പിണറായിയുടെ രീതി ഞാനും ഞാനുമെന്റാളുമെന്നതാണ്; ചെങ്കൊടിയെക്കാള്‍ വലുത് രണ്ടിലയാണെന്ന് വി മുരളീധരന്‍
തൃശ്ശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് ചെങ്കൊടിയെക്കാള്‍ വലുത് രണ്ടിലയാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. പിണറായിയുടെ രീതി ഞാനും ഞാനുമെന്റാളുമെന്നതാണ്. സൗകര്യമുള്ളവന്‍ നിന്നാല്‍ മതിയെന്നാണ് അദ്ദേഹം അണികള്‍ക്ക് നല്‍കുന്ന സന്ദേശം. പിണറായിയുടെ ഏകാധിപത്യത്തില്‍ ഇടതുമുന്നണി ഛിന്നഭിന്നമാകുന്ന കാഴ്ചയാണുള്ളത്. പിറവത്ത് സീറ്റ് മാത്രമല്ല കേരള കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയെയും പിണറായി വിജയന്‍ കൊടുത്തു.

സംസ്ഥാന രാഷ്ട്രീയത്തില്‍ സിപിഐ തീര്‍ത്തും അപ്രസക്തമായെന്നും കാനം രാജേന്ദ്രന്റെ നിവര്‍ത്തികേട് കേരളം കാണുകയാണെന്നും മന്ത്രി പറഞ്ഞു.സിപിഎം രാജ്യത്തിന്റെ മറ്റെല്ലാ ഭാഗത്തും എന്നതു പോലെ കേരളത്തിലും മുങ്ങുന്ന കപ്പലാണ്. ആത്മാഭിമാനമുള്ള പ്രവര്‍ത്തകര്‍ ആ കപ്പലില്‍ നിന്ന് രക്ഷപെടുന്ന കാലം വിദൂരമല്ലെന്നും വി. മുരളീധരന്‍ തൃശ്ശൂരില്‍ പറഞ്ഞു.
പ്രചാരവേല കൊണ്ട് അണികളെ അന്ധരാക്കി കൂടെ നിര്‍ത്താമെന്ന പി.ആര്‍ സംഘത്തിന്റെ പദ്ധതി പൊളിയുന്നതാണ് പരസ്യ പ്രതികരണത്തിലൂടെ കണ്ടത്. ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ പ്രതികരണം തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുണ്ടാകുന്ന പ്രത്യേക തരം വേദനയാണെന്നും മന്ത്രി പറഞ്ഞു. ഈ വേദന ആത്മാര്‍ത്ഥതയില്ലാത്തത് ആണെന്നും മന്ത്രി കുറ്റപ്പെടുത്തി.
നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം
അതേസമയം, ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഉണ്ടായ പ്രശ്‌നങ്ങളില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേധം പ്രകടിപ്പിച്ചിരുന്നു. അത് അടഞ്ഞ അധ്യായമാണെന്നും വിവാദങ്ങള്‍ക്കില്ലെന്നും കടകംപള്ളി വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ വിധി എന്തുതന്നെയായലും വിശ്വാസികളുമായി ചര്‍ച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വി മുരളീധകരന്റെ വിമര്‍ശനം.
മനം കവരുന്ന അഴക്, നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications