ എംകെ വര്‍ഗീസ് മേയറാവും, ധാരണ ഇങ്ങനെ

തൃശൂര്‍: ഏറെ നാളത്തെ അഭ്യൂഹത്തിന് വിരാമം. തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതന്‍ എംകെ വര്‍ഗീസ് മേയറാവും. ഇന്ന് ചേരുന്ന എല്‍ഡിഎഫ് ജില്ലാ കമ്മറ്റി യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ലാതിരുന്ന കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന സൂചന എംകെ വര്‍ഗീസ് നല്‍കിയിരുന്നെങ്കിലും അത് പ്രഖ്യാപിക്കാന്‍ അദ്ദേഹം കഴിഞ്ഞ ദിവസം വരെ തയ്യാറായിരുന്നില്ല. ഒടുവില്‍ മന്ത്രി എസി മൊയ്തീന്‍ അടക്കമുള്ള നേതാക്കളുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇടതുമുന്നണിയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായത്.

മേയര്‍ സ്ഥാനം

മേയര്‍ സ്ഥാനം

മേയര്‍ സ്ഥാനം വീതം വെപ്പില്‍ ധാരണയുണ്ടാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നായിരുന്നു ചര്‍ച്ചകള്‍ നീണ്ട് പോയത്. എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെങ്കില്‍ തനിക്ക് മേയര്‍ സ്ഥാനം വേണമെന്നായിരുന്നു വര്‍ഗീസിന്‍റെ ആവശ്യം. അഞ്ച് വര്‍ഷത്തേക്കും മേയര്‍ സ്ഥാനം വിട്ട് നല്‍കാനാവില്ലെന്ന നിലപാടില്‍ സിപിഎം നേതൃത്വം ഉറച്ച് നിന്നതോടെ രണ്ട് വര്‍ഷത്തക്കേ മേയറാക്കിയാല്‍ മതിയെന്ന് അദ്ദേഹം സിപിഎം നേതൃത്വത്തെ അറിയിച്ചു.

സിപിഎം നേതൃത്വം

സിപിഎം നേതൃത്വം

എന്നാല്‍ ഏതെങ്കിലും രണ്ട് വര്‍ഷം മേയറാക്കിയാല്‍ പോരെന്നും ആദ്യത്തെ രണ്ട് വര്‍ഷം തന്നെ മേയറാക്കണമെന്ന നിര്‍ദേശം അദ്ദേഹം മുന്നോട്ട് വെച്ചു. ഇത് സിപിഎം നേതൃത്വം അംഗീകരിക്കുകയായിരുന്നു. അവസാനത്തെ മൂന്ന് വര്‍ഷത്തിലെ ആദ്യ രണ്ട് വര്‍ഷം സിപിഎമ്മിനും അവസാനത്തെ ഒരു വര്‍ഷം സിപിഐക്കും മേയര്‍ പദവി എന്നതാണ് ധാരണ.

ചര്‍ച്ചകള്‍ക്ക് വേഗം

ചര്‍ച്ചകള്‍ക്ക് വേഗം

യുഡിഎഫ് നേതൃത്വവും എംകെ വര്‍ഗീസുമായി നടത്തുന്ന നീക്കങ്ങള്‍ മനസ്സിലാക്കിയാണ് എല്‍ഡിഎഫ് നേതാക്കള്‍ ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടിയത്. എംകെ വര്‍ഗീസിന്‍റെ പിന്തുണ ഉറപ്പാക്കിയതോടെ തൃശൂര്‍ കോര്‍പ്പറേഷനില്‍ ഭരണം തുടരാന്‍ എല്‍ഡിഎഫിന് സാധിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

എല്‍ഡിഎഫിന് 24 സീറ്റ്

എല്‍ഡിഎഫിന് 24 സീറ്റ്

54 അംഗ തൃശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് 23 സീറ്റില്‍ വിജയിച്ചപ്പോള്‍ 24 ഇടത്താണ് എല്‍ഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞത്. ബിജെപിയുടെ വിജയം 6 സീറ്റില്‍ ഒതുങ്ങി. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതായതോടെ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച കെഎം വര്‍ഗീസിന്‍റെ തീരുമാനം നിര്‍ണ്ണായകമായവുകയായിരുന്നു. വര്‍ഗീസ് യുഡിഎഫിനെ പിന്തുണച്ചാല്‍ ഇരുവിഭാഗത്തിനും തുല്യ അംഗബലം വരികയും മേയര്‍ സ്ഥാനത്ത് നറുക്കെടുപ്പ് വരികയും ചെയ്യും.

നെട്ടിശേരിയില്‍

നെട്ടിശേരിയില്‍

നെട്ടിശേരിയില്‍ നിന്നാണ് കെഎം വര്‍ഗീസ് വിജയിച്ചത്. വാര്‍ഡില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിക്കുകയും ബെജു വര്‍ഗീസിനെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തതോടെ ജനകീയ മുന്നണി രൂപീകരിച്ച് കെഎം വര്‍ഗീസ് മത്സരിച്ച് വിജയിക്കുകയായിരുന്നു. വര്‍ഗീസിന് 1123 വോട്ടി ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 1058 വോട്ടുകള്‍ മാത്രമായിരുന്നു ലഭിച്ചത്. ഇടത് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+