തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരുവന്നൂര്‍ പുഴ കരകവിഞ്ഞൊഴുകി റോഡ് തകര്‍ന്നു: റോഡ് നിര്‍മാണത്തിന് സേനയുടെ സഹായം തേടും,

  • By Desk
Google Oneindia Malayalam News

തൃശുര്‍: കരുവന്നൂര്‍ പുഴ കര കവിഞ്ഞതിനെ തുടര്‍ന്ന് മാറിയൊഴുകി നശിച്ച റോഡ് അടിയന്തരമായി പുനര്‍നിര്‍മിക്കാന്‍ സേനയുടെ സഹായം തേടും. ഇറിഗേഷന്‍ വകുപ്പിന് ജില്ലാ ഭരണകൂടം ഇതുസംബന്ധിച്ചു നിര്‍ദേശം നല്‍കി. കരുവന്നൂര്‍ പുഴയും ആറാട്ടുപുഴയും വഴിമാറിയൊഴുകിയതോടെ വന്‍ വെള്ളക്കെട്ടാണ് വിവിധ പ്രദേശങ്ങളിലുണ്ടായത്. അനേകം വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. അതിനിടെ ബദല്‍ ബണ്ടു നിര്‍മിക്കാനാണ് ശ്രമം. പീച്ചി, ചിമ്മിനി ഡാമുകളുടെ ഷട്ടറുകള്‍ അടച്ച് ജലപ്രവാഹം നിയന്ത്രിച്ചാണ് ബണ്ട് നിര്‍മാണം നടത്തുക. കരിങ്കല്ലും മെറ്റല്‍ ചാക്കുകളും മണല്‍ ചാക്കുകളും ഇതിനായി സജ്ജീകരിച്ചു. പണികള്‍ ഉടനെ തുടങ്ങുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.

aarattupuzharain


ചാലക്കുടിയില്‍ ദേശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചു. വിവിധ ഭാഗങ്ങളില്‍ തകരാറിലായ വൈദ്യുതി, ടെലഫോണ്‍ സംവിധാനങ്ങള്‍ പുനഃക്രമീകരിക്കുന്ന പ്രവര്‍ത്തനങ്ങളും തുടങ്ങി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പോലീസ്, ഫയര്‍ഫോഴ്‌സ്, റെസ്‌ക്യു, എന്‍.ഡി.ആര്‍.എഫ്. വാഹനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശപ്രകാരം ഇന്ധനം നല്‍കി. എല്ലാ ക്യാമ്പുകളിലും മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തി. പൈപ്പ് തകരാറിലായതിനെ തുടര്‍ന്ന് കുടിവെള്ള വിതരണം മുടങ്ങിയ ജില്ലാ ആശുപത്രിയിലേക്ക് കുടിവെള്ളം കലക്ടറേറ്റില്‍ നിന്നും നല്‍കി.

floodthrissur-1

പൈപ്പ് വിതരണത്തില്‍ പ്രതിസന്ധിയുണ്ടായ നെടുപുഴ ഗവ. വനിതാ പോളിടെക്‌നിക്കിലെ ദുരിതാശ്വാസക്യാമ്പില്‍ പുതിയ ടാപ്പുകള്‍ സ്ഥാപിച്ചു. ഇവിടെ എണ്ണൂറോളം പേരാണ് കഴിയുന്നത്. ചാലക്കുടി ടൗണ്‍ ഉള്‍പ്പെടെ പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. മാളയുടെ സമീപ പ്രദേശങ്ങളായ കുണ്ടൂര്‍, കുഴൂര്‍, അന്നമനട പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. ഭക്ഷണം, മരുന്ന്, വെള്ളം , അവശ്യസാധനങ്ങളൊക്കെ ക്യാമ്പുകളിലെത്തുന്നുണ്ട്. മന്ത്രിമാരായ എ.സി. മൊയ്തീന്‍, വി.എസ്. സുനില്‍കുമാര്‍, സി. രവീന്ദ്രനാഥ് എന്നിവര്‍ രംഗത്തുണ്ട്. ലോറികളിലും ഹെലികോപ്റ്ററുകളിലുമായി ക്യാമ്പുകളില്‍ അവശ്യസാധനങ്ങള്‍ എത്തിച്ചു.

Thrissur
English summary
kerala floods irrigation department seeks army's help to build road.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X