തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'അഴിയാ കുരുക്കായി' കുതിരാന്‍; ജനങ്ങള്‍ മണിക്കൂറുകള്‍ ഗതാഗത കുരുക്കില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കുതിരാനിലെ കുരുക്ക് അഴിയാ കുരുക്കായി മാറുന്നു. ജനങ്ങള്‍ മണിക്കൂറുകള്‍ ഗതാഗത കുരുക്കില്‍. കുതിരാന്‍ ദേശിയപാതയിലെ ഗതാഗത സ്തംഭനം 24 മണിക്കൂര്‍ പിന്നിടുന്നു. കൊമ്പഴ മുതല്‍ വഴുക്കുംപാറ വരെയാണു വാഹനങ്ങള്‍ കുടുങ്ങിയത്. കാരണം കൊമ്പഴ മുതല്‍ വഴുക്കുംപാറ വരെയുള്ള നാലു കിലോമീറ്റര്‍ ദൂരം ഒറ്റവരിപ്പാതയാണ്. ഈ പാതയില്‍ ആണ് വാഹനങ്ങളുടെ കുരുക്കു രൂക്ഷമാകുന്നത്.

kuthiran 1

ഹൈവേ പോലീസ എസ്.ഐ. ജോണ്‍സന്റെ നേതൃത്വത്തില്‍ സി.പി.ഒ. ഹരികുമാര്‍, രാഹുല്‍ എന്നിവര്‍ റോഡിലെ കുഴികള്‍വരെ അടച്ചാണ് സാവധാനത്തിലാണെങ്കിലും വാഹനങ്ങള്‍ കടത്തിവിടുന്നത്.
വലിയ വാഹനങ്ങള്‍ കുതിരാന്‍ കയറ്റം കയറാന്‍ പറ്റാതെ വരുന്നത് കൊണ്ടാണ് ഏറെയും കുരുക്ക് ഉണ്ടാകാന്‍ കാരണം. പത്തു ടയറില്‍ കൂടുതല്‍ ഉള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയെങ്കിലും ഗതാഗത കുരുക്കഴിയുന്നില്ല. മണിക്കൂറുകള്‍ ഗതാഗത തടസം തുടരുന്നത് പോലീസിനെയും കുഴക്കുകയാണ്.

kuthiran 2

ഇന്നലെ തൃശൂര്‍ ഭാഗത്തു നിന്നും പാലക്കാട് ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ പലതും നേരം വൈകിയതിനാല്‍ പല സ്‌കൂളിലും കുട്ടികള്‍ക്ക് സമയത്തിന് എത്താന്‍ കഴിഞ്ഞില്ല. വടക്കഞ്ചേരി തേനിടുക്കിലും, പന്തലാംപാടത്തും, വാണിയമ്പാറയിലും വലിയ വാഹനങ്ങള്‍ രാവിലെ 8 മുതല്‍ പിടിച്ചിട്ടിരുന്നതാണ്. വടക്കഞ്ചേരിയില്‍ എത്തുന്നതിന് മുന്‍പ് വലിയ വാഹനങ്ങള്‍ തടയാന്‍ കഴിയാത്തതാണ് റോയല്‍ ജങ്ഷനില്‍ കുരുക്കിന് കാരണമാകുന്നത്.

Thrissur
English summary
news about heavy traffic block in kuthiran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X