തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ ഹൈദരബാദ് ആവര്‍ത്തിക്കും; ബിജെപി അധികാരം പിടിക്കുമെന്ന് സുരേഷ് ഗോപി

Google Oneindia Malayalam News

തൃശൂര്‍: ഭരണ കക്ഷിയായ ഇടതുമുന്നണിക്കും പ്രതിപക്ഷമായ യുഡിഎഫിനും ഏറെ പിറകിലാണ് തൃശൂര്‍ കോര്‍പ്പറേഷനിലെ അംഗബലത്തില്‍ ബിജെപിയെങ്കിലും ഇത്തവണ വലിയ പ്രതീക്ഷകളാണ് അവര്‍ വെച്ചു പുലര്‍ത്തുന്നത്. 2015 ലെ തിരഞ്ഞെടുപ്പില്‍ ആകെ 55 വാര്‍ഡുകളുള്ള തൃശൂര്‍ കോര്‍പ്പറേഷനില്‍ 23 എണ്ണത്തില്‍ വിജയിച്ചുകൊണ്ടായിരുന്നു ഇടതുമുന്നണി അധികാരത്തിലെത്തിയത്. യുഡിഎഫിന് 21 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ബിജെപിക്ക് 6 സീറ്റുകളും ലഭിച്ചു.

തൃശൂര്‍ കോര്‍പ്പറേഷന്‍

തൃശൂര്‍ കോര്‍പ്പറേഷന്‍


കോര്‍പ്പറേഷനില്‍ ആറ് സീറ്റുകളാണ് ഉള്ളതെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടത്താന്‍ കഴിഞ്ഞ വന്‍ മുന്നേറ്റമാണ് ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് ആധാരം. ബിജെപി ടിക്കറ്റില്‍ മത്സരിച്ച സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ നേടാന്‍ സാധിച്ചിരുന്നു. ഇതില്‍ തന്നെ കോര്‍പ്പറേഷന്‍ മേഖലയിലായിരുന്നു മികച്ച മുന്നേറ്റം നടത്തിയത്.

മികച്ച മുന്നേറ്റം

മികച്ച മുന്നേറ്റം

ഇതോടെയാണ് ഒത്തുപിടിച്ചാല്‍ കോര്‍പ്പറേഷനിലും മികച്ച മുന്നേറ്റം നടത്താമെന്ന് ബിജെപി മനസ്സിലാക്കിയത്. അതുകൊണ്ട് തന്നെ പാര്‍ട്ടി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനെ മുന്നില്‍ നിര്‍ത്തിയാണ് ബിജെപി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കുട്ടുന്‍കുളങ്ങര ഡിവിഷനില്‍ നിന്നാണ് മേയര്‍ സ്ഥാനാര്‍ത്ഥിയായ ഗോപാലകൃഷ്ണന്‍ ജനവിധി തേടുന്നത്.

ബി ഗോപാലകൃഷ്ണന്‍

ബി ഗോപാലകൃഷ്ണന്‍

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു ബി ഗോപാലകൃഷ്ണന്‍. അന്ന് 24,748 വോട്ടുകളായിരുന്നു ബി ഗോപാലകൃഷ്ണന്‍ നേടിയത്. മിഷന്‍ 28 പ്ലസ് എന്നതാണ് ലക്ഷ്യമെങ്കിലും ഒത്തുപിടിച്ചാല്‍ 20 സീറ്റുകളിലെങ്കിലും വിജയിക്കാനാവുമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്. 20 സീറ്റുകള്‍ ലഭിച്ചാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

സുരേഷ് ഗോപി

സുരേഷ് ഗോപി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കിയ സുരേഷ് ഗോപിയെ പ്രചാരണത്തില്‍ സജീവമാക്കിയാണ് ബിജെപി പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ 18 ഡിവിഷനുകളില്‍ മുന്നിലെത്താന്‍ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു. സുരേഷ് ഗോപിയെ പ്രചാരണത്തില്‍ സജീവമാക്കുന്നതിലൂടെ ഈ വോട്ടുകള്‍ വീണ്ടും പിടിക്കാമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

മൂന്ന് ദിവസം

മൂന്ന് ദിവസം

മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന തിരഞ്ഞെടുപ്പ് പര്യടനമാണ് നടത്തികൊണ്ടിരിക്കുകയാണ് തൃശൂരില്‍ സുരേഷ് ഗോപിയിപ്പോള്‍. സുരേഷ് ഗോപി എത്തുന്നിടത്തെല്ലാം ആരാധകരുടേും ബിജെപി പ്രവര്‍ത്തകരുടേയും വന്‍ തിരക്കാണ് രൂപപ്പെടുന്നത്. തിരക്കില്‍ നിന്നും എംപിയെ മുന്നോട്ട് കൊണ്ടുപോവാന്‍ പലയിടത്തും പ്രവര്‍ത്തകര്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നു.

