തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൂനൂര്‍ ഹെലികോപ്ടര്‍ അപകടം: വീരമൃത്യ വരിച്ച വ്യോമസേന ഉദ്യോഗസ്ഥന്‍ പ്രദീപിന്റെ ഭാര്യ ജോലിയില്‍ പ്രവേശിച്ചു

Google Oneindia Malayalam News

തൃശൂര്‍: ഇക്കഴിഞ്ഞ ഡിസംബറില്‍ കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട വ്യോമസേനയിലെ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി ജോലിയില്‍ പ്രവേശിച്ചു. തൃശൂര്‍ താലൂക്ക് ഓഫീസില്‍ ക്ലറിക്കല്‍ തസ്തികയിലാണ് എം കോം ബിരുദധാരിയായ ശ്രീലക്ഷ്മിക്ക് ജോലി. തിങ്കളാഴ്ച രാവിലെ താലൂക്ക് ഓഫീസിലെത്തിയ ശ്രീലക്ഷ്മിയ്ക്ക് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജനാണ് നിയമന ഉത്തരവ് കൈമാറിയത്.

'കാവ്യയേയും മീനാക്ഷിയേയും ഇതിലേക്ക് വലിച്ചിഴച്ചു', 'ദിലീപ് ബിൻലാദനോ മറ്റോ ആണോ?', ജാമ്യത്തിൽ രാഹുൽ ഈശ്വർ'കാവ്യയേയും മീനാക്ഷിയേയും ഇതിലേക്ക് വലിച്ചിഴച്ചു', 'ദിലീപ് ബിൻലാദനോ മറ്റോ ആണോ?', ജാമ്യത്തിൽ രാഹുൽ ഈശ്വർ

രാജ്യത്തിന് വേണ്ടി പോരാടുന്ന ധീരജവാന്മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വലിയ അംഗീകാരമാണ് അവരുടെ ആശ്രിതര്‍ക്കുള്ള നിയമനമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട പ്രദീപിനോടുള്ള ആദരസൂചകമായി ഭാര്യയ്ക്ക് ജോലി നല്‍കാന്‍ അപകടം നടന്ന് ഒരാഴ്ചയ്ക്കകം തന്നെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു. ഒന്നരമാസം കൊണ്ട് സൈനികക്ഷേമ വകുപ്പും നിയമന ഉത്തരവ് പുറത്തിറക്കി. നിയമനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലാക്കി ജില്ലാ കലക്ടര്‍ ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കി. രണ്ട് മാസത്തിനകം തന്നെ ശ്രീലക്ഷ്മിക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സാധിച്ചത്, സംസ്ഥാന സര്‍ക്കാറിന് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

live

സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി വേഗത്തില്‍ കിട്ടിയതില്‍ നന്ദിയുണ്ടെന്ന് ശ്രീലക്ഷ്മി പറഞ്ഞു. മക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് ശ്രീലക്ഷ്മി ജോലിക്കെത്തിയത്. തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ സര്‍വീസ് ബുക്കില്‍ ഒപ്പിട്ട് നിയമന നടപടികള്‍ സ്വീകരിച്ചു. ഫെബ്രുവരി 15ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ശ്രീലക്ഷ്മിക്ക് സര്‍ക്കാര്‍ ജോലിനല്‍കാന്‍ തീരുമാനിച്ചത്. സാധാരണ നിലയില്‍ യുദ്ധത്തിലോ യുദ്ധസമാനമായ സാഹചര്യത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിനാണ് നിയമത്തില്‍ വ്യവസ്ഥയുള്ളത്. എന്നാല്‍ പ്രദീപിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കി ഭാര്യയ്ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് റവന്യൂ മന്ത്രി കെ രാജന്‍ തൊട്ടടുത്ത ദിവസം തന്നെ പ്രദീപിന്റെ പുത്തൂരിലെ വീട്ടില്‍ നേരിട്ടെത്തി ശ്രീലക്ഷ്മിക്ക് കൈമാറിയിരുന്നു. പ്രദീപിന്റെ ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി ജില്ലയില്‍ റവന്യൂ വകുപ്പില്‍ തന്നെ നല്‍കുമെന്നും ഇതിനായി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അന്ന് പറഞ്ഞിരുന്നു. ഇതുപ്രകാരമാണ് തൃശൂര്‍ താലൂക്ക് ഓഫീസില്‍ ശ്രീലക്ഷ്മി ജോലിയില്‍ പ്രവേശിച്ചത്. പ്രദീപിന്റെ ഭാര്യയ്ക്ക് ജോലി നല്‍കിയതിനു പുറമെ, കുടുംബത്തിന് ധനസഹായമായി അഞ്ച് ലക്ഷം രൂപയും അച്ഛന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

Recommended Video

cmsvideo
NASAയുടെ ബഹിരാകാശ സഞ്ചാരിയായി മലയാളി അനില്‍ മേനോന്‍ | Oneindia Malayalam

Thrissur
English summary
Coonoor helicopter crash: Martyred Air Force officer Pradeep's wife enters govt job
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X