ഒരുമിച്ച് ജീവിക്കാന്‍ ഭര്‍ത്താവ് തടസമായി; മദ്യപിച്ച് മയക്കി തലയ്ക്കടിച്ച് കൊന്നു, കുറ്റസമ്മതം ഇങ്ങനെ
തൃശൂര്‍ : പാറക്കോവിലില്‍ സ്വര്‍ണപ്പണിക്കാരനായ ബംഗാള്‍ സ്വദേശി മന്‍സൂര്‍ മാലിക്കിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് . ഭര്‍ത്താവിന്റെ മദ്യപിച്ചുള്ള ശല്യം സഹിക്കാനാവാതെ തലയ്ക്കടിച്ച് കൊന്നതാണെന്നാണ് ഭാര്യ ആദ്യം പറഞ്ഞതെങ്കില്‍ ഇപ്പോള്‍ കേസില്‍ നിര്‍ണായകമായ വിവരങ്ങളാണ് പുറത്തുവരുന്നത് .
മന്‍സൂര്‍ അലിയെ ഭാര്യ രേഷ്മയും സുഹൃത്ത് ബീരുവും ചേര്‍ന്ന് ആസൂത്രിതമായി കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി. മന്‍സൂറിന്റെ ഭാര്യ രേഷ്മ , സുഹൃത്ത് ബീരു എന്നിവര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ് . വിശദാംശങ്ങളിലേക്ക്. . . .

ഭര്‍ത്താവിനെ ഒഴിവാക്കി എവിടെയെങ്കിലും സ്വസ്ഥമായി ജീവിക്കാനാണ് രേഷ്മ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ മക്കള്‍ പഠിക്കുന്നത് ചേര്‍പ്പിലാണ്. ഇത് ആ തീരുമാനത്തിന് തടസമായി. ഇതിനിടെയാണ് രേഷ്മ ഭര്‍ത്താവിന്റെ സുഹൃത്ത് ബീരുവുമായി അടുക്കുന്നതും ബന്ധം സ്ഥാപിക്കുന്നതും. മദ്യപിച്ച് മയക്കിക്കെടുത്തിയ മന്‍സൂറിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

ഡിസംബര്‍ 12ന് ആയിരുന്നു ബീരു മദ്യവുമായി വീട്ടില്‍ എത്തിയത്. മുകള്‍ നിലയിലെ മുറിയില്‍ വച്ചായിരുന്നു ഇരുവരും മദ്യപിച്ചത്. തുടര്‍ന്ന് അബോധാവസ്ഥയിലായ മന്‍സൂറിനെ ബീരുവും രേഷ്മയും ചേര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പിറ്റേന്ന് രാത്രിയാണ് മൃതദേഹം വീടിന്റെ പുറകുവശത്ത് കുഴിച്ചിടുന്നത്.

പിറ്റേന്ന് കുട്ടികള്‍ അച്ഛനെ അന്വേഷിച്ചപ്പോള്‍ സുഹൃത്തിനോടൊപ്പം ബൈക്കില്‍ കയറി നാട്ടില്‍ പോയെന്നാണ് പറഞ്ഞത്. എന്നാല്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് രേഷ്മ ഡിസംബര്‍ 19ന് പൊലീസില്‍ പരാതിയുമായി എത്തി. നേരത്തെ ഭര്‍ത്താവുമായുണ്ടായ വഴക്കില്‍ വീട്ടിലെ കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്ക് അടിച്ചപ്പോള്‍ കൊല്ലപ്പെട്ടെന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ബീരുവാണ് കൃത്യം നടത്തിയതെന്ന് രേഷ്മ സമ്മതിച്ചു.

വീടിന് സമീപത്ത് മൃതദേഹം കിടന്നിരുന്നത് പ്രതികളെ അസ്വസ്ഥമാക്കിയിരുന്നു. ഇവര്‍ക്കൊപ്പം രണ്ട് മക്കളും സഹായിയുമായ ഒരു കുട്ടിയുമാണ് ഉണ്ടായിരുന്നത്. ഈ കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. മന്‍സൂറിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ 11 മണിയോടെ വീടിന്റെ പിറകുവശത്തുനിന്ന് പുറത്തെടുത്തു. കുഴിച്ചിട്ട സ്ഥലം കാണിച്ചുകൊടുക്കാന്‍ രേഷ്മയെയും ബീരുവിനെയും പോലീസ് കൊണ്ടുവന്നിരുന്നു. ഒന്നരയടിയോളം താഴ്ചയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്.
2023 ല്‍ കോണ്‍ഗ്രസ് കർണാടക പിടിക്കുമോ? കൗൺസിൽ തിരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപിക്ക് ആശങ്ക