താരത്തിന്‍റെ വരവ്

താരത്തിന്‍റെ വരവ്

കൊവിഡ് വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാസ്ക്ക് ശ്രദ്ധാപൂര്‍വം ധരിച്ചാണ് താരത്തിന്‍റെ വരവ്. മൈക്ക് വരെ സാനിറ്റൈസ് ചെയ്തതിന് ശേഷമാണ് സംസാരം. ചേലക്കര മണ്ഡലത്തിലെ 172 സ്ഥാനാര്‍ഥികളുടെ പ്രചരണത്തിനായി പാഞ്ഞാളിലാണ് സുരേഷ് ഗോപി ആദ്യം എത്തിയത്. ഇടതു, വലതു സ്ഥാനാര്‍ഥികള്‍ക്ക് എതിരായ പോരാളികളാണ് ഈ 172 പേരും. തൃശൂരില്‍ ഹൈദരാബാദ് ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം

സിപിഎം

അതേസമയം മറുവശത്ത് ഇത്തവണയും അധികാരം പിടിക്കാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് സിപിഎം. കഴിഞ്ഞ തവണ കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കോണ്‍ഗ്രസ് വിമതന്‍ ഉള്‍പ്പടേയുള്ള മൂന്ന് സ്വതന്ത്രരെ ഒപ്പം കൂട്ടി ഇടതുമുന്നണി ഭരണം പിടിക്കുകയായിരുന്നു. ഭരണകാലയളവില്‍ പല പ്രതിസന്ധികളും നേരിട്ടെങ്കിലും 5 വര്‍ഷം ഭരണം പൂര്‍ത്തിയാക്കാന്‍ ഭരണസമിതിക്ക് സാധിക്കുകയും ചെയ്തു.

5 വര്‍ഷക്കാലം

5 വര്‍ഷക്കാലം


കഴിഞ്ഞ 5 വര്‍ഷക്കാലം കോര്‍പ്പറേഷനില്‍ വലിയ വികസന പ്രവര്‍ത്തനാങ്ങളാണ് നടന്നതെന്നും ഇത്തവണ വലിയ തോതില്‍ സീറ്റുയര്‍ത്തുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു. . 35 സീറ്റുകള്‍ വരെയാണ് മുന്നണി ലക്ഷ്യം വെക്കുന്നത്. സിപിഎം -31, സിപിഎം സ്വതന്ത്രർ -ഏഴ്, സിപിഐ -എട്ട്, എൽജെഡി-മൂന്ന്, കേരള കോൺഗ്രസ് ജോസ് കെ മാണി -രണ്ട്, ജെഡിഎസ് -രണ്ട്, കോൺഗ്രസ് എസ് -ഒന്ന് എന്നിങ്ങനെയാണ് ഇടതുപക്ഷത്തെ സീറ്റ് വിതരണം.

വിമതര്‍

വിമതര്‍

കഴിഞ്ഞ തവണ വെല്ലുവിളിയുയര്‍ത്തിയ വിമതര്‍ ഇത്തവണയും യുഡിഎഫിന് ആശങ്ക സൃഷ്ടിക്കുന്നു. കിഴക്കുമ്പാട്ടുകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോണ്‍ ഡാനിയലിന് എതിരെ സര്‍വീസ് സംഘടനാ രംഗത്തു ദേശീയതലത്തില്‍വരെ പ്രവര്‍ത്തിച്ച കെ ജെ റാഫിയാണു വിമതനായി മത്സരിക്കുന്നത്. കോണ്‍ഗ്രസിലെ വിമത ശല്യം ഇത്തവണയും തങ്ങള്‍ക്ക് ഗുണകരമാവുമെന്നാണ് ഇടത് പ്രതീക്ഷ.

ഇടതിനെ പിന്നിലാക്കും

ഇടതിനെ പിന്നിലാക്കും

കോൺഗ്രസ് -51, മുസ്​ലിം ലീഗ് -രണ്ട്, കേരള കോൺഗ്രസ് ജോസഫ് -രണ്ട് എന്നിങ്ങനെയാണ് സീറ്റ് വീതം വെയ്പ്പ്. അവസാന നിമിഷവും വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമം സജീവമാണ്. കെപിസിസി സെക്രട്ടറി ജോൺ ഡാനിയേൽ, എ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇടതിനെ പിന്നിലാക്കി അധികാരം പിടിക്കുമെന്ന് തന്നെയാണ് നേതാക്കളുടെ അവകാവാദം.

Thrissur
English summary
Hyderabad to repeat in Thrissur; Suresh Gopi says BJP will come to power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X