തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗോര്‍ബച്ചേവിന് കത്തയച്ച മലയാളി പെണ്‍കുട്ടി ഇവിടെയുണ്ട്; റീനയുടെ ജീവിതം മാറ്റിയത് ആ തീരുമാനം!!

Google Oneindia Malayalam News

തൃശൂര്‍: മുന്‍ സോവിയറ്റ് യൂണിയന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് കഴിഞ്ഞ ദിവസമാണ് ലോകത്തോട് വിടപറഞ്ഞത്. ലോകത്തെമ്പാടും അദ്ദേഹത്തിന് ആരാധകരുണ്ട്. ഒരുപക്ഷേ റഷ്യയിലേക്കാള്‍ ആരാധകര്‍ അദ്ദേഹത്തിന് അമേരിക്കയിലുണ്ടാവും. എന്നാല്‍ ഇന്ത്യയിലും അദ്ദേഹത്തിന് നിരവധിയുണ്ട്.

ലോകം മുഴുവന്‍ ഗോര്‍ബച്ചേവിന്റെ മരണത്തില്‍ വേദനിക്കുമ്പോള്‍ അതേ വേദന പങ്കിടുന്ന ഒരു മലയാളി ഡോക്ടര്‍ ഇങ്ങ് കേരളത്തിലുണ്ട്. തന്റെ ജീവിതം തന്നെ മാറ്റി മറിച്ചത് ഗോര്‍ബച്ചേവാണെന്ന് ഇവര്‍ പറയുന്നു. എന്താണ് ഗോര്‍ബച്ചേവും ഈ ഡോക്ടറും തമ്മിലുള്ള ബന്ധമെന്ന് നമുക്ക് വിശദമായി പരിശോധിക്കാം....

1

തൃശൂരുകാരിയായ ഡോക്ടര്‍ റീന വില്‍ഫ്രഡാണ് ഗോര്‍ബച്ചേവുമായുള്ള ബന്ധം ആവേശത്തോടെയും ദു:ഖത്തോടെയു ഓര്‍ക്കുന്നത്. അതിന് ആസ്പദമായ സംഭവം നടക്കുന്നത് 1989ലാണ്. റീന പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു അന്ന്. ഗോര്‍ബച്ചേവിന് അന്ന് അവര്‍ ഒരു കത്തയച്ചിരുന്നു. ഒപ്പം ഒരു മെമന്റോയും. അന്ന് ആണവ നിരായുധീകരണ ശ്രമങ്ങള്‍ ഗോര്‍ബച്ചേവ് നടത്തി കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതിനെ അഭിനന്ദിച്ചാണ് റീന കത്തയച്ചത്. അന്ന് തൃശൂരില്‍ പഠിക്കുകയാണ് റീന. മാതാപിതാക്കളായ വില്‍ഫ്രഡിനും അമലമ്മയ്ക്കുമൊപ്പമായിരുന്നു റീനയുടെ താമസം.

2

ഗോര്‍ബച്ചേവിന്റെ സമാധാന ശ്രമങ്ങളില്‍ കടുത്ത ആകൃഷ്ടയായിരുന്നു റീനയെന്ന് സഹോദരന്‍ റോയ് പറയുന്നു. കത്തയക്കാനുള്ള കാരണവും അതാണെന്ന് റോയ് വ്യക്തമാക്കി. എന്നാല്‍ അമ്പരപ്പിക്കുന്ന തരത്തിലുള്ള മറുപടിയും റീനയ്ക്ക് ലഭിച്ചു. ആഴ്ച്ചകള്‍ക്കുള്ളില്‍ ചെന്നൈയിലെ സോവിയറ്റ് യൂണിയന്‍ കോണ്‍സുലേറ്റില്‍ നിന്നായിരുന്നു മറുപടി വന്നത്. ഇവരുടെ കത്തും മെമെന്റോയും ഗോര്‍ബച്ചേവിന് ലഭിച്ചതായി ഇതില്‍ അറിയിച്ചിരുന്നു. വെറും മറുപടി മാത്രമായിരുന്നില്ല, കുറച്ച് പുസ്തകങ്ങളും ഇതോടൊപ്പം അവര്‍ക്ക് ലഭിച്ചിരുന്നു.

