തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സോഷ്യല്‍ മീഡിയ ദുരുപയോഗം യുവസമൂഹം ജാഗ്രത പുലര്‍ത്തണം: ജസ്റ്റിസ് ബി. കെമാല്‍ പാഷ

  • By Desk
Google Oneindia Malayalam News

തൃശൂര്‍: സോഷ്യല്‍ മീഡിയായില്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 67ാം വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും കൊടുക്കേണ്ടി വരുന്ന ഏറ്റവും വലിയ കുറ്റമാണെന്ന് യുവസമൂഹം തിരിച്ചറിയണമെന്ന് ജസ്റ്റിസ് ബി. കെമാല്‍പാഷ പറഞ്ഞു.ഹനാന്‍ എന്ന പാവപ്പെട്ട ഒരു വിദ്യാര്‍ഥിയുടെ ജീവിതകഥ പ്രസിദ്ധീകരിച്ച ഒരു മലയാളം പത്രത്തിന്റെ ന്യൂസിനെ വക്രീകരിച്ച് ആ കുട്ടിയെ മാനസികമായി പീഡിപ്പിച്ചവര്‍ സമാധാനം പറയേണ്ടിവരുന്ന് അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തവര്‍ മാപ്പ് ചോദിച്ചതുകൊണ്ട് ചെയ്ത തെറ്റ് ഇല്ലാതാവുകയില്ല.

ഡല്‍ഹിയിലെ പട്ടിണി മരണം രാജ്യത്തിനപമാനമാണ്. വികസിത രാഷ്ട്രങ്ങള്‍ക്ക് മാതൃകയായ ഇന്ത്യയില്‍ ഇന്നും പട്ടിണി മരണം എന്നു പറയുന്നത് മനുഷ്യ മനസ്സാക്ഷിയെ ചിന്തിപ്പിക്കേണ്ടതാണ്. ഇന്ത്യ ഒരു വലിയ മതേതര രാജ്യമാണ്. വിവിധ മതങ്ങള്‍ സൗഹാര്‍ദത്തോടെ കഴിയുന്ന നമ്മുടെ നാട്ടില്‍ വര്‍ഗീയതയെ താലോലിക്കുന്നവരേയും പ്രചരിപ്പിക്കുന്നവരേയും യുവസമൂഹം ഒറ്റപ്പെടുത്തണം.

news

വിശുദ്ധ ഖുര്‍ആന്‍ മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നവരെ ഒരിക്കലും ആക്ഷേപിക്കുന്നില്ല. അവര്‍ക്ക് ആ മതവിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നുമില്ല. സമൂഹം അത് തിരിച്ചറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാചകനെ വളര്‍ത്തി വലുതാക്കിയത് ഇസ്ലാം മതം വിശ്വസിക്കാത്ത പിതൃസഹോദരനായിരുന്നുവെന്ന് ചരിത്രം വായിച്ചവര്‍ക്ക് മനസിലാകും.

ജീവിതകാലം അടയാളപ്പെടുത്തിയ മഹാനായ നേതാവായിരുന്നു ശിഹാബ് തങ്ങള്‍. അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ ഒരു വ്യത്യാസവും ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. ആര്‍ദ്രതയും കരുണയുമായിരുന്നു ശിഹാബ് തങ്ങളുടെ മുഖമുദ്ര. നാടിന്റെ മതേതര സൗഹാര്‍ദത്തിനും വിദ്യാഭ്യാസ പരിഷ്‌കരണത്തിനും അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തളിക്കുളം ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ വിദ്യാഭ്യാസ പുരസ്‌കാര സമര്‍പ്പണം അക്ഷരാദരം 2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ കെ.എ. ഹാറൂണ്‍ റഷീദ് അധ്യക്ഷത വഹിച്ചു. പി. സുരേന്ദ്രന്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി.

Thrissur
English summary
Justice B Kemal Pasha about social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X