നഴ്സ് ആന്‍ലിയയുടെ ദുരൂഹമരണം: ഭര്‍ത്താവ് ജസ്റ്റിന്‍െ്റ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു
തൃശൂര്‍: നഴ്സ് ആന്‍ലിയ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ഭര്‍ത്താവ് മുല്ലശേരി അന്നകര സ്വദേശി വിഎം ജസ്റ്റിന്റെ (29) മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. വിശദമായ പരിശോധനയ്ക്കു വേണ്ടിയാണ് നടപടി. ഇന്നലെ വിയ്യൂര്‍ ജയിലില്‍നിന്നു കസ്റ്റഡിയില്‍ വാങ്ങിയ ജസ്റ്റിനുമൊത്ത് അന്വേഷണസംഘം അന്നകരയിലെ വീട്ടിലെത്തി പരിശോധന നടത്തി.
പീപ്പിള്‍സ് ഫൗണ്ടേഷന് കേരളയുടെ ടൗണ്‍ഷിപ്പ് പ്രൊജക്ടിന് ശിലയിട്ടു; വീടും അനുബന്ധസൗകര്യവുമൊരുക്കുന്നത് പ്രളയബാധിതരായ 25 കുടുംബങ്ങള്‍ക്ക്
മൊബൈല്‍ഫോണ്‍ വിളികള്‍ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവാകുമെന്ന് കരുതുന്നു. വീട്ടില്‍ നിന്നും മറ്റു ചില രേഖകളും ശേഖരിച്ചു. കഴിഞ്ഞ ആഗസ്റ്റ് 25ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാണാതായ ആന്‍ലിയയുടെ മൃതദേഹം 28ന് ആലുവയ്ക്കടുത്ത് പുഴയില്‍ കണ്ടെത്തുകയായിരുന്നു.മരണം സംബന്ധിച്ച അന്വേഷണത്തില്‍ അലംഭാവമുണ്ടെന്നു ചൂണ്ടിക്കാട്ടി ആന്‍ലിയയുടെ കുടുംബം നേരത്തെ പരാതി നല്‍കിയിരുന്നു.

ജസ്റ്റിന് നേരിട്ട് കൊലപ്പെടുത്തിയെന്നതില്‍ അന്വേഷണ സംഘത്തിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല. അതേസമയം കൊലയ്ക്ക് പിന്നില്‍ ഇയാളുടെ പ്രേരണയും പങ്കും ഉണ്ടെന്നാണ് കരുതുന്നത്. ജസ്റ്റിനെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും. മരണം ആത്മഹത്യയാക്കി മാറ്റാന്‍ തുടക്കം മുതലേ നീക്കമുണ്ടെന്നായിരുന്നു ആരോപണം. ലോക്കല്‍ പൊലീസിന്റെ അന്വേഷണം വഴിമാറുന്നുവെന്നാരോപിച്ച് ആന്‍ലിയയുടെ പിതാവ് ഫോര്‍ട്ട്കൊച്ചി നസ്രേത്ത് പാറയ്ക്കല്‍ ഹൈജിനസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് വിശദാന്വേഷണത്തിനു വഴി തുറന്നത്.
'മിനുങ്ങും മിന്നാമിനുങ്ങേ ...വരുമോ ചാരേ എന്നച്ഛന്‍ ' ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ആന്‍ലിയ വിവാഹവേദിയില്‍ ആലപിച്ച ഗാനം നൊമ്പരമാകുന്നു. തനിക്കൊപ്പം ആന്‍ലിയ പാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് പിതാവ് ഹൈജിനസാണ്. വിവാഹ വേഷത്തില്‍ സന്തോഷവതിയായാണ് ആന്‍ലിയയുടെ പാട്ട്. വീഡിയോയില്‍ വേദിയില്‍ അസ്വസ്ഥനായിരിക്കുന്ന ഭര്‍ത്താവ് ജസ്റ്റിനെയും കാണാം. പാട്ടിനൊടുവില്‍ ആരുടെയോ നിര്‍ദ്ദേശപ്രകാരം ജസ്റ്റിന് കൈയ്യടിക്കുന്നതും വീഡിയോയില്‍ കാണാം. 2018 ഓഗസ്റ്റ് 25നാണ് ആന്‍ലിയയെ കാണാതായത്.
ഭര്‍ത്താവ് ജസ്റ്റിനാണ് ആന്‍ലിയയെ കാണാനില്ലെന്നു പൊലീസിനോട് പറയുന്നത്. പക്ഷേ ആ വിവരം ആന്‍ലിയയുടെ മാതാപിതാക്കളെ അറിയിച്ചില്ല. റെയില്‍വേ പൊലീസില്‍ നിന്നായിരുന്നു ഹൈജിനസിനെ മകളെ കാണാനില്ലെന്ന വിവരം അറിയിക്കുന്നത്. പരീക്ഷയെഴുതാന്‍ ബെംഗളൂരുവിലേക്ക് താന്‍ ട്രെയിന്‍ കയറ്റി വിട്ടതാണെന്നായിരുന്നു ജസ്റ്റിനെ ബന്ധപ്പെട്ടപ്പോള്‍ ഹൈജിനസിന് കിട്ടിയ വിവരം. പിന്നീട് ആന്‍ലിയയുടെ മൃതദേഹം പെരിയാറില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഭര്‍തൃവീട്ടില്‍ കനത്ത ശാരീരിക, മാനസിക പീഢനങ്ങളാണ് ആന്‍ലിയ നേരിട്ടതെന്നാണ് വ്യക്തമാകുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications