സുരേഷ് ഗോപിക്ക് എന്തുപറ്റി? വീണ്ടും പ്രതിസന്ധി... ആദ്യം 30 ലക്ഷത്തിന് കണക്ക് പറയണം, സംഭവം ഇങ്ങനെ...
തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ താര മണ്ഡലാണ് തൃശൂര്‍. നടന്‍ സുരേഷ് ഗോപി ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങുന്നു എന്നതു തന്നെയാണ് തൃശൂരിനെ ആകര്‍ഷകമാകുന്നത്. കോണ്‍ഗ്രസിന് വേണ്ടി പത്മജ വേണുഗോപാലും ഇടതുപക്ഷത്തിന് വേണ്ടി സിപിഐയുടെ പി ബാലചന്ദ്രനുമാണ് ഇവിടെ മല്‍സരിക്കുന്നത്.
ന്യൂമോണിയ ബാധിച്ച് ചികില്‍സയിലിരിക്കെയാണ് സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായത്. കേന്ദ്രനേതൃത്വത്തിന്റെപ്രത്യേക ഇടപെടലാണ് താരത്തെ തൃശൂരില്‍ ഇറക്കാന്‍ കാരണം. എന്നാല്‍ തൃശൂരില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍ മറ്റു ചിലതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

സുരേഷ് ഗോപിയുടെ താല്‍പ്പര്യം
തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കാനായിരുന്നു സുരേഷ് ഗോപിക്ക് താല്‍പ്പര്യം. നേമം മണ്ഡലത്തില്‍ അദ്ദേഹത്തിന് കണ്ണുണ്ടായിരുന്നു എന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. എന്നാല്‍ അവിടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെ മല്‍സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചു.

ഷൂട്ടിങ് തിരക്ക്
തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ സുരേഷ് ഗോപിയോട് ബിജെപി ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. പിന്നീട് ജോഷി ചിത്രത്തിന്റെ ഷൂട്ടിങിനായി അദ്ദേഹം തിരിച്ചു. മല്‍സര രംഗത്തുണ്ടാകില്ല എന്ന സൂചനയും വന്നു.

പാര്‍ട്ടി നിര്‍ദേശം
എന്നാല്‍ മല്‍സരിക്കണമെന്ന അഭ്യര്‍ഥനയുമായി ബിജെപി നേതാക്കള്‍ സുരേഷ് ഗോപിയെ വീണ്ടും സമീപിച്ചു. ഗുരുവായൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കാമെന്ന് അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. പക്ഷേ, പാര്‍ട്ടി നിര്‍ദേശിച്ചത് തൃശൂര്‍ മണ്ഡലമായിരുന്നു.

വമ്പന്‍ പ്രചാരണം
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി സുരേഷ് ഗോപി മല്‍സരിച്ചത് തൃശൂര്‍ മണ്ഡലത്തിലായിരുന്നു. വമ്പിച്ച പ്രചാരണം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചു. മാത്രമല്ല, ബിജെപിയുടെ സാന്നിധ്യം ശക്തമായി അറിയിക്കാനും സുരേഷ് ഗോപിക്ക് കഴിഞ്ഞു. പക്ഷേ, കോണ്‍ഗ്രസിലെ ടിഎന്‍ പ്രതാപനാണ് ജയിച്ചത്.

പ്രമുഖരെല്ലാം മല്‍സരിക്കണം
തൃശൂരില്‍ സുരേഷ് ഗോപി മല്‍സരിക്കുമെന്ന് ബിജെപി പ്രഖ്യാപിക്കുന്ന വേളയില്‍ അദ്ദേഹം കൊച്ചിയിലെ ആശുപത്രിയില്‍ ന്യൂമോണിയ ബാധിച്ച് ചികില്‍സയിലായിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് താരം സ്ഥാനാര്‍ഥിയായത്. സംസ്ഥാനത്തെ എല്ലാ പ്രമുഖരും മല്‍സരിക്കണമെന്നായിരുന്നു കേന്ദ്ര തീരുമാനം.

