തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മതിലകം ബ്ലോക്കില്‍ ഇനി കിടപ്പ് രോഗികള്‍ക്ക് വീട്ടിലെത്തി വാക്സിന്‍ നല്‍കും

Google Oneindia Malayalam News

തൃശൂര്‍: കിടപ്പുരോഗികളായ മുതിര്‍ന്ന പൗരന്മാര്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കുന്ന 'അരികെ' പദ്ധതിക്ക് മതിലകം ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കം. ബ്ലോക്ക് പഞ്ചായത്തും പാലിയേറ്റീവ് കെയറും സംയുക്തമായാണ് അരികെ പദ്ധതി സംഘടിപ്പിക്കുന്നത്. സമഗ്ര പാലിയേറ്റീവ് വയോജന പരിചരണ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പാലിയേറ്റീവ് പരിചരണത്തിലുള്ള മുഴുവന്‍ രോഗികള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുന്ന പദ്ധതിയാണ് അരികെ.

1

ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എറിയാട് ഗ്രാമപഞ്ചായത്തിലെ മാടവന കുടുംബാരോഗ്യ കേന്ദ്രത്തിലാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ബ്ലോക്ക് പരിധിയില്‍ 224 കിടപ്പ് രോഗികളാണുള്ളത്.തീരെ അവശരായവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. ഇതിനായി രോഗികളുടെ സമ്മതപത്രം നിര്‍ബന്ധമാണ്. ഡോക്ടര്‍ അടക്കമുള്ള മെഡിക്കല്‍ ടീം വീട്ടിലെത്തി പരിശോധന നടത്തിയ ശേഷമാണ് കുത്തിവയ്പ് എടുക്കുക. തുടര്‍ന്ന് രോഗിയെ അര മണിക്കൂര്‍ നിരീക്ഷിക്കുകയും ചെയ്യും.

ആശ പ്രവര്‍ത്തകയോ സന്നദ്ധ പ്രവര്‍ത്തകരോ ആയ ആളെ ഇതിനായി നിയോഗിക്കും. വാക്‌സിന്‍ സ്വീകരിച്ച ആളിന് ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായാല്‍ വിവിരം മെഡിക്കല്‍ ഓഫീസറെ അറിയിച്ച് എത്രയും പെട്ടെന്ന് വൈദ്യസഹായം ലഭ്യമാക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.ആശ വര്‍ക്കര്‍മാരുടെയും അങ്കണവാടി ടീച്ചര്‍മാരുടെയും സഹായത്തോടെ കിടപ്പ് രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ച് മുന്‍ഗണന ക്രമമനുസരിച്ചാണ് വാക്‌സിന്‍ നല്‍കുന്നത്.

Recommended Video

cmsvideo
AIIMS warns of impending third wave

കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് പിപിഇ കിറ്റ്, ഗ്ലൗസ്, മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ് എന്നിവ ധരിച്ചാണ് മെഡിക്കല്‍ ടീം വാക്‌സിന്‍ നല്‍കുന്നത്. ഓരോ വീട്ടിലും എത്തുന്ന വാക്‌സിനേഷന്‍ സംഘത്തില്‍ ഒരു മെഡിക്കല്‍ ഓഫീസര്‍, വാക്‌സിന്‍ നല്‍കുന്നയാള്‍, സഹായിയായി ആശവര്‍ക്കര്‍, അങ്കണവാടി ടീച്ചര്‍, അല്ലെങ്കില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉണ്ടാകും

Thrissur
English summary
covid vaccine will reach to homes for patients in mathilakam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X