Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊടകര കുഴല്‍പ്പണ കേസില്‍ വമ്പന്‍ ട്വിസ്റ്റ്; ബിജെപിയെ കുടുക്കി ധര്‍മ്മരാജന്‍, 3.5 കോടി തന്റേതല്ലെന്ന് മൊഴി

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ വമ്പന്‍ ട്വിസ്റ്റ്. ബിജെപിയെ പ്രതിസന്ധിയിലാക്കുന്ന ധര്‍മ്മരാജന്റെ മൊഴി ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട 3.5 കോടി തന്റേതല്ലെന്നാണ് ധര്‍മ്മ രാജന്‍ ഇപ്പോള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ബിജെപി നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് പണം കൊണ്ടുവന്നതെന്നും ധര്‍മ്മരാജന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊടകരയില്‍ നിന്ന് കവര്‍ച്ച ചെയ്ത പണം തന്റേതാണെന്നായിരുന്നു ധര്‍മ്മരാജന്‍ നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നത്. എന്നാല്‍ അത് പരപ്രേരണ മൂലമാണ് അങ്ങനെ പറഞ്ഞതെന്ന് ധര്‍മ്മരാജന്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. പണം തന്റേതാണെങ്കില്‍ രേഖകള്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന്റെ രേഖകള്‍ തന്റെ കയ്യില്‍ ഇല്ലാത്തത് കൊണ്ടാണ് ഹാജരാക്കാത്തതെന്നും ധര്‍മ്മരാജന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

ആരാണ് ബിഗ് ബോസ് വിജയി? ട്രോഫിയിൽ മുത്തമിട്ട് മണിക്കുട്ടന്‍; ഏറ്റെടുത്തു ആരാധകർ

kerala

ധര്‍മ്മരാജന്റെ ഇപ്പോള്‍ പുറത്തുവന്ന മൊഴി ബിജെപിയെ ശരിക്കും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കുഴല്‍പ്പണമായതിനാലും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാകുമെന്ന് കരുതിയാണ് പരാതി വേണ്ടെന്നുവച്ചതെന്നും ധര്‍മ്മരാജന്‍ പറയുന്നത്. പണം നഷ്ടപ്പെട്ട കാര്യം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഫോണില്‍ വിളിച്ചറിയിച്ചെന്നും വിശ്വാസം വരുന്നില്ലെന്ന് പറഞ്ഞ് സുരേന്ദ്രന്‍ ഫോണ്‍ വച്ചതായും ധര്‍മ്മരാജന്‍ മൊഴി നല്‍കി.

അതേസമയം, കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കളെ സാക്ഷികളാക്കി കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. സുരേന്ദ്രന്‍ ഉള്‍പ്പടെ 19 ബിജെപി നേതാക്കളാണ് സാക്ഷികളാക്കിയത്.

ഏപ്രില്‍ 3ന് പുലര്‍ച്ചെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തൃശൂരിനടുത്ത കൊടകര ദേശീയപാതയില്‍ വച്ച് വാഹനത്തില്‍ കൊണ്ടുവന്ന കോടിക്കണക്കിന് രൂപ ഒരു സംഘം തട്ടിയെടുക്കുകയായിരുന്നു. ഈ പണം ബിജെപിയുടേതാണ് എന്ന് പോലീസ് കണ്ടെത്തി. 22 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് സൂചന. ഇവര്‍ക്കെതിരെയാണ് ഇപ്പോഴുള്ള കുറ്റപത്രം. കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം കൈമാറണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+