• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വമ്പന്‍ വാഗ്ദാനം നല്‍കിയ സുരേഷ് ഗോപി വെട്ടില്‍; പണം എവിടെ നിന്ന്, നടപടി വേണമെന്ന് ആവശ്യം

തൃശൂര്‍: തിരുവനന്തപുരം ജില്ലയിലെ പ്രധാന മണ്ഡലങ്ങള്‍ മോഹിച്ചു. പിന്നെ ഗുരുവായൂര്‍ മണ്ഡലവും. രണ്ടും കിട്ടിയില്ല. ബിജെപി നേതൃത്വം നല്‍കിയത് തൃശൂര്‍ തന്നെ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഇളക്കം സൃഷ്ടിച്ച് മടങ്ങിയ നടന്‍ സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം തൃശൂരില്‍ വീണ്ടും എത്തിയിരിക്കെ പ്രചാരണം കൊഴുക്കുകയാണ്.

മറ്റു പല മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങിയ ശേഷമാണ് തൃശൂരില്‍ പ്രചാരണം ആരംഭിച്ചത്. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഭേദമായി നടന്‍ കളത്തിലിറങ്ങുന്നതിന് വന്ന താമസമാണ് ഇതിന് കാരണം. എന്നാല്‍ പ്രചാരണം തുടങ്ങിയ ശേഷം സുരേഷ് ഗോപി കത്തിക്കയറി. ഒപ്പം വിവാദങ്ങളും. ഇപ്പോള്‍ സുരേഷ് ഗോപിക്കെതിരെ പരാതി ഉയര്‍ന്നിരിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

സുരേഷ് ഗോപിക്കെതിരെ പരാതി

സുരേഷ് ഗോപിക്കെതിരെ പരാതി

എല്‍ഡിഎഫിന്റെ തൃശൂര്‍ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അഡ്വ. കെബി സുമേഷ് ആണ് സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. യുഡിഎഫിന്റെ ഇലക്ഷന്‍ ഏജന്റു കൂടിയാണ് സുമേഷ്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു എന്നാണ് സുരേഷ് ഗോപിക്കെതിരെ കമ്മീഷനില്‍ ലഭിച്ചിരിക്കുന്ന പരാതി.

വാഗ്ദാനം

വാഗ്ദാനം

തൃശൂര്‍ ശക്തന്‍ നഗര്‍ മാര്‍ക്കറ്റില്‍ സുരേഷ് ഗോപി വോട്ടഭ്യര്‍ഥിച്ച് എത്തിയിരുന്നു. ഇവിടെയുള്ള വോട്ടര്‍മാരെ കണ്ട ശേഷം അദ്ദേഹം ചില വാഗ്ദാനങ്ങള്‍ നല്‍കി. ശക്തന്‍ മാര്‍ക്കറ്റ് നവീകരിക്കുമെന്നാണ് വാഗ്ദാനം. എംപി ഫണ്ടില്‍ നിന്നോ സ്വന്തം കൈയ്യില്‍ നിന്നോ ഒരു കോടി രൂപ ചെലവഴിച്ച് നവീകരിക്കുമെന്നാണത്രെ വാഗ്ദാനം.

അത്രയും പണമുണ്ടോ

അത്രയും പണമുണ്ടോ

സുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് നല്‍ിയ ഈ വാഗ്ദാനം തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന വേളയില്‍ സുരേഷ് ഗോപി ആസ്തി വിവരങ്ങളെ കുറിച്ചുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതില്‍ കാണുന്ന ആസ്തിയേക്കാള്‍ കൂടുതുള്ള തുക കൈയ്യില്‍ നിന്നെടുത്ത് മാര്‍ക്കറ്റ് നവീകരിക്കുമെന്ന പറഞ്ഞതാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നത്.

