Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂര്‍ പൂരത്തിന് പുതു ചരിത്രം; തിരുവമ്പാടിയുടെ വെടിക്കെട്ട് കരാര്‍ സ്വന്തമാക്കി വനിത

തൃശൂര്‍: തൃശൂര്‍ പൂരത്തിന് പുതിയ ചരിത്രം കുറിച്ച് ഒരു വനിത. ഇത്തവണ തിരുവമ്പാടിയുടെ വെടിക്കെട്ടിന്റെ ലൈസന്‍സ് ആദ്യമായി ഒരു വനിത സ്വന്തമാക്കിയിരിക്കുകയാണ്. ഷീന സുരേഷാണ് ഇത്തവണ തിരുവമ്പാടിയുടെ വെടിക്കെട്ടിന്റെ ലൈസന്‍സ് സ്വന്തമാക്കി ചരിത്രം കുറിച്ചത്. തൃശൂര്‍ പൂരത്തിന്റെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണിത്.

പന്തലങ്ങാട്ട് കുടുംബമാണ് കാലങ്ങളായി തിരുവമ്പാടിയുടെ വെടിക്കെട്ടിന്റെ കരാര്‍ ഏറ്റെടുക്കുന്നത്. ഇത്തവണ ആരുടെ പേരില്‍ ലൈസന്‍സ് എടുക്കുമെന്ന് ചിന്തിച്ചപ്പോഴാണ് ഷീനയുടെ പേരിലെടുക്കാന്‍ തീരുമാനിച്ചത്. വെടിക്കെട്ട് പണിക്കാരുടെ കുടുംബമായ പന്തലങ്ങാട്ടേക്ക് എത്തുമ്പോള്‍ ഒരു പടക്കം കെട്ടാന്‍ പോലും ഷീനയ്ക്ക് അറിയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം പഠിച്ച്, വെടിക്കെട്ടിന്റെ കരാറുകാരിയായിരിക്കുകയാണ് ഷീന.

thrissur

ചരിത്രത്തില്‍ ആദ്യമായാണ് വെടിക്കെട്ട് കരാര്‍ ഒരു വനിതയെ ഏല്‍പ്പിക്കുന്നത്. ഇതോടെ തിരുവമ്പാടി ദേവസ്വത്തെ തേടി അഭിനന്ദനപ്രവാഹം എത്തുകയാണ്. സ്ത്രീകള്‍ കടന്നുവരാന്‍ മടിക്കുന്ന ഈ മേഖലയില്‍ ആദ്യമായി ഒരു വനിതയെ കരാര്‍ ഏല്‍പ്പിച്ചതാണ് തിരുവമ്പാടി ദേവസ്വത്തെ വേറിട്ടതാക്കുന്നത്. കുഴിമിന്നലും ഓലപ്പടക്കവും അമിട്ടും മാനത്ത് വിരിയിക്കുന്ന വിസ്മയവും പ്രകമ്പനവുമാണ് പൂരം വെടിക്കെട്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.

അതേസമയം, മുന്‍ വര്‍ഷങ്ങളിലേത് പോലെ പ്രൗഢിയോടെ തൃശൂര്‍ പൂരം നടത്തുന്നതിന് തീരുമാനമായിയിരുന്നു. പൂരത്തിന്റെ നടത്തിപ്പിന് വേണ്ടിയുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ മോണിറ്ററി കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. പൂരത്തിന് രജിസ്റ്റര്‍ ചെയ്ത ആനകളുടെ ഫിറ്റ്‌നസ് പരിശോധന നടത്തി ഘടകപൂരങ്ങള്‍ക്ക് എഴുന്നള്ളിപ്പിന് അനുവദിക്കാമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. കൊവിഡിനെ തുടര്‍ന്ന് മുന്‍ വര്‍ഷങ്ങളില്‍ തൃശൂര്ഡ പൂരം വിപുലമായി ആഘോഷിച്ചിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+