3

ബാഴ്‌സയും റയലുമല്ല, ലോക നമ്പര്‍ വണ്‍ ഈ ക്ലബ്ബ്, പട്ടികയില്‍ ക്രിസ്റ്റ്യാനോയുടെയും മെസ്സിയുടെയും ക്ലബ്ബുകളും

അത് മാത്രമല്ല, സോവിയറ്റ് യൂണിയനിലെ പ്രതിനിധികളും, മോസ്‌കോ റേഡിയോയിലെ ഒരു ടീമും കേരളം സന്ദര്‍ശിക്കുകയും ചെയ്തു. റീനയ്ക്കായി കൊല്ലത്തെ കുണ്ടറയില്‍ ഒരു സ്വീകരണവും ഇതിനിടെ ഏര്‍പ്പാടാക്കിയിരുന്നു. അന്ന് കേന്ദ്ര-സംസ്ഥാന മന്ത്രിമാരെല്ലാം ആ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആ ചടങ്ങില്‍ വെച്ച് സോവിയറ്റ് യൂണിയന്‍ പ്രതിനിധികള്‍ വലിയൊരു പ്രഖ്യാപനവും നടത്തി. റീനയുടെ മെഡിക്കല്‍ പഠനത്തിന്റെ ചെലവുകള്‍ അവര്‍ സ്‌പോണ്‍സര്‍ ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഉന്നത പഠനം ഇന്ത്യയില്‍ തന്നെ ചെയ്യണമെന്നായിരുന്നു റീനയുടെ ആഗ്രഹം.

4

ഹൈവോള്‍ട്ടേജ് ചിരി, ആയിരം ബള്‍ബ് ഒരുമിച്ച് കത്തിയ പോലെ; നസ്രിയ സ്‌മൈലിംഗ് ബ്യൂട്ടി തന്നെ, ചിത്രങ്ങള്‍ വൈറല്‍

പക്ഷേ അവിടെയും വലിയ ട്വിസ്റ്റുകള്‍ ഉണ്ടായി. റീനയ്ക്ക് മെഡിക്കല്‍ കോഴ്‌സ് ചെയ്യാനുള്ള അഡ്മിഷന്‍ കേരളത്തില്‍ കിട്ടിയില്ല. കാര്‍ഷിക കോഴ്‌സുകള്‍ക്കുള്ള അഡ്മിഷനാണ് ലഭിച്ചത്. ഇതോടെ അവര്‍ സോവിയറ്റ് യൂണിയന്റെ ഓഫര്‍ സ്വീകരിച്ചു. 1991ലായിരുന്നു ഇത്. അടുത്ത വര്‍ഷവും കോണ്‍സുലേറ്റ് അധികൃതര്‍ ഇവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് ഓഫര്‍ ചെയ്തിരുന്നു. സോവിയറ്റ് യൂണിയന്‍ ഓഫര്‍ സ്വീകരിക്കാന്‍ ഇതോടെ റീന തീലരുമാനിക്കുകയായിരുന്നു.

5

picture courtesy:deccan herald

2022ല്‍ 10 പ്രവചനം സത്യമായി: ബാബ വംഗക്കൊരു പകരക്കാരി; 19കാരി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍2022ല്‍ 10 പ്രവചനം സത്യമായി: ബാബ വംഗക്കൊരു പകരക്കാരി; 19കാരി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

പക്ഷേ സോവിയറ്റ് യൂണിയന്‍ വൈകാതെ തന്നെ തകര്‍ന്നതോടെ റീനയ്ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചില്ല. പക്ഷേ ഏഴ് വര്‍ഷം കോഴ്‌സ് റഷ്യയില്‍ തന്നെ അവര്‍ പൂര്‍ത്തിയാക്കി. കുടുംബത്തിന്റെയും അഭ്യുദയാകാംക്ഷികളുടെയും പിന്തുണയോടെയാണിത്. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ മെഡിക്കല്‍ ഗവേഷകയാണ് റീന വില്‍ഫ്രഡ്. റഷ്യയില്‍ വെച്ച് ഗോര്‍ബച്ചേവിനെ നേരില്‍ കാണാന്‍ റീന ശ്രമിച്ചിരുന്നു. എന്നാല്‍ രാജ്യത്തെ ആ സമയത്തെ സാഹചര്യം കാരണം നടന്നില്ല. എന്നാല്‍ സോവിയറ്റ് യൂണിയന്‍ തന്ന ഓഫറാണ് തന്റെ ജീവിതം മാറ്റിയതെന്ന് റീന പറയുന്നു. എന്റെ രണ്ടാം വീടാണ് റഷ്യയെന്നും അവര്‍ വ്യക്തമാക്കി.

Thrissur
English summary
mallu girl who sent a letter to mikhail gorbachev says that decision change her life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X