എടിഎം കവര്‍ച്ച: പ്രധാന പ്രതി ദില്ലിയില്‍ അറസ്റ്റില്‍, അറസ്റ്റ് തീഹാര്‍ ജയിലില്‍ നിന്ന്!!
തൃശൂര്‍: കൊച്ചിയിലും തൃശൂരും എ.ടി.എമ്മുകള്‍ തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രധാനപ്രതിയെ ഡല്‍ഹി തിഹാര്‍ ജയിലില്‍നിന്ന് കേരളാ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ സ്വദേശി പപ്പി(32) എന്നയാളെയാണ് തൃപ്പൂണിത്തുറ സി ഐ ഉത്തംദാസ്, കോട്ടയം ഈസ്റ്റ് എസ് ഐ റെനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 11-നാണ് ഇരുമ്പനത്തും കൊരട്ടിയിലും എടിഎമ്മുകള്‍ തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്നത്.
കവര്‍ച്ച നടന്ന എ.ടി.എമ്മുകളിലെ സിസി ടിവി ക്യാമറകളില്‍നിന്നു ലഭിച്ച പ്രതികളുടെ ദൃശ്യങ്ങള്‍ ഉത്തരേന്ത്യയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും നല്‍കിയിരുന്നു. തുടര്‍ന്ന് പപ്പിയെ ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലേക്കു മാറ്റുകയായിരുന്നു. ശനിയാഴ്ചയാണ് കോടതിയുടെ അനുമതിയോടെ തിഹാര്‍ ജയിലിലെത്തി അന്വേഷണോദ്യോഗസ്ഥര്‍ പപ്പിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ അടുത്ത ദിവസം തന്നെ തൃപ്പൂണിത്തുറയിലെത്തിച്ചു തെളിവെടുപ്പു നടത്തും. അഞ്ചംഗ കൊള്ളസംഘത്തിലെ നാലു പ്രതികളെക്കൂടി പിടികൂടാനുണ്ട്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണു സൂചന.

രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍നിന്നുള്ളവരാണു പ്രതികള്‍. എസ്.ബി.ടിയുടെ ഇരുമ്പനത്തെ എ.ടി.എം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് 16 മിനുട്ടിനുള്ളിലാണ് സംഘം 25 ലക്ഷം രൂപ കവര്‍ന്നത്. തുടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എമ്മില്‍നിന്നു 10 ലക്ഷം രൂപ കവര്‍ന്നു. കോട്ടയത്തുനിന്നു മോഷ്ടിച്ച പിക്കപ് വാനില്‍ സഞ്ചരിച്ചാണു പ്രതികള്‍ കവര്‍ച്ച നടത്തിയത്. കവര്‍ച്ചയ്ക്കുശേഷം വാഹനം ചാലക്കുടിയില്‍ ഉപേക്ഷിച്ച് സംഘം ട്രെയിനില്‍ രക്ഷപ്പെടുകയായിരുന്നു.
കോട്ടയം എസ്.പി. ഹരിശങ്കറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. തൃപ്പൂണിത്തുറ, കോട്ടയം എന്നിവിടങ്ങളില്‍നിന്നുള്ള പോലീസ് സംഘം രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളില്‍ ലോക്കല്‍ പോലീസിന്റെ സഹായത്തോടെ മറ്റു പ്രതികള്‍ക്കായി അന്വേഷണത്തിലാണ്.












Click it and Unblock the Notifications