• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പാവറട്ടി ഇരട്ട കൊലപാതക കേസ്: പ്രതിക്ക് ജീവപര്യന്തം കഠിന തടവ്,10 വര്‍ഷം കഠിന തടവും രൂപ പിഴയും

  • By Desk

തൃശൂര്‍: പാവറട്ടി ഇരട്ട കൊലപാതക കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്. കൂടാതെ പത്തു വര്‍ഷം കഠിന തടവും ലക്ഷം രൂപയുടെ പിഴയും കോടതി വിധിച്ചു. 2015 ഏപ്രില്‍ ഏഴിനു പുലര്‍ച്ചെ രണ്ടു മണിക്ക് വീട്ടിനകത്ത് കിടന്നുറങ്ങിയ ഉമ്മയെയും മകളെയും പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി റോബി എന്ന സോജി ബുള്‍ അലി മണ്ഡലിനെ (26) യാണ് ശിക്ഷിച്ചത്. അയല്‍പക്കത്ത് വീടുപണിക്കു വന്ന പ്രതിക്ക് കുടുംബാംഗമായ യുവതിയെ വിവാഹം ചെയ്തു നല്‍കണമെന്ന ആവശ്യം നിരസിച്ചതിലുള്ള വൈരാഗ്യം മൂലമാണ് കൊലപാതകമെന്നാണ് കേസ്.

വെങ്കിടങ്ങ് കോഴിപ്പറമ്പ് പുതുവച്ചോലയില്‍ മുഹമ്മദ് ഭാര്യ കുഞ്ഞിപ്പാത്തു(55), മകള്‍ സീന (17) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. 302 -ാം വകുപ്പനുസരിച്ചു ജീവപര്യന്തം കഠിന തടവിനും ലക്ഷം രൂപ പിഴയടക്കാനും 436-ാം വകുപ്പു പ്രകാരം 10 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.

 പിഴയില്ലെങ്കില്‍ തടവ്

പിഴയില്ലെങ്കില്‍ തടവ്

പിഴ അടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണമെന്ന് തൃശൂര്‍ അഡീ. ജില്ലാ ജഡ്ജി നിസാര്‍ അഹമ്മദ് വിധിന്യായത്തില്‍ വ്യക്തമാക്കി. പുലര്‍ച്ചെ വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിപ്പാത്തുവിന്റെയും സീനയുടെയും ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച് തീയിട്ടു. കുഞ്ഞിപ്പാത്തുവിന്റെ ദേഹം 90 ശതമാനം കത്തിക്കരിഞ്ഞു. സീനയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട് പൂര്‍ണ്ണമായും കത്തിനശിച്ചു. പാവറട്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസിന്റെ സമയോചിത ഇടപെടലുണ്ടായി.

മരണമൊഴി നിര്‍ണായകം

മരണമൊഴി നിര്‍ണായകം

ചുരുങ്ങിയ സമയത്തിനുള്ളില്‍ സീനയുടെ മരണ മൊഴി പോലീസ് രേഖപ്പെടുത്തിയത് നിര്‍ണായകമായി. മരണ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടു മണിക്കൂറിനകം പ്രതിയെ പിടികൂടി. ഇയാള്‍ സ്വദേശമായ ബംഗാളിലേക്ക് രക്ഷപ്പെടാന്‍ ഒരുങ്ങിയതു തടയാനായി. അന്നത്തെ പാവറട്ടി എസ്.ഐ ആയിരുന്ന എം.കെ.രമേഷ് മണ്ഡലിനെ പെട്ടെന്ന് കസ്റ്റഡിയിലെടുത്തു. ഗുരുവായൂര്‍ സി.ഐ കോഴിക്കോട് അസി. പോലീസ് കമ്മീഷണര്‍ സുദര്‍ശനന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. സി.ഐ.കെ.കെ.സജീവ് ആണ് സീനയുടെ മരണ മൊഴി രേഖപ്പെടുത്തിയത്. എസ്.ഐ.അനീഷ് കരീം, എ.എസ്.ഐ.മാരായ സുകുമാരന്‍, ശ്രീകുമാര്‍, അനില്‍കുമാര്‍, സി.പി.ഒ.മാരായ പി.ജെ.സാജന്‍, പ്രശാന്ത് മുതലായവര്‍ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. സംഭവം നേരിട്ടു കണ്ട ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്നിട്ടും പ്രോസിക്യൂഷനു കേസ് തെളിയിക്കാനായി. വിസ്തരിച്ച 36 സാക്ഷികളുടെ മൊഴികളും ഹാജരാക്കിയ രേഖകളും പരിശോധിച്ചാണ് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.

 മൊഴി നല്‍കി

മൊഴി നല്‍കി

പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ച് മടങ്ങുകയായിരുന്ന സി.പി.എം. നേതാവ് കെ.വി.മനോഹരന്‍ സംഭവസ്ഥലത്തു നിന്നും ഓടി പോയ മണ്ഡലിനെ കണ്ടതായി മൊഴി നല്‍കി.തലേന്ന് രാത്രി സംഭവസ്ഥലത്തേക്ക് പോയിരുന്ന മണ്ഡലിനെ കണ്ടതായി വീട്ടുടമയുടെ സഹോദരന്‍ നല്‍കിയ മൊഴിയും നിര്‍ണായകമായി. കത്തിക്കാന്‍ ഉപയോഗിച്ച പെട്രോള്‍ വാങ്ങിയ പെട്രോള്‍ പമ്പിലെ സെയില്‍സ്മാന്‍, ഭക്ഷണം പാഴ്‌സല്‍ വാങ്ങിയ ഹോട്ടലിന്റെ ഉടമസ്ഥന്‍, ഇയാളെ ജോലിക്കു കൊണ്ടുവന്ന കോണ്‍ട്രാക്ടര്‍ എന്നിവര്‍ കോടതിയില്‍ നല്‍കിയ മൊഴികളും കോടതി പരിഗണിച്ചു. ശാസ്ത്രീയ തെളിവുകളും ഹാജരാക്കി. ഫോറന്‍സിക് വിദഗ്ധ രുടെ പരിശോധനയില്‍ പെട്രോളിന്റെ സാന്നിദ്ധ്യം ഉറപ്പുവരുത്താനായി. പോലീസ് മരണ മൊഴി എടുത്തതു കൂടാതെ മജിസ്‌ട്രേറ്റും സീനയുടെ മരണ മൊഴി രേഖപ്പെടുത്തി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.സുനില്‍, അഡ്വ.റണ്‍സിന്‍, അഡ്വ.അമീര്‍ എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരത്തെ ഏകീകരിച്ചത് പാവറട്ടി പോലീസ് സി.പി.ഒ. സാജന്‍ ആയിരുന്നു.

Thrissur

English summary
life imprisonment and fine for pavaratty double murder case accused

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more