മറ്റൊരു വിവാദം

മറ്റൊരു വിവാദം

ഇല്ലാത്ത വാഗ്ദാനം നല്‍കി വോട്ടര്‍മാരെ കബളിപ്പിച്ചു എന്നാണ് എല്‍ഡിഎഫിന്റെ ആക്ഷേപം. സത്യവാങ്മൂലത്തില്‍ പറഞ്ഞ ആസ്തി വിവര കണക്ക് കൃത്യമല്ലേ എന്ന ചോദ്യവും ഇടതുപക്ഷം ഉന്നയിക്കുന്നു. കൂടാതെ ശക്തന്‍ തമ്പുരാന്റെ പ്രതിമയില്‍ മാലയിട്ട സുരേഷ് ഗോപിയുടെ നടപടിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കോര്‍പറേഷന്റെ അനുമതി വാങ്ങാതെയാണിത് ചെയ്തതെന്ന് പറയപ്പെടുന്നു.

പ്രചാരണ പോസ്റ്റര്‍

പ്രചാരണ പോസ്റ്റര്‍

വടക്കുന്നാഥന്‍ ക്ഷേത്രത്തിന്റെ ചിത്രം മുദ്രണം ചെയ്ത പോസ്റ്ററുകളാണ് ബിജെപി ഉപയോഗിച്ചിട്ടുള്ളതെന്നും ഫേസ്ബുക്ക് പേജുകളിലും ഇത്തരം പോസ്റ്ററുകള്‍ ഉപയോഗിച്ച് പ്രചാരണം നടക്കുന്നുണ്ടെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നു. ഇതെല്ലാം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണ് എന്ന് എല്‍ഡിഎഫ് നേതാക്കളായ കെവി ഹരിദാസും കെബി സുമേഷും ആരോപിക്കുന്നു.

നാക്ക് വില്ലനാകുന്നോ

നാക്ക് വില്ലനാകുന്നോ

അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ സുരേഷ് ഗോപി നടത്തിയ പല പ്രസ്താവനകളും വിവാദമായിരുന്നു. ജനനം നിയന്ത്രണം, ഏകസിവില്‍ കോഡ് എന്നീ വിഷയങ്ങളിലായിരുന്നു ഏറ്റവും ഒടുവിലെ പ്രതികരണം. എല്ലാ പൗരന്‍മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഏകസിവില്‍ കോഡ്, ജനന നിയന്ത്രണം എന്നിവയുമായി ബിജെപി വരുന്നത്. നിങ്ങള്‍ രാജ്യസ്‌നേഹികളാണെങ്കില്‍ ഇത് അംഗീകരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഖാദര്‍ ജയിക്കണം

ഖാദര്‍ ജയിക്കണം

ഗുരുവായൂര്‍ മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ ജയിക്കണമെന്നാണ് സുരേഷ് ഗോപി താല്‍പ്പര്യം പ്രകടിപ്പിച്ചത്. തലശേരിയില്‍ സിപിഎം സ്ഥാനാര്‍ഥി ഷംസീര്‍ തോല്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരിലും തലശേരിയിലും ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തള്ളിയിരുന്നു. ശബരിമല വിഷയത്തില്‍ രോഷത്തോടെയുള്ള സുരേഷ് ഗോപിയുടെ പ്രതികരണവും വിവാദമായിരുന്നു.

ഹോട്ട് ലുക്കിൽ നടി മേഘ ഗുപ്ത..ഏറ്റവും പുതിയ ഫോട്ടോസ്

54ല്‍ 20 പിടിച്ചാല്‍ പിണറായിക്ക് രണ്ടാമൂഴം; ഇനി ഒരാഴ്ച... ആത്മവിശ്വാസത്തില്‍ ഉമ്മന്‍ ചാണ്ടി, ചിത്രം മാറുന്നു

cmsvideo
  മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി BJPസംസ്ഥാന അധ്യക്ഷൻ
  പിണറായി വിജയൻ
  Know all about
  പിണറായി വിജയൻ
  Thrissur

  English summary
  Kerala Assembly Election 2021: LDF lodged complaint in Election Commission against Suresh Gopi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X