Get Updates
Get notified of breaking news, exclusive insights, and must-see stories!

Thrissur Accident: തൃശൂരില്‍ കാറും ബസും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശൂരില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ എല്‍തുരുത്ത് സ്വദേശികളായ സി ഐ വിന്‍സെന്റ് (61). ഭാര്യ മേരി (56), വിന്‍സെന്റിന്റെ സഹോദരന്‍ തോമസ്, ജോര്‍ജ് എന്നിവരാണ് മരിച്ചത്. തൃശൂര്‍ സെന്റ് തോമസ് കോളേജിലെ റിട്ടയേഡ് അധ്യാപകനാണ് സി ഐ വിന്‍സന്റ്.

thrissur

ഉച്ചക്ക് 12:45 ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തൃശൂര്‍ എര്‍വ് സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. കാഞ്ഞാണിയില്‍ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന കാറും വാടാനാപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ബസുമാണ് ഇടിച്ചത്. ബന്ധുവീട്ടിലെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം. രണ്ട് പേരുടെ മൃതദേഹങ്ങള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ് .

ഇടുങ്ങിയ വഴിയിലൂടെ മറ്റൊരു കാറിനെ മറികടന്ന് മുന്നോട്ട് പോകുന്നതിനിടെ എതിര്‍ദിശയില്‍ നിന്ന് വന്ന ബസില്‍ കാറില്‍ ഇടിക്കുകയായിരുന്നു. ഉടനെ തന്നെ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലായിരുന്നു. നാട്ടുകാര്‍ ഏറെ പണിപെട്ടാണ് ഇവരെ പുറത്തേക്കെടുത്തത്. രണ്ട് പേരെ തൃശൂര്‍ നഗരത്തിലെ അശ്വനി ആശുപത്രിയിലും രണ്ട് പേരെ ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു .

അതേസമയം, കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടന്ന വ്യത്യസ്ത അപകടങ്ങളിലായി അഞ്ച് പേരാണ് മരണപ്പെട്ടത്. മരണപ്പെട്ടത് എല്ലാം യുവാക്കളാണ്. കൊല്ലം, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് അപകടം നടന്നത്. കോഴിക്കോട്, കൊയിലാണ്ടി ദേയീയ പാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കളാണ് മരണപ്പെട്ടത്.

വടകര കുര്യാടി സ്വദേശികളായ അശ്വിന്‍, ദീക്ഷിത് എന്നിവരാണ് മരിച്ചത്. എതിര്‍ദിശയില്‍ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ച് റോഡില്‍ തലയടിച്ച് വീണാണ് മരണം. പുതിയാപ്പ ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ രാവിലെ നാലു മണിയോടെ ആയിരുന്നു അപകടം നടന്നത്. അങ്കമാലി മോണിങ് സ്റ്റാര്‍ കോളേജിന് സമീപം ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. അങ്കമാലി തുറവൂര്‍ ശിവജിപുരം വാഴേലിപറമ്പില്‍ വീട്ടില്‍ അശ്വിനാണ് ( 23 ) മരിച്ചത്.ഞായറാഴ്ച പുലര്‍ച്ചെ 1.25ഓടെയായിരുന്നു അപകടം .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+