തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആദ്യം സൗഹൃദം, പിന്നീട് പ്രണയം നടിച്ച് ചൂഷണം; ഡേറ്റിംഗ് ആപ്പ് ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പ്

Google Oneindia Malayalam News

തൃശൂര്‍: ഡേറ്റിംഗ് ആപ്പുകളില്‍ ഒളിഞ്ഞിരിക്കുന്ന ചതിയെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. ഇത്തരം ഡേറ്റിംഗ് ആപ്പുകളിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി സൗഹൃദം പങ്കുവച്ചും പിന്നീട് പ്രണയിച്ചും കുട്ടികളെ ചൂഷണം ചെയ്യുകയാണ് ഇതിനുപിന്നിലുള്ള കുറ്റവാളികളുടെ രീതിയെന്ന് പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.

സൗഹൃദവും സ്‌നേഹവും തേടി നമ്മുടെ മക്കള്‍ ഇന്റര്‍നെറ്റില്‍ പരതുന്ന വഴികള്‍ രക്ഷിതാക്കള്‍ അറിയണമെന്നില്ല. അവര്‍ കൂട്ടുതേടി ചതിക്കുഴികളില്‍ പെടുമ്പോഴാണ് മിക്ക രക്ഷിതാക്കളും ഇക്കാര്യം അറിയുന്നത്. അഞ്ജാതരായ ചിലര്‍, വ്യാജപ്രൊഫൈലുകളുണ്ടാക്കി കുട്ടികളുമായി സൌഹൃദം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുട്ടികളെ വശീകരിക്കുകയും, സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇത്തരം ചതിക്കുഴികളില്‍ കുട്ടികള്‍ അകപ്പെടാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധക്കണമെന്ന് തൃശൂര്‍ സിറ്റി പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ

india

സൗഹൃദം പങ്കുവച്ചും പിന്നീട് പ്രണയിച്ചും ചൂഷണം ചെയ്യുന്ന ഡേറ്റിങ്ങ് ആപ്പ്. ഡേറ്റിങ്ങ് ആപ്പുകളെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് കാര്യമായ അറിവുണ്ടാകണമെന്നില്ല. അടുത്തിടെ ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ രാജ്യാന്തരബന്ധമുള്ള ഇത്തരം ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയുണ്ടായി.

വ്യാജ പ്രൊഫൈലുകളുണ്ടാക്കി, സൗഹൃദം പങ്കുവച്ചും പിന്നീട് പ്രണയിച്ചും കുട്ടികളെ ചൂഷണം ചെയ്യുകയാണ് ഇതിനുപിന്നിലുള്ള കുറ്റവാളികളുടെ രീതി. സൗഹൃദവും സ്‌നേഹവും തേടി നമ്മുടെ മക്കള്‍ ഇന്റര്‍നെറ്റില്‍ പരതുന്ന വഴികള്‍ രക്ഷിതാക്കള്‍ അറിയണമെന്നില്ല. അവര്‍ കൂട്ടുതേടി ചതിക്കുഴികളില്‍ പെടുമ്പോഴാണ് മിക്ക രക്ഷിതാക്കളും ഇക്കാര്യം അറിയുന്നത്.

അഞ്ജാതരായ ചിലര്‍, വ്യാജപ്രൊഫൈലുകളുണ്ടാക്കി കുട്ടികളുമായി സൌഹൃദം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുട്ടികളെ വശീകരിക്കുകയും, സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കുകയും ചെയ്യുന്നു. സാമൂഹ്യമാധ്യമങ്ങളിലെ അക്കൌണ്ട് വിവരങ്ങളും ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങളും അപരിചിതര്‍ക്ക് നല്‍കരുത്.

ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമ എക്കൌണ്ടുകള്‍ ആപ്പുകളോട് ലിങ്ക് ചെയ്യുന്നത് സൂക്ഷിച്ചുവേണം. കൃത്യമായ വിവരം നല്‍കാത്ത പ്രൊഫൈലുകളോട് ജാഗ്രത പുലര്‍ത്തുക. ഇത്തരം ബന്ധങ്ങളിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ ഒഴിവാക്കുക. തട്ടിപ്പില്‍ കുരുങ്ങാതിരിക്കാന്‍ കുട്ടികളാണ് ജാഗ്രത പാലിക്കേണ്ടത്. അവര്‍ അപകടങ്ങളിലെത്താതിരിക്കാനുള്ള വഴിയടക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്.

Thrissur
English summary
Kerala Police warns about hidden scams in dating apps, Post Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X