താരം തിരിച്ചെത്തി
കേന്ദ്ര നേതാക്കളുടെ നിര്‍ദേശം അംഗീകരിച്ച സുരേഷ് ഗോപി മല്‍സരിക്കാന്‍ തയ്യാറായി. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരുന്നു. എങ്കിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഹെലികോപ്റ്ററില്‍ അദ്ദേഹമെത്തി. പത്രിക സമര്‍പ്പിക്കുമ്പോള്‍ നടന്‍ ദേവനും കൂടെയുണ്ടായിരുന്നു. തിരിച്ചുപോയ സുരേഷ് ഗോപി മണ്ഡലത്തില്‍ തിരിച്ചെത്തി പ്രചാരണത്തില്‍ സജീവമാകുകയാണ്.

താരത്തെ നേരിട്ട് കാണാന്‍ കരാറുകാര്‍
അസുഖം ഭേദമായി സജീവ രാഷ്ട്രീയത്തില്‍ വീണ്ടുമെത്തിയ സുരേഷ് ഗോപിയെ കാത്തിരിക്കുന്നത് മറ്റൊരു തടസമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവായ തുക ലഭിച്ചില്ല എന്ന് കാണിച്ച് കരാറുകാര്‍ രംഗത്തുവന്നിട്ടുണ്ട്. സുരേഷ് ഗോപി തൃശൂരെത്തിയാല്‍ നേരിട്ട് കാണാന്‍ അവര്‍ ശ്രമം നടത്തുന്നുണ്ട്.

എന്തുകൊണ്ട് ഇത്രയും കാലം
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രചാരണത്തിന് മുടക്കിയ സംഖ്യ കരാറുകാര്‍ക്ക് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് അവര്‍ ജില്ലാ ബിജെപി നേതൃത്വത്തെ സമീപിച്ചു. ഉടന്‍ തരാമെന്ന് പറഞ്ഞെങ്കിലും കിട്ടിയില്ല. പിന്നീട് ബന്ധപ്പെട്ടപ്പോള്‍ കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് കരാറുകാര്‍ സൂചിപ്പിക്കുന്നു.

കിട്ടാനുള്ളത് 30 ലക്ഷം
കരാറുകാര്‍ക്ക് 30 ലക്ഷം രൂപയാണ് കിട്ടാനുള്ളത് എന്നാണ് വിവരം. പണം കൊടുത്തിട്ടില്ല എന്ന കാര്യം സുരേഷ് ഗോപിയും പിന്നീട് അറിഞ്ഞിരുന്നുവത്രെ. അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വിഷയം ധരിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, ഇതുവരെ പരിഹാരം ഉണ്ടായില്ല.

ക്ഷേത്രങ്ങള്‍ക്ക് സംഭാവന
ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപിക്ക് ഒട്ടേറെ സംഭാവനകള്‍ ലഭിച്ചിരുന്നു. സുരേഷ് ഗോപി സ്വന്തമായും പണം ചെലവഴിച്ചിരുന്നു. എല്ലാ ഇടപാടുകളും തീര്‍ത്താണ് താരം അന്ന് മണ്ഡലം വിട്ടതെന്ന് പറയപ്പെടുന്നു. ബാക്കി വന്ന തുക ക്ഷേത്രങ്ങള്‍ സംഭാവനയും നല്‍കിയത്രെ. എന്നാല്‍ കരാറുകാര്‍ പറയുന്നത് പണം കിട്ടിയില്ല എന്നാണ്. വിഷയത്തില്‍ വൈകാതെ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കരാറുകാര്‍.

ശക്തമായ ത്രികോണ മല്‍സരം
സിപിഐയുടെ വിഎസ് സുനില്‍കുമാര്‍ ആയിരുന്നു തൃശൂര്‍ എംഎല്‍എ. അദ്ദേഹം ഇത്തവണ മല്‍സരിക്കുന്നില്ല. പകരം പി ബാലചന്ദ്രനെയാണ് സിപിഐ രംഗത്തിറക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് പത്മജ വേണുഗോപാലിനെയും ബിജെപി സുരേഷ് ഗോപിയെയും കളത്തിലിറക്കിയതോടെ ശക്തമായ ത്രികോണ മല്‍സരത്തിനാണ് തൃശൂര്‍ സാക്ഷ്യം വഹിക്കുന്നത്.
Recommended Video
രാകുൽ പ്രീതിന്റെ സ്റ്റൈലിഷ് ലുക്ക്, വൈറലായി പുതിയ ഫോട്ടോകൾ












Click it and Unblock the Notifications