• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നഴ്‌സ് ആന്‍ലിയയുടെ ദുരൂഹമരണം: ഭര്‍ത്താവ് ജസ്റ്റിന്റെ റിമാന്‍ഡ് നീട്ടി

  • By Desk

തൃശൂര്‍: ദുരൂഹസാഹചര്യത്തില്‍ മരിച്ച നഴ്‌സ് ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിന്റെ റിമാന്‍ഡ് കാലാവധി ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി 15 ദിവസത്തേക്കുകൂടി നീട്ടി. ആദ്യ റിമാന്‍ഡ് കാലാവധി അവസാനിച്ച ഇന്നലെ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന ജസ്റ്റിനെ പോലീസ് ചാവക്കാട് മജിസ്‌ട്രേറ്റ് കെ.ബി. വീണ മുമ്പാകെ ഹാജരാക്കുകയായിരുന്നു.

മൂന്നാം സീറ്റ് വാദവുമായി മുസ്ലീം ലീഗ്; യുഡിഎഫ് ഉഭയകക്ഷി യോഗത്തിൽ വിഷയം ഉന്നയിക്കും, വാദത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗതീരുമാനം!

തുടര്‍ന്നാണ് കോടതി റിമാന്‍ഡ് കാലാവധി 15 വരെക്ക് നീട്ടിയത്. രണ്ടു പോലീസുകാര്‍ക്കും രണ്ടു ബന്ധുക്കള്‍ക്കുമൊപ്പം സ്വകാര്യകാറിലാണ് ജസ്റ്റിനെ കോടതിയില്‍ കൊണ്ടുവന്നത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ജസ്റ്റിനെ തിരിച്ച് ജയിലിലേക്ക് തന്നെ കൊണ്ടുപോയി. ബന്ധുക്കളെന്നു കരുതുന്നവരുമായി സംസാരിക്കാന്‍ കാവല്‍ വന്നിരുന്ന പോലീസുകാര്‍ ജസ്റ്റിന് ഏറെ സമയം നല്‍കിയിരുന്നു.

Nurse Ansalis suicide

എപിപിയുടെ മുറിക്ക് പുറത്ത് ബെഞ്ചില്‍ ഇരുന്നിരുന്ന ജസ്റ്റിനെ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ പോലീസ് പെട്ടെന്ന് അവിടെനിന്നും മാറ്റി. കഴിഞ്ഞ ഓഗസ്റ്റ് 25 ന് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് കാണാതാവുകയും മൂന്നാംനാള്‍ ഓഗസ്റ്റ് 28ന് ആലുവക്ക് സമീപം പെരിയാര്‍ പുഴയില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്ത നഴ്‌സ് ആന്‍ലിയയുടെ (26) മരണം ദുരൂഹമാണെന്നാണ് മാതാപിതാക്കളായ ഫോര്‍ട്ടു കൊച്ചി നസ്രേത്ത് പാലക്കല്‍ ഹൈജിനസ് (അജി പാലക്കല്‍), ഭാര്യ ലീല എന്നിവരുടെ പരാതി.

ആന്‍ലിയയെ കാണാതായത് സംബന്ധിച്ച് ഭര്‍ത്താവ് തൃശൂര്‍ മുല്ലശ്ശേരി അന്നകരയില്‍ വി.എം. ജസ്റ്റിന്‍ (29) തൃശൂര്‍ റെയില്‍വേ പോലീസിലും പരാതി നല്‍കിയിരുന്നു. ഗുരുവായൂര്‍ എ.സി.പി. ശിവദാസനായിരുന്നു കേസന്വേഷണ ചുമതല. എന്നാല്‍ കേസന്വേഷണം ഇഴയുന്നുവെന്നും ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ തൃപ്തരല്ലെന്നും അവരില്‍നിന്ന് അന്വേഷണം മാറ്റണമെന്നും കാണിച്ച് ഹൈജിനസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഏറെക്കാലം ജിദ്ദയിലായിരുന്ന ഹൈജിനസും ഭാര്യയും മകളുടെ മരണത്തോടെ പ്രവാസ ജീവിതം മതിയാക്കി കൊച്ചിയിലെത്തി.

കേസിനു വേണ്ടിയുള്ള രണ്ടാംഘട്ട പോരാട്ടത്തിനു തയാറെടുക്കുന്നതിനിടയിലാണ് കഴിഞ്ഞ 19ന് കേസന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. തൃശൂര്‍ ക്രൈം എസ്.പി. കെ. സുദര്‍ശന്റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി. വി.എ. ഉല്ലാസാണ് കേസ് അന്വേഷിക്കുന്നത്. ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ ഒളിവിലാണെന്ന് പറഞ്ഞ ജസ്റ്റിന്‍ മാത്യു അന്നു തന്നെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച് പരാജയപ്പെട്ടതോടെ ചാവക്കാട് കോടതിയില്‍ കീഴടങ്ങുകയും ചെയ്തു.

കോടതി റിമാന്‍ഡ് ചെയ്ത ഇയാളെ കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ജസ്റ്റിനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയത്. രണ്ട് ദിവസത്തെ തെളിവെടുപ്പിനൊടുവില്‍ ഇയാളെ തിരികെ കോടതിയിലെത്തിച്ചു. കേസന്വേഷണം സംബന്ധിച്ച് വിശദമാക്കാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തയാറായില്ല. സി.ഐ. രാജേഷ് കെ. മേനോന്‍, എസ്.ഐ. ശങ്കരന്‍കുട്ടി എന്നിവരാണ് ജസ്റ്റിന്‍ കേസന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍.

Thrissur

English summary
Nurse Ansali's suicide: Husband Justin's remand extended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X