മൂന്നിനെ എട്ടാക്കി മാറ്റി; ലോട്ടറി സമ്മനത്തുകയും അടിച്ചുമാറ്റി കള്ളന്‍ സ്ഥലം വിട്ടു; മാളയില്‍ സംഭവിച്ചത്

തൃശൂര്‍: സംസ്ഥാനത്ത് ലോട്ടറിയുടെ പേരില്‍ തട്ടിപ്പ് വ്യാപകമാകുന്നുണ്ട്. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകളാണ് രജസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലോട്ടറി നമ്പര്‍ മാറ്റിയും കൃത്രിമം കാണിച്ചുമുള്ള തട്ടിപ്പ് നാട്ടില്‍ പെരുകുകയാണ്. ഈ സാഹചര്യത്തില്‍ ലോട്ടറി വില്‍പ്പനക്കാര്‍ക്കും എജന്‍സിക്കാര്‍ക്കും സര്‍ക്കാര്‍ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ലോട്ടറി നമ്പറില്‍ കൃത്രിമം കാണിച്ച് വില്‍പനക്കാരില്‍ നിന്നും പണം തട്ടിയ സംഭവത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

ടിക്കറ്റ് പേന കൊണ്ട് തിരുത്തി
തൃശൂരിലെ മാള പഞ്ചായത്തിന് മുമ്പില്‍ വില്‍പ്പന നടത്തുന്ന കോട്ടമുറി സ്വദേശിയായ വൈനത്തറ അപ്പുക്കുട്ടനെയാണ് തട്ടിപ്പുകാര്‍ പറ്റിച്ചത്. ഇക്കഴിഞ്ഞ 17ാം തീയതി നറുക്കെടുത്ത 5708 എന്ന നമ്പറില്‍ 500 രൂപ സമ്മാനമുണ്ടായിരുന്നു. ഈ നമ്പറിലേക്ക് മറ്റൊരു ടിക്കറ്റ് പേന കൊണ്ട് തിരുത്തിയാണ് പണം തട്ടിയത്.

അപ്പുക്കുട്ടന്‍ ടിക്കറ്റ് പരിശോധിച്ചപ്പോള്‍
സമ്മാനം അടിച്ച 5708 എന്ന നമ്പറിലുള്ള രണ്ട് ടിക്കറ്റുകളാണ് വന്നയാള്‍ നല്‍കിയത്. 5703, 5706 എന്നീ ടിക്കറ്റുകളില്‍ അവസാനത്തെ നമ്പര്‍ എട്ട് ആക്കി തിരുത്തുകയാണ് ചെയ്തത്. ലോട്ടറി വില്‍ക്കുന്ന തിരിക്കിനിടെയില്‍ അപ്പുക്കുട്ടന്‍ ഇത് ശരിയായ രീതിയില്‍ ശ്രദ്ധിച്ചില്ല. വന്നയാള്‍ പോയതിന് ശേഷമാണ് അപ്പുക്കുട്ടന്‍ ടിക്കറ്റ് നോക്കുന്നത്.

തട്ടിപ്പുകാര്‍ വിലസുന്നു
മാളയിലും പരിസരങ്ങളിലും ഇത്തരം തട്ടിപ്പുകാര്‍ വ്യാപകമായി വിലസുന്നുണ്ട്. എന്നാല്‍ എല്ലാം ചെറിയ തുകകളായതിനാല്‍ ആരും പൊലീസില്‍ പരാതിപ്പെടാറില്ല. ഇങ്ങനെയുള്ള തട്ടിപ്പ് വ്യാപകമാകുന്നതിന്റെ പ്രധാന കാരണവും അത് തന്നെയാണ്. തട്ടിപ്പിന് ഇരായകുന്നവര്‍ കൃത്യമായി പൊലീസില്‍ പരാതി നല്‍കിയാല്‍ ഇത്തരം പറ്റിക്കപ്പെടല്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും.

തൃശൂരില്‍ നടന്ന മറ്റൊരു സംഭവം
നേരത്തെ തൃശൂര്‍ ജില്ലയില്‍ ലോട്ടറി വാങ്ങാനെന്ന പേരില്‍ എത്തി പണം തട്ടിയ സംഭവം ഉണ്ടായിരുന്നു. തൃശൂര്‍ പാട്ടുരായ്കല്‍ ഓവര്‍ ബ്രിഡ്ജിനു താഴെ ലോട്ടറി വില്‍പ്പന നടത്തിയിരുന്ന കാന്‍സര്‍ രോഗിയായ സ്ത്രീയുടെ പണമടങ്ങിയ പഴ്‌സാണ് ഒരാള്‍ തട്ടിയെടുത്തത്. ഈ സംഭവത്തില്‍ പ്രതിയെ പൊലീസ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

3000 രൂപയുടെ ലോട്ടറി
ലോട്ടറി വാങ്ങാനെന്ന വ്യാജേന, വില്‍പ്പനക്കാരിയുടെ അരികിലെത്തി, നോക്കുന്നതിനിടയില്‍, അവിടെ വെച്ചിരുന്ന പഴ്‌സ് എടുത്ത് ഓടിപ്പോവുകയായിരുന്നു. പഴ്‌സിനകത്ത് സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് മാറ്റിയെടുക്കാന്‍ വരുന്നവര്‍ക്ക് കൊടുക്കുന്നതിനായി കരുതിയിരുന്ന 30,000 രൂപയും, സമ്മാനാര്‍ഹമായ 3000 രൂപയുടെ ലോട്ടറി ടിക്കറ്റുകളും ഉണ്ടായിരുന്നു.

അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി
സംഭവം നടന്ന ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് പരിസരമാകെ നോക്കിയെങ്കിലും ആളെ കണ്ടെത്തിയിരുന്നില്ല. ലോട്ടറി വില്‍പ്പനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍, ലോട്ടറി വില്‍പ്പനക്കാരി പറഞ്ഞ അടയാള വിവരങ്ങളുള്ള ഒരാള്‍ പാട്ടുരായ്കല്‍ ഭാഗത്ത് വേഗത്തില്‍ ഓടിപ്പോകുന്നതും, ഒരു ഓട്ടോറിക്ഷയില്‍ കയറുന്നതും പോലീസിന്റെ ക്യാമറ ദൃശ്യങ്ങളില്‍ നിന്നും ലഭിക്കുകയുണ്ടായി. ഇതിനെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റുചെയ്തത്.












Click it and Unblock the Notifications