ദമ്പതിമാർ സഞ്ചരിച്ച ബൈക്കിൽ പറന്നുവന്ന മയിൽ ഇടിച്ചു, നിയന്ത്രണം വിട്ട് മറിഞ്ഞ് ഭര്‍ത്താവ് മരിച്ചു
തൃശൂര്‍: ബൈക്ക് യാത്രയ്ക്കിടെ മയില്‍ ദേഹത്ത് ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ നവവരന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യ പരിക്കുകളോടെ രക്ഷപ്പെട്ടു. രോഡിന് കുറുകെ താഴ്ന്നു പറന്ന മയില്‍ ദേഹത്ത് ഇടിക്കുകയായിരുന്നു. റോഡില്‍ നിന്ന് തെന്നിമാറിയ ബൈക്ക് എതിര്‍ ദിശയില്‍ വന്ന സ്‌കൂട്ടറിലിടിച്ച് മറ്റൊരു യാത്രികനും പരിക്കേറ്റിരുന്നു. അപകടത്തില്‍ മയിലും ചത്തു. വനംവകുപ്പ് എത്തിയാണ് ചത്ത മയിലിനെ റോഡില്‍ നിന്ന് നീക്കിയത്.
പുന്നയൂര്‍കുളം പരൂര്‍ പീടികപ്പറമ്പില്‍ മോഹനന്റെ മകന്‍ പ്രമോഷ് (34) ആണ് മരിച്ചത്. ഭാര്യ വീണയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്,. സ്‌കൂട്ടര്‍ യാത്രികനായ നടുവില്‍ക്കര വടക്കന്‍ വീട്ടില്‍ മോഹനന്റെ മകന്‍ ധനേഷിനാണ് പരിക്കേറ്റത്. അയന്തോള്‍ പുഴയ്ക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബീവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍വച്ചായിരുന്നു അപകടം.

പുഴയ്ക്കലില്‍ നിന്ന് അയ്യന്തോള്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ദമ്പതികള്‍. റോഡിന് കുറുകെ പറന്നുയര്‍ന്ന മയിലിനെ ഇടിച്ച് ബൈക്കില്‍ നിന്ന് തെറിച്ച് വീഴുകയായിരുന്നു. സംഭവം നടന്ന ഉടനെ തന്നെ ആ വഴിക്ക് വന്ന കാറില്‍ പ്രമോഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിയന്ത്രണം വിട്ടബൈക്ക് പത്ത് മീറ്ററോളമാണ് എതിര്‍ ദിശയിലേക്ക് നീരങ്ങിനീങ്ങിയാണ് ധനേഷിന്റെ സ്‌കൂട്ടറില്‍ ഇടിച്ചത്. തൃശൂരര്‍ മാര്‍ റോഡിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനാണ് പ്രമോഷ്.
ധനേഷ് ഇപ്പോള്‍ ആശുപത്രിയിലാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്. പ്രമോഷിന്റെ ഭാര്യ വീണയുടെ ആരോഗ്യ നിലയും തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മയിലിന്റെ ജഡം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. തൃശൂര്‍ വെസ്റ്റ് സി ഐയുടെയും എസ് ഐയുടെയും നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിത്തചു.












Click it and Unblock the Notifications